പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. വിളയില്‍ വത്സല എന്നറിയപ്പെട്ടിരുന്ന ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം വിളയില്‍ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു.
മുഹമ്മദ് മുസ്തഫ എന്ന ചിത്രത്തില്‍ പി ടി അബ്ദുള്‍റഹ്മാന്റെ രചനയായ അഹദവനായ പെരിയോനെ എന്ന ഗാനം എം എസ് വിശ്വനാഥിന്റെ സംഗീത്തില്‍ ഫസീല ആദ്യമായി പാടി. സ്വദേശത്തും വിദേശത്തുമായി നിരവധി പരിപാടികള്‍ ആലപിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മുതുവല്ലൂര്‍ പഞ്ചായത്ത് സ്വദേശിയാണ്. കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.
1970ല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിളയില്‍ ഫസീല മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടിയാണ് ഫസീലയെ മാപ്പിളപ്പാട്ട് രംഗത്തേത്ത് എത്തിക്കുന്നത്. കിരികിരി ചെരിപ്പുമായി, ആമിന ബീവിക്കോമന മകനായ്, ഹജ്ജിന്റെ രാവില്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട പാട്ടുകള്‍












Click it and Unblock the Notifications