വിനായകന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു; അപകടം ആട് 3യുടെ ഷൂട്ടിങ്ങിനിടെ: ആറു മാസത്തെ വിശ്രമം
കൊച്ചി: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആട് ത്രീയുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടന്‍ വിനായകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്നുണ്ടായ ശാരീരിക അവശതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടില്‍ വച്ചാണ് വിനായകന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റത്. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. അപകടം നടന്നതിന് തൊട്ടു പിന്നാലെ തന്നെ തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ പോയി പ്രാഥമിക ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഷൂട്ടിങ്ങിനു ശേഷം കൊച്ചിയിലെ വീട്ടിലേക്ക് മടങ്ങി.

വീട്ടിലെത്തിയ ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അപകടത്തില്‍ വിനായകന്റെ പേശികള്‍ക്കും ഞരമ്പിനും സാരമായി ക്ഷതം ഏറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇതിനുള്ള തുടര്‍ ചികിത്സകള്‍ നടത്തി. ഇപ്പോള്‍ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് ആറാഴ്ചത്തെ പരിപൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
ജയസൂര്യ നായകനാകുന്ന ചിത്രമാണ് ആട് ത്രീ. വലിയ ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.












Click it and Unblock the Notifications