Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിനായകൻ കുറ്റം സമ്മതിച്ചു' സംസാരിച്ചത് മറ്റൊരു യുവാവിനോടാണെന്ന് വാദം, മദ്യലഹരിയിലെന്ന് സംശയം

കൊച്ചി: ഫോണിൽ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ കുറ്റം സമ്മതിച്ച് നടൻ വിനായകൻ. യുവതി ഹാജരാക്കിയ ഫോൺ രേഖയിലെ ശബ്ദം തന്റേതാണെന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ വിനായകൻ സമ്മതിച്ചു. എന്നാൽ പരാതിക്കാരിയായ യുവതിയോടല്ല മറ്റൊരു പുരുഷനോട് താൻ ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖയാണ് ഇതെന്നാണ് വിനായകന്റെ വാദം.

ഫോണിലൂടെ നടൻ വിനായകൻ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ കൽപ്പറ്റ പോലീസ് നേരത്തെ കേസെടുത്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് വിനായകനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിടുകയായിരുന്നു.

 വിനായകനെതിരെ പരാതി

വിനായകനെതിരെ പരാതി

ഒരു പരിപാടിയിലേക്ക് അതിഥിയായി ക്ഷണിക്കാനായി ഫോൺ വിളിച്ചപ്പോൾ വിനായകൻ അശ്ലീല ഭാഷയിൽ സംസാരിച്ചെന്നാണ് ദളിത് ആക്ടിവിസ്റ്റായ പരാതിക്കാരി ഉന്നയിക്കുന്ന ആരോപണം. പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണമെന്നും വിനായകൻ പറഞ്ഞതായി യുവതി ആരോപിച്ചിരുന്നു.

 സംഘപരിവാർ ആക്രമണങ്ങൾക്കിടെ

സംഘപരിവാർ ആക്രമണങ്ങൾക്കിടെ

വിനായകന് നേരെ സംഘപരിവാർ ആക്രമണങ്ങൾ നടന്നപ്പോൾ നടന് പിന്തുണയറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് യുവതി ആദ്യമായി ആരോപണം ഉന്നയിച്ചത്. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല, ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രമെന്നാണ് യുവതി ഫേസ്ബുക്കിൽ കുറിച്ചത്.

 നിഷേധിച്ച് വിനായകൻ

നിഷേധിച്ച് വിനായകൻ

അതേ സമയം ആരോപണം ഉയർന്നപ്പോൾ തന്നെ അത് നിഷേധിച്ച് വിനായകൻ രംഗത്ത് എത്തിയിരുന്നു. യുവതിയെ തനിക്ക് അറിയില്ലെന്ന നിലപാടിലാണ് വിനായകൻ. ഒരു പുരുഷനാണ് ആദ്യം വിളിച്ചതെന്നും പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അയാളെ അറിയിച്ചതോടെ അയാൾ പ്രകോപനമുണ്ടാക്കുന്ന രീതിയിൽ സംസാരിച്ചെന്നും വിനായകൻ ആരോപിക്കുന്നു. പിന്നീടാണ് ആരോപണം ഉന്നയിച്ച യുവതി വിളിച്ചതെന്നും വിനായകൻ പറഞ്ഞിരുന്നു. ദളിത് ആക്ടിവിസ്റ്റായ ദിനു വെയിൽ ആണ് വിനായകനുമായി ആദ്യം സംസാരിച്ചത്.

 അശ്ലീല ചുവയോടെ സംസാരം

അശ്ലീല ചുവയോടെ സംസാരം

വിനായകനെ പരിപാടിയിലേക്ക് ക്ഷണിക്കാൻ ആദ്യം വിളിച്ചത് ദിനുവാണ്. തുടക്കം മുതൽ മോശം പദങ്ങൾ ഉപയോഗിച്ചായിരുന്നു വിനായകന്റെ സംസാരം. കേട്ടാലറയ്ക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് വിനായകൻ ഉന്നയിച്ചതെന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനായകൻ പറയുന്നു. ഫോൺ കട്ട് ചെയ്തപ്പോൾ തിരിച്ചു വിളിച്ചു. ഈ സമയം പരാതിക്കാരിയാണ് ഫോൺ എടുത്തത്. അങ്ങേയറ്റം ലൈംഗികാധിക്ഷേപങ്ങളാണ് വിനായകൻ യുവതിക്ക് നേരെ നടത്തിയതെന്നും ദിനു പറയുന്നു.

 മദ്യലഹരിയിൽ

മദ്യലഹരിയിൽ

സംഭാഷണം നടക്കുന്ന സമയത്ത് വിനായകൻ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് സൈബർ സെല്ലിൽ നിന്നുളള വിവരങ്ങൾ ലഭിക്കാൻ ഇനിയും വൈകും. കുറ്റപത്രം അധികം വൈകാതെ തന്നെ കൽപ്പറ്റ സിജെഎം കോടതിയിൽ സമർപ്പിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+