Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നയാള്‍ക്ക് 1001 രൂപ പാരിതോഷികം: ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രഖ്യാപനം

അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ തമിഴ് നടന്‍ വിജയ് സേതുപതിയും സംഘവും ബെംഗളൂരു അന്താരാഷ്ട്ര വിമാനാത്താവളത്തില്‍ വെച്ച് അക്രമിക്കപ്പെട്ടത് നേരത്തെ വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന വഴിയില്‍ വെച്ച് പുറകിലൂടെ എത്തിയ ഒരാള്‍ വിജയ് സേതുപതിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു തമിഴ് നടനായ മഹാ ഗാന്ധിയെ ചവിട്ടുകയായിരുന്നു.

വിമാനത്തില്‍വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മലയാളിയായ ഒരു യുവാവാണ് പിന്നീട് അക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിയുകയും ചെയ്തു. വിഷയം പിന്നീട് പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിജയ് സേതുപതിയെ ചവിട്ടുന്നയാള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടന.

വിജയ് സേതുപതിയെ ചവിട്ടുന്നയാള്‍ക്ക് 1001 രൂപ

വിജയ് സേതുപതിയെ ചവിട്ടുന്നയാള്‍ക്ക് 1001 രൂപയാണ് ഹിന്ദു മക്കള്‍ കക്ഷി പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. തേവര്‍ സമുദായ നേതാവും സ്വാതന്ത്ര സമര സേനാനിയുമായ മുത്തുരാമലിംഗ തേവരിനെ വിജയ് സേതുപതി അപമാനിച്ചെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ആരോപണം. മുത്തുരാമലിംഗ തേവര്‍ അത്ര വലിയ നേതാവല്ലെന്ന് താരം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ താരം പങ്കെടുത്തുമില്ല.

വെളിച്ചം ദുഃഖമല്ലുണ്ണീ... : പുത്തന്‍ ചിത്രങ്ങളുമായി പ്രിയ താരം രജിഷ വിജയന്‍

താരത്തിനെതിരെ ആഹ്വാനവുമായി ഹിന്ദു മക്കള്‍ കക്ഷി

ഇതിന് പിന്നാലെയായിരുന്നു താരത്തിനെതിരെ ആഹ്വാനവുമായി ഹിന്ദു മക്കള്‍ കക്ഷി രംഗത്ത് എത്തിയത്. വിജയ് സേതുപതി സ്വാതന്ത്ര്യ സമര സേനാനി ദൈവത്തിരു പശുമ്പോൻ മുത്തുരാമലിംഗ തേവർ അയ്യയെയും രാജ്യത്തെയും അപമാനിച്ചുവെന്ന് ആരോപിക്കപ്പെടുന്നു ഒരു വീഡിയോയുടെ സ്‌ക്രീൻഷോട്ടപമ ഹിന്ദു മക്കൾ കക്ഷി തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്ക് വെച്ചിട്ടുണ്ട്.

തേവർ അയ്യയെ അപമാനിച്ചതിനെ തുടര്‍ന്ന്

"തേവർ അയ്യയെ അപമാനിച്ചതിനെ തുടര്‍ന്ന് നടൻ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ സംഘടന നേതാവ് അർജുൻ സമ്പത്ത് ക്യാഷ് അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നു. 1 കിക്ക് = 1001 രൂപ. താരത്തെ ചവിട്ടുന്ന ആർക്കും പ്രൈസ് ലഭിക്കും, അദ്ദേഹം മാപ്പ് പറയും വരെ ഈ ഓഫര്‍ തുടരും," എന്നാണ് ഹിന്ദു മക്കൾ ക്ഷിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ വ്യക്തമാക്കുന്നത്. ഇത്തരമൊരു വാഗ്ദാനം എല്ലാവര്‍ക്കും നൽകിയിട്ടുണ്ടെന്നും അത് താരത്തിന്റെ വൈറലായ വീഡിയോയുമായി ബന്ധപ്പെട്ടതാണെന്നും അര്‍ജുന്‍ സമ്പത്ത് പിന്നീട് മാധ്യമങ്ങളോടും വ്യക്തമാക്കി.

വിജയ് സേതുപതിക്കൊപ്പം യാത്ര ചെയ്യുമ്പോള്‍

നേരത്തെ വിജയ് സേതുപതിക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ ചവിട്ടേറ്റ മഹാ ഗാന്ധിയുമായി ഞാന്‍ സംസാരിച്ചു. വിമാനത്തില്‍ വെച്ച് താരം പരിഹാസത്തോടെ സംസാരിച്ചതാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം തന്നോട് പറഞ്ഞാതുയും ഹിന്ദു മക്കള്‍ കക്ഷി നേതാവായ അര്‍ജുന്‍ സമ്പത്ത് അവകാശപ്പെടുന്നു. വിജയ് സേതുപതിക്ക് ദേശീയ അവാർഡ് ലഭിച്ചതിന് ആശംസിക്കാൻ മഹാ ഗാന്ധി ആഗ്രഹിച്ചിരുന്നു. എന്നാൽ ഇത് എല്ലാവരുടേയും രാഷ്ട്രമല്ലെന്ന് പറഞ്ഞ് വിജയ് സേതുപതി പരിഹസിക്കുകയായിരുന്നുവെന്നാണ് അര്‍ജുന്‍ സമ്പത്ത് അവകാശപ്പെടുന്നത്.

വിജയ് സേതുപതിയുടെ മറുപടി കേട്ട് മഹാ ഗാന്ധി ഞെട്ടിപ്പോയി.

''വിജയ് സേതുപതിയുടെ മറുപടി കേട്ട് മഹാ ഗാന്ധി ഞെട്ടിപ്പോയി. പക്ഷേ നിങ്ങൾ തെക്കൻ ജില്ലകളിൽ നിന്നുള്ളയാളാണെന്ന് പറഞ്ഞ മഹാ ഗാന്ധി പശുമ്പൊൻ മുത്തുരാമലിംഗ തേവർ പൂജയിൽ പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ ലോകത്തിലെ ഏക തേവൻ (ദൈവം) യേശുവാണെന്ന് വിജയ് സേതുപതി വീണ്ടും പരിഹാസത്തോടെ മറുപടി നൽകി. ഇത് വാക്കേറ്റത്തിലേക്ക് നയിച്ചു. പശുമ്പോനെയും രാജ്യത്തെയും അദ്ദേഹം അപമാനിച്ചു," അർജുൻ സമ്പത്ത് പറഞ്ഞു.

മഹാ ഗാന്ധിയുമായി നേരിട്ട് സംസാരിച്ചു

മഹാ ഗാന്ധിയുമായി നേരിട്ട് സംസാരിച്ചെന്നും തുടർന്നാണ് 'ക്യാഷ് അവാർഡ്' പ്രഖ്യാപിക്കാൻ തീരുമാനിച്ചെന്നും തീവ്ര വലതുപക്ഷ ഗ്രൂപ്പ് നേതാവായ അര്‍ജുന്‍ സമ്പത്ത് വ്യക്തമാക്കുന്നു. മഹാഗാന്ധിയുടെ അവകാശവാദങ്ങൾക്ക് സമാനമായ ഒന്നും വിജയ് സേതുപതി പറഞ്ഞില്ലെങ്കിൽ എന്തുകൊണ്ടാണ് താരം ഈ ആരോപണങ്ങൾ നിഷേധിക്കാത്തതെന്നും സമ്പത്ത് മാധ്യമങ്ങളോട് ചോദിച്ചു.

ഈ പുണ്യത്തിന് ഇന്ന് 50: ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+