കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യാക്ഷരം പകര്‍ന്ന് വിഎസ്സും സുധീരനും... ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വിജയ ദശമി നാളില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുകൊടുക്കുക എന്നത് ഒരു വലിയ കാര്യം തന്നെ... പ്രമുഖര്‍ തന്നെ തങ്ങളുടെ കുട്ടികള്‍ക്ക് ഹരിശ്രീ കുറിച്ച് കൊടുക്കണം എന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ ഇപ്പോള്‍ അധികമാണ്.

ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപങ്ങളായ രണ്ട് പേരെ തേടിയും ഇത്തവണ വിജയദശമിനാളില്‍ കുരുന്നുകളെത്തി. വിഎസ് അച്യുതാനന്ദനും വിഎം സുധീരനും കുരുന്നുകകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കി.

കുട്ടികള്‍ എവിടെയാണെങ്കിലും അവര്‍ക്കിഷ്ടമുള്ളതുപോലെയേ പെരുമാറൂ... അതിപ്പോള്‍ വിഎസിന്റെ അടുത്താണെങ്കിലും വിഎം സുധീരന്റെ അടുത്താണെങ്കിലും. ചിലര്‍ അലറി വിളിച്ച് കരഞ്ഞപ്പോള്‍ മറ്റ് ചിലര്‍ അത്ഭുതം പൂണ്ടു... ചിത്രങ്ങള്‍ കാണാം...

കരയല്ലേ കരയല്ലേ....

കരയല്ലേ കരയല്ലേ....

കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കുന്നു. മടിയിലിരിക്കുന്ന മിടുക്കന്‍ പക്ഷേ അത്ര സന്തോഷത്തിലല്ല.

ഇങ്ങനെ എഴുതാം...

ഇങ്ങനെ എഴുതാം...

കരഞ്ഞാലും എഴുതിക്കാതെ വിടില്ലെന്ന് ഭാവമാണ് വിഎസ്സിന്. പതിവ് ഗൗരവമൊന്നും കണ്ടില്ല. കുട്ടികള്‍ക്ക് മുന്നില്‍ അല്ലെങ്കിലും എന്ത് ഗൗരവം ... അല്ലേ...

കരയാതിരുന്നാല്‍

കരയാതിരുന്നാല്‍

വൈലോപ്പിള്ളി സാംസ്‌കാരിക ഭവനില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കി.

പ്രശ്‌നമില്ല

പ്രശ്‌നമില്ല

വിഎസ് എഴുതിച്ച കുട്ടികള്‍ പൊട്ടിക്കരഞ്ഞപ്പോള്‍ സുധീരന്റെ ്ടുത്ത് കുട്ടികള്‍ അധികം പ്രശ്‌നമൊന്നും ഉണ്ടാക്കിയില്ല.

ശിശുക്ഷേമ സമിതിയില്‍

ശിശുക്ഷേമ സമിതിയില്‍

ആരോരും ഇല്ലാത്ത കുറേ കുട്ടികളുണ്ട് ശിശുക്ഷേമ സമിതിയില്‍. ഗുരുസ്ഥാനീയനായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ആണ് ഇവിടെ കുട്ടികള്‍ക്ക് അക്ഷരമധുരം പകര്‍ന്ന് നല്‍കിയത്.

പാളയം പള്ളിയില്‍

പാളയം പള്ളിയില്‍

പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ നടന്ന എഴുത്തിനിരുത്തല്‍. ഫാദര്‍ ജോര്‍ജ്ജ് തോമസ് ആണ് കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നത്.

എഴുത്തിനിരുത്ത്

എഴുത്തിനിരുത്ത്

ആറ്റുകാല്‍ കണ്ണന്‍ പോറ്റി കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കുന്നു.

English summary
Vijayadashami: VS and Sudheeran Ezhuthiniruthal photos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X