
'സെക്സിന് ഒരു ചോദ്യം പോലും ആവശ്യമില്ല'; വിനായകന് എതിരെ ആൻസി വിഷ്ണുവിന്റെ പോസ്റ്റ് വൈറൽ
തിരുവനന്തപുരം: മീ ടൂവിനെ കുറിച്ച് നടൻ വിനായകൻ നടത്തിയ പരമർശം വൈറലാകുകയാണ്. പരാമർശത്തിന് പിന്നാലെ നിരവധി വിവാദങ്ങളും വിമർശനങ്ങളും താരത്തിന് എതിരെ കൊഴുക്കുന്നു.
സംഭവത്തിൽ രൂക്ഷ വിമർശനങ്ങൾ നടൻ വിനായകൻ ഏറ്റു വാങ്ങിയിരുന്നു. എന്നാൽ, വിഷയവുമായി ബന്ധപ്പെട്ട് ആൻസി വിഷ്ണു എന്ന യുവതിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.
പരസ്പര വിശ്വാസത്തോടെയും ഇഷ്ടത്തോടെയും സമ്മതത്തോടെയും ഉണ്ടാവേണ്ടതല്ലേ സെക്സ് എന്നാണ് ആൻസി പോസ്റ്റിൽ പറയുന്നത്. എന്നാൽ, ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്ന് തോന്നിയാൽ അത് ആ സ്ത്രീയോട് തന്നെ നേരിട്ട് ചോദിക്കും എന്നായിരുന്നു വിനായകൻ പ്രതികരിച്ചത്.

അതിനെ മീ ടൂ എന്ന് വിളിക്കും എങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും നടൻ വിനായകൻ വ്യക്തമാക്കിയിരുന്നു. നവ്യാ നായർ നായികയായ പുതിയ സിനിമയായ ഒരുത്തീയുടെ പ്രസ് മീറ്റീലായിരുന്നു വിനായകന്റെ പ്രതികരണം. മീ ടൂ എന്നാൽ എന്താണെന്ന് തനിക്കറിയില്ല എന്നും നിങ്ങൾക്ക് അറിയാമെങ്കിൽ അത് പറഞ്ഞു തരണം എന്നുമായിരുന്നു മാധ്യമ പ്രവർത്തകരോട് വിനായകൻ ചോദിച്ചത്. എന്താണ് മീ ടൂ എന്നും അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നും മാധ്യമ പ്രവർത്തകരോട് വിനായകൻ ചോദിച്ചിരുന്നു.
'വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാം';'ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല';നവ്യ നായ

എന്നാൽ, ഇതിന് പിന്നാലെയാണ് ആൻസി വിഷ്ണു ഫേസ് ബുക്ക് പോസ്റ്റുമായി എത്തിയത്. പരസ്പര വിശ്വാസത്തോടെയും ഇഷ്ടത്തോടെയും സമ്മതത്തോടെയും ഉണ്ടാവേണ്ടതല്ലേ സെക്സ് എന്നാണ് ആൻസി പോസ്റ്റിൽ പറയുന്നു.
ആൻസി വിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം; -
Sex ഉണ്ടാവുന്നത് അല്ലെ, പരസ്പര വിശ്വാസത്തോടെയും, ഇഷ്ടത്തോടെയും, സമ്മതത്തോടെയും ഉണ്ടാവേണ്ടതല്ലേ sex. Sex ന് ഒരു ചോദ്യം പോലും ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. ഈ നാട്ടിലെ മുഴുവൻ പെണ്ണുങ്ങളെയും തനിക്ക് sex ന് വേണ്ടി ഉണ്ടാക്കിവെച്ചേക്കുന്നതാണ് എന്നുള്ള ധാരണ തെറ്റാണ് വിനായകൻ,നിങ്ങളൊരു നല്ല നടൻ ആയിരിക്കാം പക്ഷെ കുറച്ച് കൂടി ബോധമുള്ള മനുഷ്യൻ ആകണം.

ഒരു പ്രെസ്സ് മീറ്റിൽ വന്നിരുന്ന്" ചോദിച്ചാൽ അല്ലെ കിട്ടു " എന്ന് പറയാൻ നിങ്ങൾ കാണിച്ചതിനെ വൃത്തികേട് എന്ന് അല്ലാതെ എന്ത് വിളിക്കാൻ. Sex ആവശ്യമില്ലാത്ത സ്ത്രീകളുമുണ്ട്, പുരുഷനിൽ നിന്ന് സൗഹൃദം മാത്രം ആഗ്രഹിക്കുന്നവർ. താങ്കൾ ഒരു സ്ത്രീയോട് sex ന് വേണ്ടി ചോദിച്ചിട്ട് അവൾ no പറഞ്ഞാൽ പിന്നെയും അവളെ നിങ്ങൾ എത്രവട്ടം മനസ്സിൽ rape ചെയ്യുമായിരിക്കും.
'സിപിഎം സെമിനാറില് പങ്കെടുക്കരുത്, ഉണ്ടായത് അച്ചടക്ക ലംഘനം'; തരൂരിനെതിരെ കടുപ്പിച്ച് മുല്ലപ്പള്ളി

സ്ത്രീകൾ എല്ലാം ആരോടും എപ്പോഴും ഏത് നേരവും sex ന് തയ്യാറാണെന്ന് നിങ്ങൾക്കൊരു തെറ്റിദ്ധാരണ ഉണ്ട്. സ്ത്രീകൾ എല്ലാം ഏത് നേരവും എന്റെ കൂടെ sex ന് തയ്യാറാണോ എന്നൊരു ചോദ്യം പ്രതീക്ഷിച്ച് നിൽക്കുവല്ല.. സൗഹൃദങ്ങളിലും പ്രണയങ്ങളിലും ബന്ധങ്ങളിലും സ്വപ്നങ്ങളിലും തിരക്കിൽ ആണവർ.

പ്രെസ്സ് മീറ്റിൽ വന്നിരുന്ന ഒരു വനിത മാധ്യമ പ്രവർത്തകയോട് നിങ്ങൾ sex ന് തയ്യാറാണോ എന്ന് ചോദിക്കുന്നതിലൂടെ നിങ്ങൾ എത്ര അപമാനിക്കപ്പെട്ടു എന്ന് അറിയുമോ മിസ്റ്റർ വിനായകൻ. സമ്മതം ചോദിക്കുക എന്നാൽ മാന്യതയുണ്ട് അതിന് വളരെ മനോഹരമായ ഒരു തലമുണ്ട്.. അല്ലാതെ ഏത് പെണ്ണും എപ്പോഴും sex ന് തയ്യാറാണെന്ന് എന്ന് ഊട്ടി ഉറപ്പിച്ച് ചോദിച്ചാൽ അല്ലെ കിട്ടു എന്ന് പറയുന്ന നിങ്ങളുടെ മനസ് എത്ര വിഷമാണ്. - ആൻസി വിഷ്ണു തന്റെ ഫേസ് ബുക്കിൽ കുറിച്ചു.

അതേസമയം, മീ ടൂ എന്നാൽ എന്താണെന്ന് തനിക്ക് അറിയില്ല. ഒരു പെണ്ണിനെ കയറി പിടിക്കുന്നതാണോ മീ ടൂ. എന്നാൽ, ഒരു പെണ്ണുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ അതിന് എന്താണ് ചെയ്യുന്നതെന്നും വിനായകൻ ചോദിച്ചു. തന്റെ ജീവിതത്തിൽ 10 സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
അന്ന് ആ പത്ത് സ്ത്രീകളോടും ഫിസിക്കൽ റിലേഷൻഷിപ്പ് ഏർപെടുമോ എന്ന് ഞാൻ തന്നെയാണ് അങ്ങോട്ട് ചോദിച്ചതൊന്നും വിനായകൻ വെളിപ്പെടുത്തുകയായിരുന്നു. അതിനെ മീ ടൂ എന്നാണോ പറയുന്നത്, എങ്കിൽ താൻ ഇനിയും ഇത് ആവർത്തിക്കുമെന്നും ചോദിക്കുമെന്നും വിനായകൻ പറയുകയായിരുന്നു.