Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് മാസ് എന്‍ട്രി; കേരളത്തില്‍ അതിവേഗ കരുനീക്കം, എന്‍സിപി 5 ജില്ലാ കമ്മിറ്റികള്‍ ടിവികെയിലേക്ക്

തമിഴ്‌നാട് ഭരണം പിടിച്ച പിന്നാലെ ദക്ഷിണേന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ. നടന്‍ ദേവന്‍, നടി പ്രിയങ്ക ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ടിവികെയില്‍ ചേരുമെന്ന് സൂചന നല്‍കിയിരിക്കെ, രാഷ്ട്രീയ രംഗത്തും ചുവടുമാറ്റം. എന്‍സിപിയിലെ പ്രമുഖര്‍ ടിവികെയില്‍ ചേരുമെന്നാണ് പുതിയ വിവരം. അഞ്ച് ജില്ലാ കമ്മിറ്റികള്‍ കൂട്ടത്തോടെ ടിവികെയില്‍ ചേരുമത്രെ.

ഡീസല്‍ 23 രൂപ വര്‍ധിപ്പിക്കുമോ? പെട്രോള്‍ 5 രൂപ നഷ്ടത്തില്‍, ഇറാന്‍, സൗദി അറേബ്യ യുദ്ധം തിരിച്ചടിക്കുന്നു
ഡീസല്‍ 23 രൂപ വര്‍ധിപ്പിക്കുമോ? പെട്രോള്‍ 5 രൂപ നഷ്ടത്തില്‍, ഇറാന്‍, സൗദി അറേബ്യ യുദ്ധം തിരിച്ചടിക്കുന്നു

തിരുവനന്തപുരം, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളില്‍ ടിവികെയുടെ പ്രവര്‍ത്തനത്തിന് വിജയ് ആരാധകര്‍ തയ്യാറായിട്ടുണ്ട്. വിജയുടെ അനുമതി ലഭിച്ചാല്‍ പാര്‍ട്ടി ബാനറില്‍ പ്രവര്‍ത്തനം സജീവമാക്കും. അതിനിടെയാണ് പ്രമുഖരായ മുഖങ്ങള്‍ പാര്‍ട്ടിയില്‍ വേണം എന്ന് ടിവികെ തീരുമാനിച്ചത്. നടന്‍ ദേവന്‍ ഉള്‍പ്പെടെയുള്ളവരെ ടിവികെയിലേക്ക് അടുപ്പിക്കാന്‍ നീക്കം നടത്തിയത് അങ്ങനെയാണ്. അതിനിടെയാണ് എന്‍സിപി നേതാക്കളുടെ കൂട്ടത്തോടെയുള്ള വരവ്.

vijay tvk ncp in kerala

എന്‍സിപി തുടര്‍ച്ചയായി പിളര്‍ന്ന് വിവിധ ഗ്രൂപ്പുകളായി മാറിയിരിക്കുകയാണ്. ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അജിത് പവാറിന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയത്. അജിത് പവാറും കൂട്ടരും ബിജെപി നേതൃത്വം നല്‍കുന്ന സഖ്യത്തിനൊപ്പം പോയി. ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിയില്‍ വീണ്ടും പിളര്‍പ്പിന് വഴിയൊരുങ്ങിയത് കേരളത്തിലാണ്.

സ്വര്‍ണവില കുത്തനെ കൂടി; രൂപയുടെ വിനിമയ മൂല്യം തകരുന്നു, സ്വര്‍ണം വാങ്ങുന്ന ട്രെന്‍ഡ് മാറി
സ്വര്‍ണവില കുത്തനെ കൂടി; രൂപയുടെ വിനിമയ മൂല്യം തകരുന്നു, സ്വര്‍ണം വാങ്ങുന്ന ട്രെന്‍ഡ് മാറി

എകെ ശശീന്ദ്രനും കൂട്ടരും ഒരു ഭാഗത്തും പിസി ചാക്കോ-സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള മറ്റൊരു വിഭാഗം മറുഭാഗത്തുമായി. ശശീന്ദ്രന്റെ നേതൃത്വത്തില്‍ എന്‍സിപി-സെക്യുലര്‍, സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ എന്‍സിപി-ശരദ് പവാര്‍ വിഭാഗം എന്നിങ്ങനെ പിളര്‍പ്പ് പൂര്‍ണമായതോടെ ഇടതുമുന്നണിയിലെ ചെറുപാര്‍ട്ടികള്‍ ഒന്നിക്കണം എന്ന് സിപിഎം നിര്‍ദേശിച്ചു.

തുടര്‍ന്ന് എന്‍സിപി സെക്യുലര്‍-കടന്നപള്ളി രാമചന്ദ്രന്റെ കോണ്‍ഗ്രസ് എസുമായി ലയിക്കാന്‍ തീരുമാനിച്ചു. പദവികളും തീരുമാനമായി. ഇതിനിടെയാണ് എന്‍സിപി ശരദ് പവാര്‍ വിഭാഗത്തില്‍ നിന്ന് മലബാറിലെ അഞ്ച് ജില്ലാ കമ്മിറ്റികള്‍ വിജയ് നയിക്കുന്ന പാര്‍ട്ടിയില്‍ ചേരുമെന്ന വാര്‍ത്ത. ടിവികെ സംസ്ഥാന കോഓഡിനേറ്റര്‍ സതീഷ് തോന്നയ്ക്കലുമായി എന്‍സിപി നേതാക്കള്‍ ചര്‍ച്ച നടത്തി.

ടിവികെ-എന്‍സിപി ചര്‍ച്ച എറണാകുളത്തും ചെന്നൈയില്‍ വച്ചുമായിരുന്നു. കേരളത്തിലെ പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തി അടുത്ത ഞായറാഴ്ച ടിവികെ എറണാകുളത്ത് യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ എന്‍സിപി നേതാക്കളും പങ്കെടുത്തേക്കും. എന്‍സിപിയുടെ എത്ര നേതാക്കള്‍ ഈ യോഗത്തിന് എത്തുമെന്നത് നിര്‍ണായകമാകും.

മാത്രമല്ല, വിജയുമായി അടുത്താഴ്ച ചര്‍ച്ച നടക്കുമെന്ന് നടന്‍ ദേവന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വിജയ് ഇന്ന് വൈകീട്ട് ബ്രിട്ടനിലേക്ക് പോകുകയാണ്. 17ന് അദ്ദേഹം തിരിച്ചെത്തും. അതിന് ശേഷം തുടര്‍ ചര്‍ച്ചകള്‍ നടക്കും. കേരളത്തില്‍ വലിയ പൊതുപരിപാടി സംഘടിപ്പിച്ച് സജീവമാകാനുള്ള ആലോചനയിലാണ് ടിവികെ. ഈ സമ്മേളനത്തില്‍ വിജയ് സംബന്ധിക്കുമെന്ന സൂചനകളും നേതാക്കള്‍ നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+