'വായിൽ തോന്നുന്നത് വിനായകൻ വിളിച്ചു പറയും, പറയുന്നതൊക്കെ സ്ത്രീകളെ അപമാനിക്കുന്നത്'-വിധു വിൻസന്റ്
കൊച്ചി: നടൻ വിനായകന്റെ മീ ടൂ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി സംവീധായക വിധു വിൻസന്റ് രംഗത്ത്. വിനായകൻ തൻറെ സുഹൃത്താണ്. എന്നാൽ അദ്ദേഹം പറയുന്നത് ഒക്കെയും സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ആണെന്നും വിധു വിൻസന്റ് വ്യക്തമാക്കി.
മീ ടൂ പരാമർശത്തിൽ വിനായകൻ മാപ്പ് പറയാൻ തയ്യാറകണം എന്നും സംവീധായക ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം ആയിരുന്നു മീ ടൂ പരാമർശം നടത്തി നടൻ വിനായകൻ രംഗത്തെത്തിയത്. നവ്യ നായർ നായികയായ ഒരുത്തി എന്ന സിനിമയുടെ പത്ര സമ്മേളനത്തിനിടെ ആണ് നടൻ വിനായകൻ പരാമർശം നടത്തിയത്.
ഇതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഉണ്ടായിരുന്നു. നടൻ വിനായകൻ എതിരെ പ്രതികരിച്ച് സമൂഹമാധ്യമങ്ങളിൽ അടക്കം ഒരുപാട് ആളുകൾ രംഗത്തെത്തി. പിന്നാലെയാണ് ഇപ്പോൾ സംവീധായക വിധു വിൻസന്റ് പ്രതികരിച്ചിരിക്കുന്നത്.

വിധു വിൻസന്റിന്റെ വാക്കുകളിലേക്ക്; -
'ഒരുത്തി എന്ന സിനിമയുടെ പ്രസ് കോൺഫറൻസിൽ നടൻ വിനായകൻ നടത്തിയ മീ ടൂ പരാമർശം കഴിഞ്ഞ ദിവസമാണ് താൻ കണ്ടത്. വിനായകൻ തന്റെ സുഹൃത്താണ്. എന്നാൽ പറയാതിരിക്കാൻ കഴിയില്ല. വിനായകൻ പറയുന്നതൊക്കെ സ്ത്രീകളെ അപമാനിക്കുന്നതാണ്. വായിൽ തോന്നുന്നത് എന്തും വിനായകൻ വിളിച്ചു പറയാറുണ്ട്. അങ്ങനെ വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യം എന്ന് വിനായകന് തെറ്റിധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ ആ തെറ്റ് ധാരണ അടുത്ത സുഹൃത്തുക്കൾ ചേർന്ന് തിരുത്തി കൊടുക്കുവാൻ തയ്യാറാകണം. മീ ടൂ പരാമർശത്തിൽ വിനായകൻ മാപ്പ് പറയുകയാണ് ചെയ്യേണ്ടത്' .

അതേസമയം, നടൻ വിനായകന്റെ മീ ടൂ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത് രംഗത്ത് എത്തിയിരുന്നു. വിനായകന്റെ ചിത്രം പങ്കുവച്ചു കൊണ്ട് 'ഷെയിം' എന്നാണ് പാർവ്വതി തിരുവോത്ത് കുറിച്ചത്. നടി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാൽ, ഹരീഷ് പേരടി, ഷാനിമോൾ ഉസ്മാൻ, ശാരദക്കുട്ടി, കുഞ്ഞില മാസില്ലാമണി എന്നിവരും വിനായകന്റെ പരാമർശത്തിന് പിന്നാലെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.
Recommended Video

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്ന് തോന്നിയാൽ അത് ആ സ്ത്രീയോട് തന്നെ നേരിട്ട് ചോദിക്കും എന്നായിരുന്നു വിനായകൻ പ്രതികരിച്ചത്. അതിനെ മീ ടൂ എന്ന് വിളിക്കും എങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും നടൻ വിനായകൻ വ്യക്തമാക്കിയിരുന്നു. മീ ടൂ എന്നാൽ എന്താണെന്ന് തനിക്കറിയില്ല എന്നും നിങ്ങൾക്ക് അറിയാമെങ്കിൽ അത് പറഞ്ഞു തരണം എന്നുമായിരുന്നു മാധ്യമ പ്രവർത്തകരോട് വിനായകൻ പറഞ്ഞിരുന്നത്.

ഒരു പെണ്ണിനെ കയറി പിടിക്കുന്നതാണോ മീ ടൂ. എന്നാൽ, ഒരു പെണ്ണുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ അതിന് എന്താണ് ചെയ്യുന്നതെന്നും വിനായകൻ ചോദിച്ചിരുന്നു. തന്റെ ജീവിതത്തിൽ 10 സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

അന്ന് ആ പത്ത് സ്ത്രീകളോടും ഫിസിക്കൽ റിലേഷൻഷിപ്പ് ഏർപെടുമോ എന്ന് ഞാൻ തന്നെയാണ് അങ്ങോട്ട് ചോദിച്ചതൊന്നും വിനായകൻ വെളിപ്പെടുത്തുകയായിരുന്നു. അതിനെ മീ ടൂ എന്നാണോ പറയുന്നത്, എങ്കിൽ താൻ ഇനിയും ഇത് ആവർത്തിക്കുമെന്നും ചോദിക്കുമെന്നും വിനായകൻ പറയുകയായിരുന്നു.

എന്നാൽ, മീ ടൂ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി നടൻ വിനായകനും എത്തിയിരുന്നു. ഒരു ചിത്രം മാത്രം പങ്കിട്ട് ആയിരുന്നു വിനായകന്റെ പ്രതികരണം. പാഞ്ചാലിയോട് സാദൃശ്യമുള്ള തരത്തിലെ ചിത്രമാണ് തന്റെ ഫേസ്ബുക്കിൽ വിനായകൻ പോസ്റ്റ് ചെയ്തത്. പതിവ് രീതി പോലെ തന്നെ വാക്കുകളൊന്നും പോസ്റ്റിന് ഇല്ല. പകരം ഒരു ചിത്രം മാത്രം പങ്കുവയ്ക്കുകയായിരുന്നു നടൻ. എന്നാൽ, എന്താണ് വിനായകന്‍ ഉദ്ദേശിച്ചതെന്ന് ഊഹിച്ച് നിരവധി ആളുകൾ കമന്റ് ചെയ്ത് രംഗത്ത് എത്തിയിരുന്നു.

അതേസമയം, നടൻ വിനായകന്റെ പരാമർശങ്ങളെ അപലപിച്ച് നടി നവ്യ നായർ രംഗത്ത് എത്തിയിരുന്നു. നടൻ വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാൻ സാധിക്കും. എന്നാൽ എനിക്ക് അതിന് കഴിയില്ല എന്നായിരുന്നു നവ്യ നായരുടെ പ്രതികരണം. എല്ലാ വിഷയത്തിനും അഭിപ്രായം പറയുന്ന ഒരാളാണ് വിനായകൻ. അത്തരത്തിലുള്ള ഒരാളുടെ അടുത്ത് പെട്ടെന്ന് കയറി ഇടപെട്ടാൽ തിരിച്ചു എങ്ങനെ പ്രതികരിക്കും എന്ന് അറിയാൻ കഴിയില്ലെന്നും എന്ന് വ്യക്തമാക്കിയിരുന്നു.

നവ്യ നായരുടെ വാക്കുകളിലേക്ക് ; - 'വിനായകന് എന്തിലും ഏതു വിഷയത്തിലും അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ്. അത്തരത്തിലുളള ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടൽ ചിലപ്പോൾ അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യത ഏറെയാണ്. അയാൾ എന്നെ തല്ലിയാൽ പോലും അയാൾക്ക് അതിൽ നാണക്കേട് ഉണ്ടാകില്ല. പകരം എനിക്കായിരിക്കും നാണക്കേട് ഉണ്ടാകുന്നത്. മാധ്യമങ്ങൾ അത് വലിയ വാർത്ത ആക്കും. വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാൻ കഴിയും. പക്ഷേ, എന്റെ കാര്യം അങ്ങനെ അല്ല. എനിക്ക് അതിന് പറ്റുമോ ? മോനും ഭർത്താവും ഒക്കെ എനിക്കൊപ്പമുണ്ട്'.

'വിനായകന് ഒരു അടി കൊടുക്കാൻ പാടില്ലേ എന്ന് എന്നോട് പലരും ചോദിച്ചു വരുന്നുണ്ട്. കാലവും ലോകവും ഒക്കെ ഒരുപാട് വളർന്നിട്ടുണ്ടാക്കാം. ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ല. അതാണ് വാസ്തവം. എന്നാൽ, മറിച്ച് അയാൾ ഒരു തല്ലു തന്നാൽ ഞാൻ നിലത്തു വീഴും'; -
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications