Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎസ്എഫ് വിജയത്തിളക്കം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

മാനന്തവാടി: ഈ വര്‍ഷത്തെ എസ്എസ്എല്‍സി - പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ എം.എസ്.എഫ് എടവക പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. വിജയത്തിളക്കം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ മേഖലയില്‍ മികവ് തെളിയിച്ച പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കല്‍ എം.എസ്.എഫിന്റെ ദൗത്യമാണെന്നും വിദ്യാസമ്പന്നരായ വിദ്യാര്‍ത്ഥികളാണ് സമൂഹത്തിന്റെ പ്രതീക്ഷയെന്നും തങ്ങള്‍ പറഞ്ഞു.പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് നിയാസ് കെ.ടി അദ്ധ്യക്ഷത വഹിച്ചു.വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും സംശയങ്ങള്‍ പരിഹരിക്കുവാനും വേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.സിജി ട്രൈന്‍ കെ.എച്ച് ജെറീഷ് ക്ലാസെടുത്തു. ജില്ലാ പ്രസിഡണ്ട് മുഖ്മാനുല്‍ ഹക്കീം വി.പി.സി മുഖ്യ പ്രഭാഷണം നടത്തി.

sslc

എം എസ് എഫ് വിജയത്തിളക്കം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ വൈസ് പ്രസിഡണ്ട് അസ്ഹറുദ്ദീന്‍ കല്ലായി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഹമ്മദ് കുട്ടി ബ്രാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജ്മുദ്ദീന്‍ മൂടമ്പത്ത്, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് ശഫീഖ് അണിയാരത്ത്, ട്രഷറര്‍ ഷംസീര്‍ ചെറ്റപ്പാലം, കെ.ടി അഷ്‌റഫ്, ഷനൂദ്.വി,ജിന്‍ഷാദ് കെ.ടി, സി.എച്ച് ഇബ്രാഹിം, അജ്‌സല്‍ പി.യു, അഫ്‌സല്‍.കെ, അഫ്‌ലാജ് എം.കെ,മിദ്‌ലാജ്, ഷക്കീര്‍ കക്കോട്ടന്‍ എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+