Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ അവാര്‍ഡും ഗംഗ സ്വന്തമാക്കുമോ? വിനായകനെ കാത്തിരിക്കുന്നത് മികച്ച നേട്ടം!!

ദക്ഷിണേന്ത്യന്‍ സിനിമകളുടെ പ്രാദേശിക ജൂറികള്‍ സമര്‍പ്പിച്ച പട്ടികയിലാണ് വിനായകനും ഇടം നേടിയിരിക്കുന്നത്.

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിനു പിന്നാലെ 64ാമത് ദേശീയ പുരസ്‌കാരത്തിനും നടന്‍ വിനായകന്റെ പേര് പരിഗണനയില്‍. ദക്ഷിണേന്ത്യന്‍ സിനിമകളുടെ പ്രാദേശിക ജൂറികള്‍ സമര്‍പ്പിച്ച പട്ടികയിലാണ് വിനായകനും ഇടം നേടിയിരിക്കുന്നത്.

പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്. വിവിധ ഭാഷകളില്‍ നിന്നായി 380സ ചിത്രങ്ങളാണ് പ്രാഥമിക എന്‍ട്രിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ നിന്നാണ് അഞ്ച് പ്രാദേശിക ജൂറികള്‍ ചേര്‍ന്ന് ദേശീയ അവാര്‍ഡിന് വേണ്ട ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

vinayakan

ദേശീയ പുരസ്‌കാരത്തിന് ഇത്തവണ ശക്തമായ പോരാട്ടം തന്നെ ഉണ്ടാകും. ബോളിവുഡ്, മറാത്തി, തമിഴ് ചിത്രങ്ങളിലെ കഥാപാത്രങ്ങളോടായിരിക്കും വിനായകന്റെ ഗംഗയ്ക്ക് ഏറ്റുമുട്ടേണ്ടി വരുന്നത്. മലയാളത്തില്‍ നിന്ന് പത്ത് ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍പ്പാത, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും മിന്നാമിനുങ്ങ്, കാംബോജി, എന്നിവയാണ് പ്രാദേശിക ജൂറി നിര്‍ദേശിച്ചിരിക്കുന്ന ചിത്രങ്ങള്‍.

63ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളത്തിന് നാല് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച ബാലതാരം, മികച്ച സംഗീത സംവിധായകന്‍, മികച്ച പരിസ്ഥിതി ചിത്രം എന്നിവയും ജയസൂര്യയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു. ഇത്തവണ പുരസ്‌കാരങ്ങളുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+