ഇന്നസെന്റിനും സിപിഎമ്മിനും എതിരെ വിനയന്
തിരുവനന്തപുരം: ഇന്നസെന്റിനെ ചാലക്കുടി മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെതിരെ സംവിധായകന് വിനയന് രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് വിനയന് തുറന്നടിച്ചത്.
'തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി ഇത്ര ഗതികേടിലോ' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചിന്തിക്കുന്നത് വഴി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ നിലപാട് എങ്ങോട്ടെന്ന് കൂടുതല്‍ പ്രകടമാക്കുകയാണെന്ന് വിനയന് പറയുന്നു.

ഇന്നസെന്റിനെ സൂപ്പര്‍ താരങ്ങളുടെ ഏജന്റ് എന്നാണ് വിനയന് വിശേഷിപ്പിക്കുന്നത്. ഇങ്ങനെ ഒരു ഏജന്റായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഇവിടത്തെ ജനങ്ങളെ പാര്‍ലമെന്റിനെ കോമഡി പറഞ്ഞ് ചിരിപ്പിക്കുമെന്നാണോ സിപിഎം ധരിക്കുന്നത് എന്നും വിനയില്‍ ചോദിക്കുന്നുണ്ട്.
താരങ്ങള്‍ക്ക് വേണ്ടി സുകുമാര്‍ അഴീക്കോടിനെ പോലും ചാനലുകളില്‍ കയറി ഇരുന്ന് നികൃഷ്ടമായി പരിഹസിച്ചയാണ് ഇന്നസെന്റ്. തന്റെ 'വാസന്തിയും ലക്ഷ്മിയും ഞാനും' എന്ന സിനിമയില്‍ അഭിനയിക്കാമെന്ന് വാക്കുതന്ന് പിന്മാറിയ ആളാണെന്നും വിനയന് ആരോപിച്ചു. സിനിമയിലെ നായക നടന്റെ ജാതി പറഞ്ഞ് അധിക്ഷേപിച്ചാണ് അന്ന് ഇന്നസെന്റ് സിനിമയില്‍ നിന്ന് പിന്മാറിയതെന്നും വിനയന് ആരോപിക്കുന്നു.
അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റ് സിനിമ ഇന്‍ഡസ്ട്രിക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുള്ളതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോലും ഇതുവരെ പറഞ്ഞിട്ടില്ല. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആശയങ്ങള്‍ സംരക്ഷിക്കാന്‍ ഈ നേതാവിന് കഴിയുമെന്ന് സിപിഎം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും വിനയന് പരിഹസിച്ചു.
മുമ്പ് സിപിഎം അംഗത്വം ഉണ്ടായിരുന്ന ആളായിരുന്നു താന്‍ എന്ന് വിനയന് അവകാശപ്പെടുന്നു. 'കാറല്‍ മാര്‍ക്സ് കമ്യൂണിസം ഇവിടത്തെ സിപിഎമ്മിന് തീറെഴുതിക്കൊടുത്തിട്ടൊന്നുമില്ലല്ലോ എന്ന് കുറേ നാളെങ്കിലും ആ പാര്‍ട്ടിയില്‍ അംഗത്വം ഉണ്ടായിരുന്ന ഈ എളിയ പ്രജ സ്വയം ആശ്വസിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പിന്നീട് ചാനലുകളോടും വിനയന് തന്റെ അഭിപ്രായം പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications