വടകര വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിൽ
വടകര ; നടക്കുതാഴ, വടകര വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്ന അഞ്ചു വിളക്കിനടുത്തുള്ള കെട്ടിടം അപകടാവസ്ഥയിൽ. മേൽക്കൂരയും ജനലുകളോട് ചേർന്ന ചുമരും പലയിടത്തായി പൊട്ടി കോൺക്രീറ്റ് അടർന്നുവീഴുന്നു. മാസങ്ങളായി തുടരുന്ന തകർച്ച പരിഹരിക്കാത്തതു കൊണ്ട് ബാക്കി ഭാഗവും ഉടൻ വീഴുമെന്ന നിലയിലാണ്.നിത്യവും നൂറു കണക്കിനാളുകൾ എത്തുന്ന കെട്ടിടമാണ്. നിന്നു തിരിയാൻ ഇടമില്ലാത്ത ഓഫിസിൽ എപ്പോഴും ആൾത്തിരക്കാണ്.

നടക്കുതാഴ വില്ലേജ് ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തകർന്ന ഭാഗങ്ങളിലൊന്ന്
പലയിടത്തും കോൺക്രീറ്റ് കമ്പികൾ പുറത്തായിത്തുടങ്ങി. ഇരുപത് വർഷം മുൻപ് പണിത കെട്ടിടം പിന്നീടൊരിക്കലും നന്നാക്കിയിട്ടില്ല. മുകളിൽ വെള്ളം കെട്ടി നിൽക്കാറുണ്ട്. ജനലുകൾ പലതും തുറക്കാൻ പറ്റാത്ത നിലയിലുമാണ്.കെട്ടിടത്തിന്റെ അപകടാവസ്ഥയെപ്പറ്റി പരാതി കിട്ടിയതിനെ തുടർന്ന് പൊതുമരാമത്ത് വിഭാഗം പരിശോധിക്കാനെത്തിയിരുന്നു.ഉടൻ നടപടിയുണ്ടായില്ലെങ്കിൽ അപകടം ഉറപ്പാണ്.












Click it and Unblock the Notifications