Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടനായും വ്യക്തിയായും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല'; പ്രതികരണവുമായി വിനായകൻ

കൊച്ചി: ബാൽക്കണയിൽ നിന്ന് അസഭ്യവർഷവും ന​ഗ്നതാ പ്രദർശനവും നടത്തിയ സംഭവത്തിൽ മാപ്പ് ചോദിച്ച് നടൻ വിനായകൻ. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ വീഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെ രൂക്ഷവിമർശനം ഉയർന്നുവന്നിരുന്നു. ഇപ്പോൾ ഫേസ്ബുക്കിൽ‌ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിനായകൻ മാപ്പ് ചോദിച്ചിരിക്കുന്നത്. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെ​ഗറ്റീവ് എനർിജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നതായി വിനായകൻ പറഞ്ഞു.

വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:

സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ
എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ, എന്നാണ് വിനായകൻ കുറിച്ചത്. ‌‌

vINAYAKAN

ഫ്ലാറ്റിന്റെ ബാൽക്കണയിൽ നിന്ന് അസഭ്യം പറയുന്നതിന്റെയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് ന​ഗ്നത പ്രദർശിപ്പിക്കുന്നതിന്റെയും വീഡിയോ ആണ് ഇന്നലെ മുതൽ‌ സോഷ്യൽ മീഡിയയിൽ‌ പ്രചരിച്ചത്.

ഫ്‌ളാറ്റിന്റെ ബാൽക്കണയിൽനിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദർശിപ്പിക്കുന്നതിന്റേയും വീഡിയോ ആണ് കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഇതിനുപിന്നാലെയാണ് വിനായകൻ മാപ്പുചോദിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

മികച്ച നടൻ‌ എന്ന നിലയിൽ പേരെടുക്കുമ്പോഴും താരം ഇടയ്ക്കിടെ വിവാ​ദത്തിൽ പെടാറുണ്ട്. ഹൈദരാബാദിലെ രാജീവ് ​ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ​ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് വലിയ ബഹളങ്ങൾ ഉണ്ടായിരുന്നു. തറയിലരുന്ന് ബഹളം വെയ്ക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. 2023 ൽ പോലീസ് സ്റ്റേഷനിൽ പോയി ബഹളം വെച്ചതിന് വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

അതേ സമയം , മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും കഴിവ് തെളിയിച്ച താരമാണ് വിനായകൻ. രജനീകാന്തിന്റെ വില്ലനായും വിനായകൻ എത്തിയിട്ടുണ്ട്. രാജീവ് രവി സംവിധം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെ വിനായകന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. തെക്ക് വടക്കാണ് വിനായകന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിലും മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചത്. അഭിനയിച്ച എല്ലാ വേഷങ്ങളും മികച്ച രീതിയിൽ തന്നെയാണ് വിനായകൻ അവതരിപ്പിച്ചിട്ടുള്ള.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+