കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷ വർഗീയത അപകടമാണെന്ന് പറയുന്ന വിജയരാഘവൻ ഹിന്ദുക്കളെ വഞ്ചിക്കുന്നു; വിമർശിച്ച് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; ന്യൂനപക്ഷ വർഗീയത അപകടമാണെന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ പാവപ്പെട്ട ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കോഴിയുടെ സുരക്ഷ കുറുക്കന്റെ കൈയിലുള്ളത് പോലെയാണ് എസ്.ഡി.പി.ഐയുമായി സഖ്യം ചെയ്തുകൊണ്ട് ന്യൂനപക്ഷ വർഗീയത അപകടകരമാണെന്ന് പറയുന്നത്. കാപട്യം നിറഞ്ഞതാണ് വിജയരാഘവന്റെ ഹിന്ദു പ്രേമമെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.

K Surendran

വിജയരാഘവന് രണ്ട് മാസമായി ഹിന്ദുക്കളോട് വലിയ പ്രേമമാണ്. ശബരിമലയിൽ ഹിന്ദുക്കളെ വേട്ടയാടിയ പിണറായി സർക്കാർ നടപടി തെറ്റാണെന്ന് പരസ്യമായി പറയാൻ വിജയരാഘവൻ തയ്യാറാകുമോ? ശബരിമല പ്രക്ഷോഭത്തിൻ്റെ പേരിൽ പിണറായി പൊലീസ് എടുത്ത 25,000ൽ അധികം വരുന്ന കേസ് പിൻവലിക്കാൻ തയ്യാറാകുമോ? മനീതി സംഘത്തെയും അവിശ്വാസികളേയും അരാജകവാദികളേയും ശബരിമലയിൽ പൊലീസിനെ ഉപയോഗിച്ച് കയറ്റിയത് തെറ്റായിപ്പോയെന്ന് പറയാൻ തയ്യാറാകുമോ? തദ്ദേശ തിരഞ്ഞെടുപ്പിലെ എസ്.ഡി.പി.ഐ സഖ്യം തെറ്റാണെന്ന് സമ്മതിക്കാൻ സി.പി.എം തയ്യാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

ഭൂരിപക്ഷ സമുദായം എന്നൊരു വിഭാഗം ഈ നാട്ടിലുണ്ടെന്ന് ഇതുവരെ സിപിഎമ്മിന് തോന്നിയിട്ടില്ല. ക്ഷേത്രങ്ങളുടെ മാത്രം പതിനായിരക്കണക്കിന് ഭൂമി എറ്റെടുത്ത് സർക്കാരിൽ നിക്ഷിപ്തമാക്കിയത് തെറ്റാണെന്ന് സമ്മതിക്കാൻ അവർ ഇപ്പോഴും തയ്യാറായിട്ടില്ല. വർഗീയ ശക്തികളുമായുള്ള ബന്ധം വിച്ഛേദിക്കാനും അവർ ഒരുക്കമല്ല. പാലോളി കമ്മിറ്റി രൂപീകരിച്ച് മുസ്ലിങ്ങൾക്ക് മാത്രമായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച സർക്കാർ നടപടി തെറ്റായിപ്പോയത് പറയാൻ തയ്യാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.

പലയിടത്തും മുസ്ലീം ലീഗുമായി വരെ സി.പി.എം അവിശുദ്ധ സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിൻ്റെ ന്യൂനപക്ഷ തീവ്രവാദ വിരുദ്ധ പ്രചാരണത്തിന് പ്രസക്തിയില്ല. എന്നാൽ വർഗീയ ശക്തികളുടെ സമ്മർദ്ധത്തിൻ്റെ ഫലമായി പറഞ്ഞ കാര്യം വിഴുങ്ങുകയാണ് വിജയരാഘവൻ ചെയ്തത്. വിജയരാഘവന്റെ മുതലക്കണ്ണീര് കൊണ്ടൊന്നും ഈ നാട്ടിലെ ഭൂരിപക്ഷ സമുദായം വീഴുമെന്ന് കരുതുന്നുവെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം മനസിലാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

'സലീമിനേയും സുരേഷ് ഗോപിയേയും മാറ്റിനിർത്തിയാണോ ഇടത് സംസ്കാരം നിലനിർത്തേണ്ടത്.. കമാലുദ്ധീൻ പൂന്ത് വിളയാടുകയാണ്''സലീമിനേയും സുരേഷ് ഗോപിയേയും മാറ്റിനിർത്തിയാണോ ഇടത് സംസ്കാരം നിലനിർത്തേണ്ടത്.. കമാലുദ്ധീൻ പൂന്ത് വിളയാടുകയാണ്'

കിടിലൻ നീക്കത്തിന് കോൺഗ്രസ്; ബിജുമേനോനും സുരാജ് വെഞ്ഞാറുമൂടും പാർട്ടിയിലേക്ക്?കിടിലൻ നീക്കത്തിന് കോൺഗ്രസ്; ബിജുമേനോനും സുരാജ് വെഞ്ഞാറുമൂടും പാർട്ടിയിലേക്ക്?

ടൂൾ കിറ്റ് കേസ്; ദിഷയുടെ ഹർജിയിൽ ടൈംസ്നൗ, ന്യൂസ് 18 എന്നിവർക്ക് നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതിടൂൾ കിറ്റ് കേസ്; ദിഷയുടെ ഹർജിയിൽ ടൈംസ്നൗ, ന്യൂസ് 18 എന്നിവർക്ക് നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി

വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയന്‍വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയന്‍

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ആരോപണങ്ങളുടെ കുന്തമുന സർക്കാരിലേക്കുയർത്തി ശോഭ

English summary
Vijayaraghavan deceives Hindus by saying minority communalism is dangerous; Criticized K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X