ബെംഗളൂരുവില്‍ അക്രമിക്കപ്പെട്ടത് വിജയ് സേതുപതിയല്ല, മറ്റൊരു താരം: നേരത്തെ വാക്കേറ്റമുണ്ടായി
തിരുവനന്തപുരം: ബെംഗളൂര്‍ വിമാനത്താവളത്തില്‍ വെച്ച് തമിഴ് നടന്‍ വിജയ് സേതുപതിക്കും സംഘത്തിനും നേര്‍ക്ക് അതിക്രമം. വിജയ് സേതുപതി ഉള്‍പ്പടേയുള്ളവര്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ പൊലീസ് സുരക്ഷാ വലയം ഭേദിച്ച് എത്തിയ ഒരാള്‍ അക്രമിക്കിക്കുയായിരുന്നു. വിജയ് സേതുപതിയുടെ സുഹൃത്തും തമിഴ് നടനുമായ മാഹി ഗാന്ധിക്ക് അക്രമിയുടെ ചവിട്ടേറ്റു.
ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ 'വിജയ് സേതുപതിക്ക് നേരെ ബംഗളൂരു വിമാനത്താവളത്തിൽ ആക്രമണം' എന്ന പേരില്‍ വാര്‍ത്തകള്‍ പുറത്ത് വരികയും ചെയ്തിരുന്നു. ആദ്യം മഹാ ഗാന്ധിയും അക്രമിയില്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം അക്രമത്തിനെതിരെ പരാതി നല്‍കാന്‍ മഹാ ഗാന്ധി ഇതുവരെ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി മഹാ ഗാന്ധിയും വിജയ് സേതുപതിയും ഒരേ വിമാനത്തിൽ യാത്ര ചെയ്തായിരുന്നു ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിനുള്ളില്‍ വെച്ച് തന്നെ ജോണ്‍സണ്‍ എന്ന യാത്രക്കാരനുമായി മഹാ ഗാന്ധി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷവും ഇത് രൂക്ഷമാവുകയും ജോണ്‍സണ്‍ താരത്തെ ആക്രമിക്കുകയുമായിരുന്നു.

രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ആ സമയത്ത് നടൻ വിജയ് സേതുപതിയും ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ പുറത്ത് വരുന്ന ചില വാര്‍ത്തകള്‍ പോലെ വിജയ് സേതുപതിക്കെതിരെ ആയിരുന്നില്ല ആക്രമണം. പരാതി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും അത് രമ്യമായി പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജോണ്‍സണും ഗാന്ധിയും പിന്നീട് പോലീസിനോട് പറഞ്ഞു.

സംസാരത്തിന് ശേഷം വിഷയം ഒത്തുതീര്‍പ്പായെന്നും ബെംഗളൂരു പൊലീസ് അറിയിച്ചു. അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അർപ്പിക്കാനായിരുന്നു വിജയ് സേതുപതിയും മാഹ ഗാന്ധിയും കഴിഞ്ഞ ദിവസം രാത്രിയോടെ ബംഗളുരുവിൽ എത്തിയത്. താരങ്ങള്‍ നടന്ന് നീങ്ങുപ്പോള്‍ പുറകെ നിന്നും എത്തിയ ഒരാള്‍ ചാടി പുറത്ത് ചവിട്ടുന്നതായിരുന്നു പുറത്ത് വന്ന ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. വിജയ് സേതുപതിയും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. ഇതാണ് വിജയ് സേതുപതിക്കെതിരെ അക്രണം എന്ന പേരില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
Recommended Video

വിജയ് സേതുപതിക്കെതിരെയാണ് അക്രമം എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചരണം നടന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു ആരാധകരുടെ ആവശ്യം. എന്നാല്‍ സത്യാവസ്ഥ പുറത്ത് വന്നതോടെ ആരാധകര്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽഹാസൻ നായകനായ 'വിക്രം' ഉള്‍പ്പടേയുള്ള ചിത്രങ്ങളാണ് കമല്‍ഹാസന്റേതായി ഇനി പുറത്ത് വരാനിരിക്കുന്നത്. വിക്രത്തില്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.












Click it and Unblock the Notifications