കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെര്‍സലില്‍ കലിപൂണ്ട് ബിജെപി; വിജയ് ആരാധകനെ കുടുക്കി, മോദിയെ വിമര്‍ശിച്ചെന്ന്

  • By Ashif
Google Oneindia Malayalam News

മധുര: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ പരിഹസിക്കുന്ന വിജയ് ചിത്രം മെര്‍സല്‍ വന്‍ വിജയം നേടിയതിലുള്ള കലി ബിജെപിക്ക് തീര്‍ന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുവെന്നാരോപിച്ച് വിജയ് ആരാധകനെതിരേ ബിജെപി പരാതി നല്‍കി. മോദിയെ കളിയാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്നാണ് ആരോപണം.

Dc

തുടര്‍ന്ന് ശ്രീവില്ലിപുത്തൂര്‍ സ്വദേശി സച്ചിന്‍ തിരുമുഖന്‍ എന്നയാളെയാണ് മധുര പോലീസ് പിടികൂടിയത്. ബിജെപി ജില്ലാ സെക്രട്ടറി കെ മാരിമുത്തുവിന്റെ പരാതിയിലാണ് അറസ്റ്റ്. എന്നാല്‍ ഇതുസംബന്ധിച്ച് തിരുമുഖന്‍ പറയുന്നത് മറ്റൊന്നാണ്.

ദിലീപ് കേസില്‍ പോലീസ് നീക്കം ദുര്‍ബലമാകുന്നു; എല്ലാത്തിനും കാരണം ഇതാണ്... ദിലീപ് മലപ്പുറത്ത്ദിലീപ് കേസില്‍ പോലീസ് നീക്കം ദുര്‍ബലമാകുന്നു; എല്ലാത്തിനും കാരണം ഇതാണ്... ദിലീപ് മലപ്പുറത്ത്

സോഷ്യല്‍ മീഡിയകളില്‍ പൊതുശല്യമുണ്ടാക്കുംവിധം പ്രധാനമന്ത്രിയെ പരിഹസിച്ച് തിരുമുഖന്‍ പോസ്റ്റിട്ടുവെന്നാണ് കേസ്. സിആര്‍പിസി സെക്ഷന്‍ 505, ഐടി നിയമത്തിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കാമുകിയെ കണ്ട് നിയന്ത്രണം വിട്ട് യുവാവ്; നടുറോഡില്‍ സംഭവിച്ചത്... പിന്നെ എല്ലാം നാട്ടുകാര്‍ ഏറ്റുകാമുകിയെ കണ്ട് നിയന്ത്രണം വിട്ട് യുവാവ്; നടുറോഡില്‍ സംഭവിച്ചത്... പിന്നെ എല്ലാം നാട്ടുകാര്‍ ഏറ്റു

മോദിയുടെ വിദേശ യാത്രയെ പരിഹസിച്ച് കമന്റിട്ടതാണ് തനിക്കെതിരായ പരാതിക്കും അറസ്റ്റിനും കാരണമായതെന്ന് തിരുമുഖന്‍ പറയുന്നു. മെര്‍സലില്‍ മോദിയുടെ സ്വപ്‌ന പദ്ധതികളായ ഡിജിറ്റല്‍ ഇന്ത്യ, ജിഎസ്ടി തുടങ്ങിയ പദ്ധതികളെ രൂക്ഷമായി നായകന്‍ വിജയ് വിമര്‍ശിക്കുന്നുണ്ട്.

ഫേസ്ബുക്ക് കാമുകനെ തേടി കണ്ണൂരിലെത്തി; പ്ലസ്ടുകാരി പിന്നെ ബെംഗളൂരുവിലേക്ക്, ഒടുവില്‍ സംഭവിച്ചത്...ഫേസ്ബുക്ക് കാമുകനെ തേടി കണ്ണൂരിലെത്തി; പ്ലസ്ടുകാരി പിന്നെ ബെംഗളൂരുവിലേക്ക്, ഒടുവില്‍ സംഭവിച്ചത്...

ഇതിനെതിരേ ബിജെപി രംഗത്തെത്തി. എന്നാല്‍ സിനിമാ ലോകം രാഷ്ട്രീയം മറന്ന് വിജയ്‌ക്കൊപ്പം നിന്നതോടെ ബിജെപി പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് വിജയ് ആരാധകനെതിരേ പരാതി കൊടുക്കുന്നതും അറസ്റ്റ് ചെയ്യിക്കുന്നതും.

മെര്‍സലില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. വിജയ് ക്രിസ്ത്യാനി ആയതിനാലാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.

English summary
Actor Vijay fan held for allegedly ridiculating PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X