കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനായകനെ മര്‍ദ്ദിച്ചത് പോലീസല്ല!! പിന്നെ...ഗുരുതര ആരോപണം!! പോലീസ് പറയുന്നത്...

വീട്ടില്‍ വച്ച് അച്ഛന്‍ വിനായകനെ മര്‍ദ്ദിച്ചിട്ടുണ്ടാവുമെന്ന് പോലീസ്

  • By Sooraj
Google Oneindia Malayalam News

തൃശൂര്‍: പേലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയക്കപ്പെട്ട ഏങ്ങണ്ടിയൂര്‍ സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണം. പോലീസ് മര്‍ദ്ദനത്തില്‍ മനം നൊന്താണ് വിനായകന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബവും സുഹൃത്തുക്കളും നേരത്തേ ആരോപിച്ചിരുന്നത്. എന്നാല്‍ പോലീസ് പറയുന്നത് മറ്റൊന്നാണ്. തങ്ങളല്ല സ്വന്തം അച്ഛനാവാം വിനായകനെ മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്.

ജൂലൈ 17ന് കസ്റ്റഡിയില്‍

ജൂലൈ 17ന് കസ്റ്റഡിയില്‍

ജൂലൈ 17നാണ് മറ്റൊരു സുഹൃത്തിനൊപ്പം വിനായകനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. തൊട്ടടുത്ത ദിവസം വിനായകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

 ശരത്തിന്റെ മൊഴി

ശരത്തിന്റെ മൊഴി

പോലീസ് സ്‌റ്റേഷനില്‍ വച്ച് വിനായകനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഇതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നും അന്ന് വിനായകനൊപ്പം പിടിക്കപ്പെട്ട സുഹൃത്ത് ശരത്ത് മൊഴി നല്‍കിയിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം

ക്രൈംബ്രാഞ്ച് അന്വേഷണം

വിനായകന്റെ മരണത്തെക്കുറിച്ചുള്ള കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പാവറട്ടി എസ്‌ഐ അരുണ്‍ ഷാ ഉള്‍പ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. വിനാകനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഈ അഞ്ച് പോലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലുണ്ടായിരുന്നത്.

സസ്‌പെന്‍ഷനില്‍

സസ്‌പെന്‍ഷനില്‍

ആരോപണ വിധേയരായ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ നേരത്തേ സസ്‌പെന്റ് ചെയ്തിരുന്നു. ഇവര്‍ വിനായകനെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ലെന്നാണ് സ്റ്റേഷനിലെ മറ്റ് പോലീസുകാര്‍ ക്രൈം ബ്രാഞ്ചിനു മൊഴി നല്‍കിയത്.

മോശമായി പെരുമാറിയിട്ടില്ല

മോശമായി പെരുമാറിയിട്ടില്ല

വിനായകനോട് സ്‌റ്റേഷന് അകത്തു വച്ച് മോശമായി പെരുമാറിയിട്ടില്ല. വിനായകന് മനോവിഷമമുണ്ടാക്കുന്ന സംഭവങ്ങളൊന്നും സ്‌റ്റേഷനില്‍ അന്നു നടന്നിട്ടില്ലെന്നും പോലീസ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

 സ്ഥലത്ത് ഉണ്ടായിരുന്നില്ല

സ്ഥലത്ത് ഉണ്ടായിരുന്നില്ല

വിനായകനെ സ്റ്റേഷനില്‍ കൊണ്ടു വന്നപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് എസ്‌ഐ അരുണ്‍ ഷാ മൊഴി നല്‍കിയിരിക്കുന്നത്.

അച്ഛന്റെ മൊഴി

അച്ഛന്റെ മൊഴി

വിനായകന്റെ അച്ഛനെ അന്നു സ്റ്റേഷനിലേക്ക് വിൡച്ചു വരുത്തിയിരുന്നു. വിനായകനെ മര്‍ദ്ദിക്കാന്‍ അച്ഛനോട് പോലീസുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അതിനു തയ്യാറായില്ലെന്ന് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ കുട്ടി മൊഴി നല്‍കിയിരുന്നു.

വീട്ടില്‍ വച്ച് മര്‍ദ്ദിച്ചിരിക്കാം

വീട്ടില്‍ വച്ച് മര്‍ദ്ദിച്ചിരിക്കാം

അന്ന് വീട്ടില്‍ വച്ചു വിനായകനെ അച്ഛന്‍ മര്‍ദ്ദിച്ചിരിക്കാമെന്നാണ് പോലീസ് ക്രൈം ബ്രാഞ്ചിനു മൊഴി നല്‍കിയിരിക്കുന്നത്. ഇതു മൂലമുണ്ടായ മനോവിഷമത്തെ തുടര്‍ന്നായിരിക്കാം വിനായകന്‍ ആത്മഹത്യ ചെയ്തതെന്നും പാവറട്ടി സ്റ്റേഷനിലെ പോലീസുകാര്‍ ആരോപിച്ചു.

English summary
Vinayakan's suicide: Crime branch recorded statement of police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X