'നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന്‍ ഇങ്ങിനെ ചോദിച്ചാല്‍': വിനായകന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ഹരിത
കൊച്ചി: ഒരുത്തി സിനിമയുടെ പ്രമോഷനിടെ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. നിരവധി പേരാണ് വിനായകന്റെ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ചത്. ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ അത് നേരിട്ട് ചോദിക്കുമെന്നും അതിനെയാണ് മീടു എന്ന് വിളിക്കുന്നതെങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നുമാണ് വിനായകന്‍ പറഞ്ഞത്.

എന്നാല്‍ ഇപ്പോഴിതാ വിനായകന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഡബ്ല്യൂ സി സിക്കുമെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലീം ലീഗിന്റെ വനിത സംഘടനയായ ഹരിത. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് ഹരിതയുടെ വിമര്‍ശനം. അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ അതിനെതിരെ ചാടി കടിക്കാന്‍ വരുന്ന ഡബ്ല്യൂ സി സിക്കും അവരുടെ പുരോഗമന മൂട് താങ്ങികള്‍ക്കും ഈ വഷളന്‍ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ലെന്ന് ഹരിത ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

വിനായകന്‍ എന്ന സ്ത്രീ വിരുദ്ധന്‍, ഒരുത്തന്‍...അവന് സെക്‌സ് ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന്‍ ചോദിക്കും...അത് അവന്‍ ഇനിയും ആവര്‍ത്തിക്കും...ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം (വെര്‍ബല്‍ റേപ്പ് ) അവന്‍ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു..

(നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് സെക്‌സ് ചെയ്യാന്‍ താത്പര്യം തോന്നി ഒരുത്തന്‍ ഇങ്ങിനെ ചോദിച്ചാല്‍ എന്താണ് നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേര്‍ണ്ണലിസ്റ്റ് കോന്തന്‍മാര്‍ ആ വിഡ്ഡികള്‍ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോള്‍ ഇത് കേള്‍ക്കുന്ന, കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുന്നു...

ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ അതിനെതിരെ ചാടി കടിക്കാന്‍ വരുന്ന ഡബ്ല്യൂ സി സിക്കും അവരുടെ പുരോഗമന മൂട് താങ്ങികള്‍ക്കും ഈ വഷളന്‍ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല...ആഹാ ഒരു പ്രത്യേകതരം ഫെമിനിസം...

അന്തസ്സ്..ഇവന് ചോദിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാന്‍ ഒരു കോണത്തിലെ പോലീസുമില്ല...അടുത്ത വനിതാ മതില്‍ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം...ജയ് വിനായക സെക്‌സാന്ദ ബാഭ- ഹരിത ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications