'നാണക്കേട്'; വിനായകന് എതിരെ നടി പാർവതി തിരുവോത്ത്; ഇൻസ്റ്റഗ്രാമിൽ ചിത്രവും വാക്കും സ്റ്റോറി
കൊച്ചി: നടൻ വിനായകന്റെ മീ ടൂ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. വിനായകന്റെ ചിത്രം പങ്കുവച്ചു കൊണ്ട് 'ഷെയിം' എന്നാണ് പാർവ്വതി തിരുവോത്ത് കുറിച്ചത്.
നടി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. 'ഒരുത്തീ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള മാധ്യമ സമ്മേളനത്തിലാണ് നടൻ വിനായകൻ മീ ടൂ പ്രതികരണം നടത്തിയത്.
ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്ന് തോന്നിയാൽ അത് ആ സ്ത്രീയോട് തന്നെ നേരിട്ട് ചോദിക്കും എന്നായിരുന്നു വിനായകൻ പ്രതികരിച്ചത്. അതിനെ മീ ടൂ എന്ന് വിളിക്കും എങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും നടൻ വിനായകൻ വ്യക്തമാക്കിയിരുന്നു.

മീ ടൂ എന്നാൽ എന്താണെന്ന് തനിക്കറിയില്ല എന്നും നിങ്ങൾക്ക് അറിയാമെങ്കിൽ അത് പറഞ്ഞു തരണം എന്നുമായിരുന്നു മാധ്യമ പ്രവർത്തകരോട് വിനായകൻ ചോദിച്ചത്. എന്താണ് മീ ടൂ എന്നും അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നും മാധ്യമ പ്രവർത്തകരോട് വിനായകൻ ചോദിച്ചിരുന്നു.

മീ ടൂ എന്നാൽ എന്താണെന്ന് തനിക്ക് അറിയില്ല. ഒരു പെണ്ണിനെ കയറി പിടിക്കുന്നതാണോ മീ ടൂ. എന്നാൽ, ഒരു പെണ്ണുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ അതിന് എന്താണ് ചെയ്യുന്നതെന്നും വിനായകൻ ചോദിച്ചു. തന്റെ ജീവിതത്തിൽ 10 സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

അന്ന് ആ പത്ത് സ്ത്രീകളോടും ഫിസിക്കൽ റിലേഷൻഷിപ്പ് ഏർപെടുമോ എന്ന് ഞാൻ തന്നെയാണ് അങ്ങോട്ട് ചോദിച്ചതൊന്നും വിനായകൻ വെളിപ്പെടുത്തുകയായിരുന്നു. അതിനെ മീ ടൂ എന്നാണോ പറയുന്നത്, എങ്കിൽ താൻ ഇനിയും ഇത് ആവർത്തിക്കുമെന്നും ചോദിക്കുമെന്നും വിനായകൻ പറയുകയായിരുന്നു.

അതേസമയം, നടൻ വിനായകന്റെ പരാമർശങ്ങളെ അപലപിച്ച് നടി നവ്യ നായർ രംഗത്ത് എത്തിയിരുന്നു. നടൻ വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാൻ സാധിക്കും. എന്നാൽ എനിക്ക് അതിന് കഴിയില്ല എന്നായിരുന്നു നവ്യ നായരുടെ പ്രതികരണം. എല്ലാ വിഷയത്തിനും അഭിപ്രായം പറയുന്ന ഒരാളാണ് വിനായകൻ. അത്തരത്തിലുള്ള ഒരാളുടെ അടുത്ത് പെട്ടെന്ന് കയറി ഇടപെട്ടാൽ തിരിച്ചു എങ്ങനെ പ്രതികരിക്കും എന്ന് അറിയാൻ കഴിയില്ലെന്നും എന്ന് വ്യക്തമാക്കിയിരുന്നു.

നവ്യ നായരുടെ വാക്കുകളിലേക്ക് ; - 'വിനായകന് എന്തിലും ഏതു വിഷയത്തിലും അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ്. അത്തരത്തിലുളള ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടൽ ചിലപ്പോൾ അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യത ഏറെയാണ്. അയാൾ എന്നെ തല്ലിയാൽ പോലും അയാൾക്ക് അതിൽ നാണക്കേട് ഉണ്ടാകില്ല. പകരം എനിക്കായിരിക്കും നാണക്കേട് ഉണ്ടാകുന്നത്. മാധ്യമങ്ങൾ അത് വലിയ വാർത്ത ആക്കും. വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാൻ കഴിയും. പക്ഷേ, എന്റെ കാര്യം അങ്ങനെ അല്ല. എനിക്ക് അതിന് പറ്റുമോ ? മോനും ഭർത്താവും ഒക്കെ എനിക്കൊപ്പമുണ്ട്'.

'വിനായകന് ഒരു അടി കൊടുക്കാൻ പാടില്ലേ എന്ന് എന്നോട് പലരും ചോദിച്ചു വരുന്നുണ്ട്. കാലവും ലോകവും ഒക്കെ ഒരുപാട് വളർന്നിട്ടുണ്ടാക്കാം. ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ല. അതാണ് വാസ്തവം. എന്നാൽ, മറിച്ച് അയാൾ ഒരു തല്ലു തന്നാൽ ഞാൻ നിലത്തു വീഴും'; - നവ്യ നായർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹരീഷ് പേരടി, ഷാനിമോൾ ഉസ്മാൻ, ശാരദക്കുട്ടി, കുഞ്ഞില മാസില്ലാമണി എന്നിവരും വിനായകന്റെ പരാമർശത്തിന് പിന്നാലെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.












Click it and Unblock the Notifications