Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിതാവ് ഉണ്ടായിരുന്നെങ്കിലും ഇത് തന്നെ പറയും'; വിനായകനെതിരെ കേസ് വേണ്ടെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. സംഭവത്തില്‍ വിനായകനെതിരെ കേസെടുക്കേണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇത് തന്നെയായിരിക്കും പറയുകയെന്നും അദ്ദേഹം പ്രതികരിച്ചു. വിനായകന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായാണ് കാണുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ വിനായകനെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ വിനായകനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതോടെ വിനായകന്‍ വീഡിയോ പിന്‍വലിച്ചിരുന്നു.

chandy oommen

'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്'- എന്നായിരുന്നു വിനായകന്‍ വീഡിയോയില്‍ പ്രതികരിച്ചത്.

സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. വിനായകന്റെ പരാമര്‍ശത്തിനെതിരെ സിനിമ മേഖലയില്‍ നിന്നും വിമര്‍ശനം ശക്തമായിരുന്നു. വിനായകന്‍ കേരളത്തിനും മലയാള സിനിമയ്ക്കും അപമാനമാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍ പറഞ്ഞു. ജീവിച്ചിരിക്കുന്ന സമയത്ത് ആര് തെറ്റ് ചെയ്താലും നിങ്ങള്‍ക്ക് മുഖത്തു നോക്കി ചോദ്യം ചെയ്യാമായിരുന്നു. ഉമ്മന്‍ ചാണ്ടി സാറും തെറ്റ് ചെയ്തുക്കാണും. ഇല്ലെന്ന് ഞാന്‍ പറയുന്നില്ല.. പക്ഷേ ഇപ്പോള്‍ താങ്കളുടെ പ്രതികരണം അസ്ഥാനത്തു ആയിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനായകന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി നിരഞ്ജന അനൂപും രംഗത്തെത്തി. താനും കൂടി ഉള്‍പ്പെടുന്ന ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന നടന്റെ മോശമായ പ്രസ്താവന മുറിവേല്‍പ്പിച്ച ജനങ്ങളോട് മാപ്പ് പറയുന്നു എന്നാണ് നടി പറഞ്ഞത്. വിനായകനില്‍ നിന്നുണ്ടായത് അപമാനകരവും നിരാശജനകവുമായ പ്രസ്താവനയാണെന്നും നിരഞ്ജന ചൂണ്ടിക്കാട്ടി. എല്ലാവരെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ജനനായകനോടുള്ള ബഹുമാനാര്‍ത്ഥം താനിക്കാര്യം പറയാന്‍ ആഗ്രഹിക്കുകയാണെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+