'തരൂരിന് സ്ത്രീപീഡനത്തിന് ഡോക്ടറേറ്റ് കിട്ടും'
തിരുവനന്തപുരം: തലസ്ഥാനത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരിനും ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപലിനുമെതിരെ സി പി എം നേതാവ് എം വിജയകുമാറിന്റെ രൂക്ഷവിമര്‍ശനം. ശശി തരീരിന് സ്ത്രീ പീനത്തിന് തീര്‍ച്ചായയും ഡോക്ടറേറ്റ് കിട്ടുമെന്ന് വിജയകുമാര്‍ പറഞ്ഞു.
ശശി തരൂറിന് ഒരു ഡോക്ടറേറ്റുണ്ട്. അത് ഒരു പ്രത്യേക ഡിഗ്രിയാണ്. പക്ഷെ അതേത് വിഷയത്തിനാണെന്നറിയില്ല. എന്നാല്‍ സ്ത്രീപീഡനത്തിന് എന്തായാലും ശശി തരൂരിന് ഒരു ഡോക്ടറേറ്റ് കിട്ടും. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ് വിജയകുമാര്‍ പറഞ്ഞത്.

തിരുവനന്തപുരം സി പി എം സ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രാഹാമിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വിജയകുമാറിന്റെ രൂക്ഷ വിമര്‍ശനം. ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനെയും അദ്ദേഹം വിമര്‍ശിച്ചു. രാജഗോപാല്‍ രക്തദാഹിയാണെന്നാണ് വിജയകുമാര്‍ വിശേഷിപ്പിച്ചത്.
എന്തായാലും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ശശി തരൂര്‍ പരാതി നല്‍കി. എന്റെ ദുഖമെന്തെന്നറിയാത്തവരാണിവരെന്നും അതില്‍ പങ്കുകൊള്ളാത്തവരാണിവരെന്നും വിഷയത്തില്‍ മാധ്യമപ്രര്‍ത്തകരോട് പ്രതികരിക്കവെ ശശി തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications