വിനായകൻ പ്രതികരിച്ചു;മറുപടി പാഞ്ചാലിയോട് സാദൃശ്യമുള്ള ചിത്ര രൂപത്തിൽ; ഊഹിച്ച് കണ്ടുപിടിച്ച് കമന്റ്
കൊച്ചി: മീ ടൂ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി നടൻ വിനായകൻ. ഒരു ചിത്രം മാത്രം പങ്കിട്ട് ആയിരുന്നു വിനായകന്റെ പ്രതികരണം. പാഞ്ചാലിയോട് സാദൃശ്യമുള്ള തരത്തിലെ ചിത്രമാണ് തന്റെ ഫേസ്ബുക്കിൽ വിനായകൻ പോസ്റ്റ് ചെയ്തത്.
പതിവ് രീതി പോലെ തന്നെ വാക്കുകളൊന്നും പോസ്റ്റിന് ഇല്ല. പകരം ഒരു ചിത്രം മാത്രം പങ്കുവയ്ക്കുകയായിരുന്നു നടൻ. എന്നാൽ, എന്താണ് വിനായകന്‍ ഉദ്ദേശിച്ചതെന്ന് ഊഹിച്ച് നിരവധി ആളുകൾ കമന്റ് ചെയ്ത് രംഗത്ത് എത്തിയിരുന്നു.
ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ വിമർശനങ്ങളും പരിഹാസങ്ങളും ആണ് വിനായകനെ തേടി എത്തിയത്.

'ഒരുത്തീ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള മാധ്യമ സമ്മേളനത്തിലാണ് നടൻ വിനായകൻ മീ ടൂ പ്രതികരണം നടത്തിയത്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്ന് തോന്നിയാൽ അത് ആ സ്ത്രീയോട് തന്നെ നേരിട്ട് ചോദിക്കും എന്നായിരുന്നു വിനായകൻ പ്രതികരിച്ചത്. അതിനെ മീ ടൂ എന്ന് വിളിക്കും എങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും നടൻ വിനായകൻ വ്യക്തമാക്കിയിരുന്നു.

മീ ടൂ എന്നാൽ എന്താണെന്ന് തനിക്കറിയില്ല എന്നും നിങ്ങൾക്ക് അറിയാമെങ്കിൽ അത് പറഞ്ഞു തരണം എന്നുമായിരുന്നു മാധ്യമ പ്രവർത്തകരോട് വിനായകൻ ചോദിച്ചത്. എന്താണ് മീ ടൂ എന്നും അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നും മാധ്യമ പ്രവർത്തകരോട് വിനായകൻ ചോദിച്ചിരുന്നു.

മീ ടൂ എന്നാൽ എന്താണെന്ന് തനിക്ക് അറിയില്ല. ഒരു പെണ്ണിനെ കയറി പിടിക്കുന്നതാണോ മീ ടൂ. എന്നാൽ, ഒരു പെണ്ണുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ അതിന് എന്താണ് ചെയ്യുന്നതെന്നും വിനായകൻ ചോദിച്ചു. തന്റെ ജീവിതത്തിൽ 10 സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിഷയം വലിയ ചർച്ചകൾക്ക് വിധേയമായി. ഇതിന് പിന്നാലെയാണ് വിനായകന്റെ പോസ്റ്റും എത്തിയത്.
Recommended Video

അതേസമയം, നടൻ വിനായകന്റെ പരാമർശങ്ങളെ അപലപിച്ച് നടി നവ്യ നായർ രംഗത്ത് എത്തിയിരുന്നു. നടൻ വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാൻ സാധിക്കും. എന്നാൽ എനിക്ക് അതിന് കഴിയില്ല എന്നായിരുന്നു നവ്യ നായരുടെ പ്രതികരണം. എല്ലാ വിഷയത്തിനും അഭിപ്രായം പറയുന്ന ഒരാളാണ് വിനായകൻ. അത്തരത്തിലുള്ള ഒരാളുടെ അടുത്ത് പെട്ടെന്ന് കയറി ഇടപെട്ടാൽ തിരിച്ചു എങ്ങനെ പ്രതികരിക്കും എന്ന് അറിയാൻ കഴിയില്ലെന്നും എന്ന് വ്യക്തമാക്കിയിരുന്നു.

നവ്യ നായരുടെ വാക്കുകളിലേക്ക് ; - 'വിനായകന് എന്തിലും ഏതു വിഷയത്തിലും അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ്. അത്തരത്തിലുളള ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടൽ ചിലപ്പോൾ അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യത ഏറെയാണ്. അയാൾ എന്നെ തല്ലിയാൽ പോലും അയാൾക്ക് അതിൽ നാണക്കേട് ഉണ്ടാകില്ല. പകരം എനിക്കായിരിക്കും നാണക്കേട് ഉണ്ടാകുന്നത്. മാധ്യമങ്ങൾ അത് വലിയ വാർത്ത ആക്കും. വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാൻ കഴിയും. പക്ഷേ, എന്റെ കാര്യം അങ്ങനെ അല്ല. എനിക്ക് അതിന് പറ്റുമോ ? മോനും ഭർത്താവും ഒക്കെ എനിക്കൊപ്പമുണ്ട്'.

'വിനായകന് ഒരു അടി കൊടുക്കാൻ പാടില്ലേ എന്ന് എന്നോട് പലരും ചോദിച്ചു വരുന്നുണ്ട്. കാലവും ലോകവും ഒക്കെ ഒരുപാട് വളർന്നിട്ടുണ്ടാക്കാം. ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ല. അതാണ് വാസ്തവം. എന്നാൽ, മറിച്ച് അയാൾ ഒരു തല്ലു തന്നാൽ ഞാൻ നിലത്തു വീഴും'; - നവ്യ നായർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹരീഷ് പേരടി, ഷാനിമോൾ ഉസ്മാൻ, ശാരദക്കുട്ടി, കുഞ്ഞില മാസില്ലാമണി എന്നിവരും വിനായകന്റെ പരാമർശത്തിന് പിന്നാലെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications