വിജയ് വല്ലതും അറിയുന്നുണ്ടോ? കടമ്പിടിയില്‍ ടിവികെ ഓഫീസ് തുറന്നു, ദേവനും എന്‍സിപിയും വന്നാല്‍...

ദക്ഷിണേന്ത്യയില്‍ തരംഗമാണ് വിജയും അദ്ദേഹത്തിന്റെ ടിവികെ പാര്‍ട്ടിയും. തമിഴ്‌നാട്ടില്‍ മല്‍സരിച്ച ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ ഭരണം പിടിച്ചതോടെ രഷ്ട്രീയ എതിരാളികളെ ഞെട്ടിച്ചാണ് വിജയുടെ കുതിപ്പ്. മുഖ്യമന്ത്രിയായി ആദ്യ നൂറ് ദിവസത്തിനിടെ വിജയ് നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങളും കൈയ്യടി നേടി. നിലവില്‍ തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ക്ഷണിക്കാന്‍ ബ്രിട്ടനില്‍ പോയിരിക്കുകയാണ് വിജയ്.

സ്വര്‍ണം പവന്‍ വില 72480; പണിക്കൂലി അല്‍പ്പം കൂടും, ഇന്നത്തെ വിവിധ കാരറ്റ് സ്വര്‍ണവില അറിയാം
സ്വര്‍ണം പവന്‍ വില 72480; പണിക്കൂലി അല്‍പ്പം കൂടും, ഇന്നത്തെ വിവിധ കാരറ്റ് സ്വര്‍ണവില അറിയാം

ടിവികെ പ്രവര്‍ത്തനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആലോചിക്കുകയാണ്. കേരളം, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടി ടിവികെ വിപുലീകരിക്കും. നടന്‍ ദേവന്‍ ആണ് ഇക്കാര്യം അടുത്തിടെ വെളിപ്പെടുത്തിയത്. അദ്ദേഹം ടിവികെയില്‍ ചേരുമെന്നും അറിയിച്ചിട്ടുണ്ട്. വിജയ് ഈ മാസം 17ന് ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ചടങ്ങുകള്‍ സംഘടിപ്പിക്കും.

vijay tvk party first office opened in kerala

ദേവന്‍ ടിവികെയുടെ സംസ്ഥാന നേതൃത്വത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ബിജെപിയില്‍ നിന്ന് രാജിവെച്ച ശേഷമാണ് ദേവന്‍ ടിവികെയില്‍ ചേരാന്‍ പോകുന്നത്. അതിനിടെ മലബാറിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ള എന്‍സിപി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ടിവികെയില്‍ ചേരുമെന്നാണ് മറ്റൊരു വിവരം. ഇന്ന് എറണാകുളത്ത് ഇവരുടെ സുപ്രധാന യോഗം ചേരുന്നുണ്ട്.

സൗദിയുടെ കാര്യം 'കട്ടപ്പൊക'; സൗദി അറേബ്യയും യുഎഇയും കനിഞ്ഞാല്‍ കുവൈത്ത് രക്ഷപ്പെട്ടു
സൗദിയുടെ കാര്യം 'കട്ടപ്പൊക'; സൗദി അറേബ്യയും യുഎഇയും കനിഞ്ഞാല്‍ കുവൈത്ത് രക്ഷപ്പെട്ടു

തിരുവനന്തപുരം, പാലക്കാട്, വയനാട് തുടങ്ങിയ തമിഴ്‌നാടിനോട് ചേര്‍ന്നുള്ള കേരളത്തിലെ ജില്ലകളിലെല്ലാം ടിവികെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പലരും ടിവികെയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ അറിവോടെയല്ല പ്രവര്‍ത്തിക്കുന്നത്. വിജയോടുള്ള ആരാധനയില്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണ്. അതിനിടെ കേരളത്തില്‍ ആദ്യമായി ടിവികെ ഒരു ഓഫീസ് തുറന്നിരിക്കുകയാണ്.

പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്തുള്ള കടമ്പിടിയിലാണ് ടിവികെ ഓഫീസ് തുറന്നത്. വിജയ് ആരാധകരായ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍. നേരത്തെ ഇവര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ടിവികെ പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണ്. ആരോഗ്യ ക്യാമ്പുകളും മറ്റുമാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത് എന്ന് നേതാക്കള്‍ പറഞ്ഞു.

ഇറാന്‍ ആക്രമിച്ചേക്കും; യുഎഇ മറ്റൊരു വഴി ആലോചിക്കുന്നു, ഒരു എഐ കേന്ദ്രത്തിന് പകരം ഒന്നിലധികം
ഇറാന്‍ ആക്രമിച്ചേക്കും; യുഎഇ മറ്റൊരു വഴി ആലോചിക്കുന്നു, ഒരു എഐ കേന്ദ്രത്തിന് പകരം ഒന്നിലധികം

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് നിര്‍ദേശിച്ചാല്‍ മല്‍സരിക്കുമെന്ന് കടമ്പിടിയിലെ ടിവികെ പ്രവര്‍ത്തകര്‍ പറയുന്നു. വിജയ് കേരളത്തിലേക്ക് വരാനുള്ള വഴിയും തെളിയുന്നുണ്ട്. ദേവന്‍, നടി പ്രിയങ്ക ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളെ ടിവികെ ആകര്‍ഷിക്കുന്നുണ്ട്. കൂടുതല്‍ പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനും ശ്രമം പുരോഗമിക്കുകയാണ്. അതിന് ശേഷം ടിവികെ കേരളത്തില്‍ പൊതുസമ്മേളനം നടത്തുമെന്നാണ് വിവരം. ഒരുപക്ഷേ, ഈ സമ്മേളനത്തിലേക്ക് ആയിരിക്കും വിജയുടെ ഇനിയുള്ള വരവ്. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി കൊച്ചിയില്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പം വിജയിയും ഈ പരിപാടിയില്‍ സംബന്ധിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+