കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ചിത്രം മാസ്റ്റര്‍ 13ന് തന്നെ കേരളത്തില്‍ റിലീസ് ചെയ്യും, ദിലീപിനെ വെല്ലുവിളിച്ച് വിതരണക്കാര്‍!

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ ഇളയ ദളപതിയുടെ മാസ്റ്റര്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് വിതരണക്കാര്‍. സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിയോക്കും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വലിയൊരു ഏറ്റുമുട്ടല്‍ തന്നെ സംഭവിക്കാം. അതേസമയം ഭൂരിഭാഗം തിയേറ്റര്‍ ഉടമകളും തിയേറ്റര്‍ തുറക്കണമെന്ന ആവശ്യത്തിലാണ്. എന്നാല്‍ തലപ്പത്തുള്ളവര്‍ ഇത് തള്ളിയാണ് തീരുമാനമെടുത്തത്. മാസ്റ്റര്‍ കേരളത്തിലെ എല്ലാ തിയേറ്ററിലും കളിപ്പിക്കാനാണ് വിതരണക്കാരായ ഫോര്‍ച്യൂണ്‍ സിനിമയുടെ തീരുമാനം. എന്നാല്‍ അതിലുള്ള ചില ആശങ്കകളും ഇവര്‍ പങ്കുവെച്ചു.

മാസ്റ്റര്‍ കേരളത്തിലും

മാസ്റ്റര്‍ കേരളത്തിലും

ജനുവരി 13ന് തന്നെ മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യുമെന്ന് വിതരണക്കാരായ ഫോര്‍ച്യൂണ്‍ സിനിമയുടെ പ്രതിനിധി സഫീല്‍ പറയുന്നു. തിയേറ്റര്‍ തുറക്കാന്‍ താമസിക്കുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ ഏറെ ഹൈപ്പുള്ള ചിത്രമാണ് മാസ്റ്റര്‍. കേരളത്തിലും വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. കൈദി എന്ന സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജാണ് മാസ്റ്റര്‍ ഒരുക്കുന്നത്. അതുകൊണ്ട് വലിയ പ്രതീക്ഷയും ചിത്രത്തിനുണ്ട്.

കൊച്ചി വരെയുള്ള വിതരണം

കൊച്ചി വരെയുള്ള വിതരണം

മാസ്റ്റര്‍ എന്ന സിനിമയുടെ കാസര്‍കോട് മുതല്‍ കൊച്ചി വരെയുള്ള വിതരണമാണ് ഫോര്‍ച്യൂണ്‍ എടുത്തിരിക്കുന്നത്. അതേസമയം തിയേറ്റര്‍ തുറക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കുമെന്നാണ് വിശ്വാസം. തിയേറ്റര്‍ ഉടമകളെ സഹായിക്കുന്നതിനുള്ള നടപടികള്‍ പ്രതീക്ഷിക്കുന്നതായും സഫീല്‍ പറഞ്ഞു. അതേസമയം ചിത്രത്തിന്റെ ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള വിതരണം മാജിക് ഫ്രെയിംസാണ് എടുത്തിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മാണ കമ്പനിയാണിത്. ലിബര്‍ട്ടി ബഷീര്‍ നേരത്തെ തന്നെ ലിസ്റ്റിന്‍ വിതരണത്തിനെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

ജനുവരിയില്‍ അഡ്വാന്‍സ്

ജനുവരിയില്‍ അഡ്വാന്‍സ്

2020 ജനുവരിയില്‍ മാസ്റ്ററിന് വേണ്ടി അഡ്വാന്‍സ് നല്‍കിയ വിതരണാവകാശം നേടിയതാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ഇത്. എന്നാല്‍ പിന്നീട് കൊവിഡ് കാരണം ലോക്ഡൗണ്‍ വന്നതോടെ ഈ വര്‍ഷത്തേക്ക് നീളുകയായിരുന്നു. അതേസമയം നിരവധി പരാതികളും തിയേറ്റര്‍ ഉടമകള്‍ പറയുന്നുണ്ട്. തിയേറ്റര്‍ അടഞ്ഞ് കിടന്നാലും വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ഒരു ഫിക്‌സഡ് തുക തിയേറ്ററുകള്‍ എല്ലാ മാസവും വരും. പടം ഓടാതെ ഈ തുക അടയ്ക്കാന്‍ ബുദ്ധിമുട്ടാണ്. ഇതടക്കം പരിഹരിക്കണമെന്ന് വിതരണക്കാരും പറയുന്നു.

ബിഗിലിന് 30 കോടി

ബിഗിലിന് 30 കോടി

വിജയ് ചിത്രം ബിഗിലിന് കേരളം 30 കോടി കളക്ഷനാണ് ലഭിച്ചത്. അതാണ് മാസ്റ്ററും വന്‍ തുകയ്ക്ക് തന്നെ വിതരണാവകാശം സ്വന്തമാക്കാന്‍ കാരണം. അതേസമയം മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് റിസര്‍വേഷന്‍ വഴി ടിക്കറ്റ് നല്‍കാനാണ് ശ്രമം. നാല് ഷോ എത്തിക്കണമെങ്കില്‍ റിസര്‍വേഷന്‍ വഴി തന്നെ ടിക്കറ്റ് നല്‍കേണ്ടി വരും. കേരളത്തില്‍ വിജയിക്ക് വലിയ ആരാധകകൂട്ടമുണ്ട്. അവരുടെ ഫാന്‍സ് അസോസിയേഷന്‍ വഴിയും ടിക്കറ്റ് എത്തിക്കുമെന്ന് ഫോര്‍ച്യൂണ്‍ സിനിമ വ്യക്തമാക്കി.

ഇളയദളപതിയുടെ തീരുമാനം

ഇളയദളപതിയുടെ തീരുമാനം

ഇളയദളപതി വിജയ് തിയേറ്റര്‍ ഉടമകള്‍ക്ക് ഒപ്പം നിന്ന് വളരെ വെല്ലുവിളി നിറഞ്ഞ തീരുമാനമാണ് എടുത്തത്. എന്ത് നഷ്ടം വന്നാലും അതിനൊപ്പമാണെന്ന് ഫോര്‍ച്യൂണ്‍ സിനിമയുടെ സഫീല്‍ പറയുന്നു. മാസ്റ്റര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണം എന്നാണ് വിജയ് പറഞ്ഞത്. ഒടിടിയിലേക്ക് പോകാതെ സിനിമാ മേഖലയെ അദ്ദേഹം സംരക്ഷിക്കുകയാണ് ചെയ്തത്. തമിഴ്‌നാട്ടില്‍ പുലര്‍ച്ചെ ഒരു മണിക്ക് തുടങ്ങുന്ന ഷോ അനുവദിച്ചപ്പോള്‍ കേരളത്തില്‍ ഒമ്പത് മണി മുതല്‍ ഒമ്പത് മണിവരെയുള്ള 12 മണിക്കൂര്‍ ഷോ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇത് വെല്ലുവിളിയാണെന്നും സഫീല്‍ പറഞ്ഞു.

ദിലീപിന് വെല്ലുവിളി

ദിലീപിന് വെല്ലുവിളി

ഫിയോക്കിന്റെ ജനറല്‍ ബോഡിയില്‍ തിയേറ്റര്‍ തുറക്കേണ്ടെന്നാണ് തീരുമാനമെടുത്തത്. തിയേറ്റര്‍ ഉടമകളുടെ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സംഘടനയുടെ തലപ്പത്തുള്ളവര്‍ തുറക്കില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു. ആന്റണി പെരുമ്പാവൂര്‍, ദിലീപ് എന്നിവരാണ് തിയേറ്റര്‍ തുറക്കേണ്ട എന്ന തീരുമാനമെടുത്തത്. തമിഴ് സിനിമയ്ക്ക് വേണ്ടി തിയേറ്റര്‍ തുറന്നാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാവും. നിര്‍മാതാക്കള്‍ അടക്കമുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് അതുകൊണ്ടാണെന്ന് ഓര്‍ക്കണമെന്നും ദിലീപ് പറഞ്ഞു.

നേരിട്ട് റിലീസാവുമോ?

നേരിട്ട് റിലീസാവുമോ?

മള്‍ട്ടിപ്ലെക്‌സുകള്‍ ഈ സംഘടനയുടെ പുറത്തുള്ളവരാണ്. ഇവര്‍ക്ക് മാസ്റ്റര്‍ റിലീസിനായി കിട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്. ലൈസന്‍സ് കാലാവധി ആറ് മാസത്തേക്ക് നീട്ടുക, തിയേറ്റര്‍ സജ്ജമാക്കാന്‍ ഒരാഴ്ച്ച സമയം അനുവദിക്കുക തുടങ്ങിയവയാണ് നിര്‍മാതാക്കള്‍ അടക്കമുള്ളവര്‍ മുന്നോട്ട് വെച്ച ഉപാധികള്‍. തിയേറ്റര്‍ കപ്പാസിറ്റിയുടെ പകുതി മാത്രമാക്കിയ നടപടി അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നാണ് ഫിലിം ചേംബര്‍ അഭിപ്രായപ്പെട്ടത്. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും സിനിമകള്‍ നല്‍കില്ലെന്നാണ് പറഞ്ഞത്. ഈ സാഹചര്യത്തില്‍ പുറത്തുനിന്നുള്ള വിതരണക്കാര്‍ സിനിമ നേരിട്ട് വിതരണം ചെയ്യാനും സാധ്യതയുണ്ട്.

English summary
vijay's master will release in kerala on january 13 says distributors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X