കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൃശ്യം 2 കോടികള്‍ ലാഭമുണ്ടാക്കിയോ? ആന്റണി പറയുന്നത് ഇങ്ങനെ, മരയ്ക്കാറിന് ഭീഷണി വിജയ് ഫാന്‍സ്!!

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ ലോകത്ത് അടുത്തിടെ ഏറ്റവും ഞെട്ടിച്ച രണ്ട് തീരുമാനമായിരുന്നു ദൃശ്യം 2 ഓണ്‍ലൈനില്‍ റിലീസാവുന്നതും കേരളത്തില്‍ തിയേറ്റര്‍ തുറക്കേണ്ടെന്നതുമായ തീരുമാനം. രണ്ട് തീരുമാനങ്ങള്‍ക്ക് പിന്നിലും ആന്റണി പെരുമ്പാവൂരുണ്ട്. ഇപ്പോള്‍ ഈ വിഷയത്തില്‍ അദ്ദേഹം ആരാധകരുടെ ചൂടറിഞ്ഞിരിക്കുകയാണ്. എന്നാല്‍ വിജയ് ചിത്രത്തോട് ദേഷ്യമില്ലെന്ന് ആന്റണി പറയുന്നു. അതേസമയം വന്‍ ലാഭത്തിലാണ് ദൃശ്യം 2 ആമസോണിന് നല്‍കിയതെന്ന കാര്യത്തിലും ആന്റണി പ്രതികരിച്ചു. നാളെ നടക്കുന്ന യോഗത്തില്‍ സിനിമകള്‍ റിലീസ് ചെയ്യുന്ന കാര്യം അറിയാമെന്നും ആന്റണി വ്യക്തമാക്കി.

ദൃശ്യത്തിന് കോടികള്‍

ദൃശ്യത്തിന് കോടികള്‍

ദൃശ്യം രണ്ട് ഫെബ്രുവരിയില്‍ റിലീസ് ചെയ്‌തേക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. അതേസമയം ദൃശ്യം വലിയ ലാഭത്തിനാണ് ഒടിടിക്ക് കൊടുത്തതെന്നൊക്കെ പറയുന്നുണ്ട്. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് അങ്ങനെ തന്നെ ചിന്തിക്കട്ടെ. എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. അതേസമയം ഏഷ്യാനെറ്റിനാണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് കൊടുത്തിരിക്കുന്നത്. നമ്മുടെ സിനിമകളെല്ലാം തുടങ്ങുന്നതിന് മുമ്പെ ഇത്തരം അവകാശങ്ങളെല്ലാം വിറ്റ് പോകും. അതുകൊണ്ട് ദൃശ്യവും മുന്‍കൂട്ടി കൊടുത്തതാണ്.

വിജയ് ആരാധകര്‍ ഭീഷണി

വിജയ് ആരാധകര്‍ ഭീഷണി

സംസ്ഥാനത്ത് തിയേറ്റര്‍ തുറക്കുന്നില്ലെന്ന് ഫിയോക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നില്‍ ആന്റണിയും ദിലീപുമായിരുന്നു. ഇതിന് പിന്നാലെ മരയ്ക്കാറിനെതിരെയുള്ള പ്രചാരണവും വിജയ് ഫാന്‍സ് ആരംഭിച്ചിരിക്കുകയാണ്. മാസ്റ്റര്‍ റിലീസ് ചെയ്യാതെ മരയ്ക്കാര്‍ പുറത്തിറങ്ങുന്ന സമയത്ത് മാത്രം തിയേറ്റര്‍ തുറക്കുന്ന തീരുമാനം ശരിയല്ലെന്നും വിജയ് ആരാധകര്‍ പറയുന്നു. മാസ്റ്റര്‍ റിലീസ് ചെയ്തില്ലെങ്കില്‍ ആന്റണിയുടെ മോഹന്‍ലാല്‍ നായകനാവുന്ന മരയ്ക്കാര്‍ ആരും കാണില്ലെന്നും വിജയ് ഫാന്‍സ് പറയുന്നു.

തിയേറ്റര്‍ തുറക്കാം

തിയേറ്റര്‍ തുറക്കാം

ജനുവരി അഞ്ച് മുതല്‍ തിയേറ്റര്‍ തുറക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതേസമയം സിറ്റിംഗ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ നിയമനടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ തിയേറ്റര്‍ തുറക്കില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചത്. തിയേറ്ററില്‍ നിന്നും ലഭിക്കാനുള്ള പണം ലഭിച്ചാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യാനാവൂ എന്നാണ് നിലപാട്.

ആന്റണിയുടെ നേതൃത്വത്തില്‍ ചര്‍ച്ച

ആന്റണിയുടെ നേതൃത്വത്തില്‍ ചര്‍ച്ച

ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ചയുണ്ട്. ഈ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ചര്‍ച്ച അനുകൂലമെങ്കില്‍ പതിനൊന്നാം തിയതി തിയേറ്ററുകള്‍ തുറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. അതേസമയം സിനിമാ മേഖലയില്‍ നിന്ന് ഫിയോക്കിന് തിയേറ്റര്‍ തുറക്കാനായി സമ്മര്‍ദമുണ്ട്. മാസ്റ്റര്‍ റിലീസുമായി മുന്നോട്ട് പോകുമെന്ന് അത് വിതരണത്തിനെടുത്തവരും സമ്മതിച്ചിട്ടുണ്ട്. മള്‍ട്ടിപ്ലെക്‌സുകളില്‍ വിജയ് ചിത്രം കളിക്കാനും സാധ്യതയുണ്ട്. ചര്‍ച്ചയില്‍ പരമാവധി ഒത്തുതീര്‍പ്പിനായിരിക്കും ഫിയോക് ശ്രമിക്കുക.

ആവശ്യങ്ങള്‍ അംഗീകരിക്കണം

ആവശ്യങ്ങള്‍ അംഗീകരിക്കണം

ഫിയോക്കിന്റെ ജനറല്‍ ബോഡിയാണ് തിയേറ്റര്‍ തുറക്കില്ലെന്ന് പ്രഖ്യാപിച്ചത്. തമിഴ് സിനിമയ്ക്ക് വേണ്ടി തിയേറ്റര്‍ തുറന്നാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്നും, നമുക്ക് വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന് ഓര്‍ക്കണമെന്നും ചടങ്ങില്‍ ദിലീപ് പറഞ്ഞിരുന്നു. അതേസമയം ദിലീപ് സംഘടനയുടെ ഭരണകാര്യങ്ങളില്‍ സജീവമായി എന്ന് ഇതിലൂടെ വ്യക്തമാക്കിയിരുന്നു. പക്ഷേ എന്നാല്‍ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്നാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്. ദിലീപും ആന്റണിയും ചേര്‍ന്നാണ് തീരുമാനം എടുത്തത്.

മാസ്റ്ററിന് എതിരല്ല

മാസ്റ്ററിന് എതിരല്ല

വിജയ് ചിത്രം മാസ്റ്ററിന് എതിരെയുള്ള നീക്കമല്ല തിയേറ്റര്‍ അടച്ചിടാന്‍ തീരുമാനിച്ചതിന് പിറകില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. തിയേറ്ററുകളില്‍ നിന്ന് വന്‍ തുക വിതരണക്കാര്‍ക്ക് കിട്ടാനുണ്ട്. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം കിട്ടിയാല്‍ ഈ തുക തിയേറ്ററുകാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചുതരാന്‍ സാധിക്കും. തിയേറ്ററുകാര്‍ക്ക് കൂടിയാണ് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ചര്‍ച്ച നടക്കുന്നത്. തമിഴ് സിനിമ റിലീസ് ചെയ്യാന്‍ സമ്മതിച്ചാല്‍ മലയാളം സിനിമ മാത്രമായി തടയാനാവാല്ല. മലയാള സിനിമയെ തകര്‍ച്ചയയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇത് വിജയ് ചിത്രത്തിന എതിരെയുള്ള നീക്കമായി പലരും വളച്ചൊടിച്ചെന്നും ആന്റണി അടക്കമുള്ള നിര്‍മാതാക്കള്‍ പറഞ്ഞു.

കേരളത്തിലും റിലീസ്

കേരളത്തിലും റിലീസ്

തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്ന മാസ്റ്റര്‍ ജനുവരി 13ന് തന്നെ കേരളത്തില്‍ റിലീസ് ചെയ്യുമെന്ന് വിതരണക്കാരായ ഫോര്‍ച്യൂണ്‍ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. മാസ്റ്ററിന്റെ കാസര്‍കോട് മുതല്‍ കൊച്ചി വരെയുള്ള വിതരണമാണ് ഫോര്‍ച്യൂണ്‍ എടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള വിതരണം മാജിക് ഫ്രെയിംസാണ് എടുത്തിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് നേതൃത്വത്തിലുള്ള നിര്‍മാണ കമ്പനിയാണ് മാജിക് ഫ്രെയിംസ്. 2020 ജനുവരിയില്‍ മാസ്റ്ററിന് വേണ്ടി അഡ്വാന്‍സ് നല്‍കിയ വിതരണാവകാശം നേടിയതാണെന്നും ഫോര്‍ച്യൂണ്‍ സിനിമ വ്യക്തമാക്കി.

English summary
vijay fans threaten antony perumbavoor says no one will see marakkar if master not released in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X