Get Updates
Get notified of breaking news, exclusive insights, and must-see stories!

മനോജ് വധം: വിക്രമന്‍ വെറുതെ അങ്ങ് കീഴടങ്ങിയതല്ല

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ വിക്രമന്‍ അന്വേഷണ സംഘത്തിന് തലവേദനയാകുന്നു. ചോദ്യം ചെയ്യലിനെ വിക്രമന്‍ നേരിടുന്ന രീതിയാണ് അന്വേഷണ സംഘത്തിന് സംശയം ജനിപ്പിയ്ക്കുന്നത്. ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്നും പൊലീസിനോട് എന്തെല്ലാം പറയണമെന്നും വിക്രമന് കൃത്യമായ പരിശീലനം ലഭിച്ചതായി അന്വേഷണ സംഘത്തിന് സംശയം.

മുന്‍കൂട്ടി പറഞ്ഞ് പഠിച്ച മൊഴികള്‍ മാത്രമാണ് വിക്രമന്‍ ആവര്‍ത്തിയ്ക്കുന്നത്. ആകെ ആശ്വാസം കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ചാടാലി പുഴയില്‍ ഉപേക്ഷിച്ചെന്ന മൊഴിയാണ്. ടിപി കേസില്‍ പ്രതികളെ കുടുക്കിയത് ഫോണ്‍വിളികളും അക്രമി സംഘം എത്തിയ വാഹനവുമായിരുന്നെങ്കില്‍ മനോജ് വധത്തില്‍ ഇവയൊന്നും ഇല്ല.

Manoj Murder

പ്രതികള്‍ ഫോണോ വാഹനമോ ഉപയോഗിച്ചതിന് തെളിവില്ല. കൊലനടത്താന്‍ എത്തിയതും തിരിച്ച് പോയതും ഊടുവഴികളിലൂടെയാണ്. കൊലയ്ക്ക് ശേഷം രക്തം പുരണ്ട വസ്ത്രങ്ങള്‍ സംഘം കത്തിച്ചു കളഞ്ഞു. വിക്രമനാണ് മനോജിനെ വെട്ടിയതെന്നതിന് തെളിവായി ഉള്ളത് ബിജെപി പ്രവര്‍ത്തകന്‍ പ്രമോദിന്റെ മൊഴിയാണ്. സംഭവത്തിന് ദൃക്‌സാക്ഷിയാണിയാള്‍. എല്ലാ പഴുതുകളും അടച്ചശേഷമായിരുന്നു വിക്രമന്റെ കീഴടങ്ങലെന്നും അന്വേഷകര്‍ കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+