ഗായകൻ വിജയ് യേശുദാസിന്റെ കാർ അപകടത്തിൽപെട്ടു; സംഭവം നടന്നത് രാത്രി തുറവൂരിൽ
ആലപ്പുഴ; ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. ദേശീയ പാത തുറവൂർ ജങ്ഷനിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം നടന്നത്.വിജയ് യേശുദാസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.അതേസമയം ആർക്കും അപകടത്തിൽ പരിക്കില്ല.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തിനൊപ്പം കാറിൽ പോകവെയായിരുന്നു വാഹനം അപകടത്തിൽ പെട്ടത്. വിജയ് ആയിരുന്നു കാർ ഓടിച്ചതെന്നാണ് വിവരം.കിഴക്ക് നിന്നും റോഡ് മുറിച്ച് കടക്കവേ മറ്റൊരു കാറിൽ വിജയുടെ കാർ കൂട്ടിയിരിക്കുകയായിരുന്നു. അപകടത്തിൽ ഇരു കാറുകളുടേയും മുൻ ഭാഗം തകർന്നു.

Recommended Video
Vijay Yesudas is quitting from Malayalam Music Industry


Click it and Unblock the Notifications