കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പത്ത് ദിവസത്തിനുള്ളില്‍ രാജിവെക്കും: ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും ഹര്‍ദ്ദിക്ക്

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ തട്ടകമായ ഗുജറാത്തില്‍ ബിജെപിയുടെ ഏറ്റവും ശക്തമായ വോട്ട് ബാങ്കായിരുന്നു പട്ടേല്‍ വിഭാഗം. കോണ്‍ഗ്രസ്സില്‍ നിന്ന് അധികാരം പിടിച്ചെടുത്തതിന് ശേഷം പതിറ്റാണ്ടുകളോളം അവരെ ഭരണത്തില്‍ പിടിച്ചു നിര്‍ത്തിയത് പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണയായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടീദാര്‍ വിഭാഗത്തെ സംഘടിപ്പിച്ച് കൊണ്ട് ഹാര്‍ദ്ദിക്ക് പട്ടേല്‍ എന്ന യുവാവ് രംഗത്ത് വരികയും സംവരണ വിഷയം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ഈ സംവരണ പ്രക്ഷോഭങ്ങള്‍ ബിജെപിയെ കാര്യമായി പ്രതിരോധത്തിലാക്കി.നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെടുമെന്ന ഭീതി വരെ ബിജെപി കേന്ദ്രങ്ങള്‍ക്ക് ഉണ്ടായി.

അവസരം മുതലാക്കാനായി കോണ്‍ഗ്രസ്സും രംഗത്തെതിയതോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാര്‍ദ്ദിക്ക് പട്ടേല്‍ ശ്രദ്ധാകേന്ദ്രമായി. എന്നാല്‍ സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാത്തതില്‍ പ്രതിഷേധിച്ച് അവര്‍ക്ക് പിന്തുണ കൊടുക്കാന്‍ ഹാര്‍ദ്ദിക് തയ്യാറായില്ല. പട്ടീദാര്‍ ഭീഷണി നിലനില്‍ക്കേ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടി ബിജെപി അധികാരത്തില്‍ എത്തുകയും ചെയ്തു. വിജയ് രൂപാനിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ ശക്തമായ വിമര്‍ശനങ്ങളാണ് സര്‍ക്കാറിനും ബിജെപിക്കും എതിരെ ഹാര്‍ദ്ദിക് നടത്തി വരുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി വിജയ് രൂപാനി പത്ത് ദിവസത്തില്‍ താഴെ ഇറക്കുമെന്ന വെല്ലുവിളിയുമായാണ് ഹര്‍ദ്ദിക്ക് രംഗത്തെത്തിയിരിക്കുന്നത്.

പത്ത് ദിവസം

പത്ത് ദിവസം

ഗുജറാത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തില്‍ അധികകാലം വിജയ് രൂപാനി ഉണ്ടാകില്ല. അദ്ദേഹം ഉടന്‍ രാജിവെയ്ക്കും. പത്ത് ദിവസത്തിനുള്ളില്‍ ഇത് നടപ്പാകും എന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു പൊതുയോഗത്തില്‍ ഹര്‍ദ്ദിക്കിന്റെ പ്രസ്താവാന. അധികാരം ഏറ്റെടുത്തത് മുതല്‍ സംസ്ഥാനത്തിന്റെ സമാധാനം തകര്‍ത്ത ആളാണ് രൂപാനിയെന്നും ഹര്‍ദ്ദിക്ക് കുറ്റപ്പെടുത്തി.

പകരം

പകരം

സ്ഥാനമൊഴിയുന്ന വിജയ് രൂപാനിക്ക് പകരമായി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുക ഒരു പട്ടേല്‍ അല്ലെങ്കില്‍ ക്ഷത്രിയ സമുദായംഗം ആയിരിക്കും. ഈ രണ്ടു വിഭാഗങ്ങളാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രി പദത്തില്‍ ഇരിക്കാന്‍ ഏറ്റവും യോഗ്യര്‍ എന്നും പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക്ക് പട്ടേല്‍ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാനോ മികച്ച ഭരണം കാഴ്ച്ചവെക്കാനോ രൂപാനിക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജി

രാജി

കാര്യക്ഷമമായി ഭരണം നടത്താന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടിക്കകത്ത് നിന്ന് പുറത്തുനിന്നും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് വിജയ് രൂപാനി. പാര്‍ട്ടിയുടെ നിര്‍ദ്ദേശാനുസരണം ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ രൂപാനി രാജിവെച്ചു കഴിഞ്ഞെന്നുമായിരുന്നു ഹര്‍ദ്ദിക്ക് മാധ്യമങ്ങളോട് പറഞ്ഞത്. വിജയ് രൂപാനിയുടെ സ്ഥാനത്ത് രജപുത്ര വിഭാഗത്തിലോ പട്ടേല്‍ വിഭാഗത്തിലോ പെട്ടവര്‍ മുഖ്യമന്ത്രിയാകുമെന്നും ഹര്‍ദ്ദിക്ക് പട്ടേല്‍ പറഞ്ഞു.

പച്ചക്കള്ളം

പച്ചക്കള്ളം

ഗുജറാത്ത മുഖ്യമന്ത്രി രാജിവെക്കുമെന്ന ഹാര്‍ദ്ദിക്കിന്റെ പ്രസ്താവ ഇതിനോടകം തന്നെ വിവാദമാകുകയും ചെയ്തു. ഹര്‍ദ്ദിക്കിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും ഹര്‍ദ്ദിക്ക് വെറുതെ അഭ്യൂഹം പരത്തുകയാണെന്നും മുഖ്യമന്ത്രി വിജയ് രൂപാനി മാധ്യമങ്ങളോട് പറഞ്ഞു. രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കും. അഞ്ച് വര്‍ഷം തികച്ചും അധികാരത്തില്‍ തുടരുമെന്നും രൂപാനി വ്യക്തമാക്കി.

 ഗവര്‍ണര്‍ക്ക്

ഗവര്‍ണര്‍ക്ക്

തനിക്കും പാര്‍ട്ടിക്കും എതിരെ പച്ചകള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന ഹര്‍ദ്ദിക്ക് പട്ടേല്‍ കോണ്‍ഗ്രസിന്റെ ഏജന്റാണ്. അദ്ദേഹത്തിന് ഒരു മുഖ്യമന്ത്രി രാജിവെക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് അറിയില്ല. രാജിക്കത്ത് കൊടുക്കേണ്ടത് ഗവര്‍ണര്‍ക്കാണെന്നും അല്ലാതെ അദ്ദേഹം പറയുന്നത് പോലെ മന്ത്രിസഭായോഗത്തില്‍ അല്ലെന്നും വിജയ് രൂപാനി വ്യക്തമാക്കി.

English summary
vijay rupani has resigned says hardik patel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X