കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസരങ്ങള്‍ ഇല്ലാതാക്കി തിലകന്‍ ചേട്ടനെ കരയിപ്പിച്ച ദിലീപ്, ഗുരുതര ആരോപണവുമായി വിനയന്‍ !!

പൊതുവെ കര്‍ക്കശക്കാരനായ തിലകന്‍ കരയുന്നത് അന്നാണ് കണ്ടതെന്നും വിനയന്‍ പറയുന്നു.

  • By Nihara
Google Oneindia Malayalam News

കൊച്ചി : കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെതിരെ ഗുരുഗര ആരോപണവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാളായ തിലകന് അവസരം നിഷേധിച്ച് അദ്ദേഹത്തെ മറണത്തിലേക്ക് തള്ളിവിട്ടതിനു പിന്നില്‍ ദിലീപാണെന്നാണ് വിനയന്‍ പറയുന്നത്.

ദിലീപ് അറസ്റ്റിലായതോടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി നിരവധി പേര്‍ രംഗത്തു വന്നിരുന്നു. സിനിമയിലും സീരിയലിലുമായി പലരുടെയും അവസരങ്ങള്‍ നിഷേധിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപാണെന്ന് ചിലരൊക്കെ വെളിപ്പെടുത്തിയിരുന്നു. തിലകനെ മലയാള സിനിമയില്‍ നിന്നു പുറത്താക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപാണെന്നാണ് വിനയന്‍ പറയുന്നത്. ദിലീപും തിലകനും തമ്മില്‍ നല്ല ബന്ധത്തിലല്ലായിരുന്നുവെന്ന കാര്യം സിനിമയിലെ തന്നെ പരസ്യമായ രഹസ്യമായിരുന്നു. സിനിമയില്‍ നിന്ന് അവസരം കുറഞ്ഞപ്പോഴാണ് അദ്ദേഹം നാടകത്തില്‍ സജീവമാവാന്‍ തീരുമാനിച്ചത്.

 ദിലീപും തിലകനും തമ്മിലുള്ള ബന്ധം

ദിലീപും തിലകനും തമ്മിലുള്ള ബന്ധം

തിലകനും തമ്മില്‍ നല്ല ബന്ധത്തിലല്ലായിരുന്നുവെന്ന് പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. മുന്‍പ് അഭിമുഖത്തില്‍ ദിലീപ് ഒരു വിഷമാണെന്ന് തിലകന്‍ വ്യക്തമാക്കിയിരുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം വിശദമാക്കിയിരുന്നു. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ഈ വീഡിയോ വീണ്ടും വൈറലായിരുന്നു.

 അവസരങ്ങള്‍ നിഷേധിച്ചു

അവസരങ്ങള്‍ നിഷേധിച്ചു

തിലകന് സിനിമയില്‍ നിന്നും ലഭിച്ചിരുന്ന അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപാണ്. സീരിയലില്‍ പോലും അദ്ദേഹത്തിന് അവസരം നല്‍കാന്‍ നടന്‍ സമ്മതിച്ചില്ല. പിന്നീടാണ് തിലകന്‍ നാടകത്തില്‍ സജീവമാവാന്‍ തീരുമാനിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു

ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു

സിനിമയിലെയും സീരിയലിലെയും അവസരങ്ങള്‍ നഷ്ടമായപ്പോള്‍ നാടകത്തിലേക്ക് ചേക്കേറിയ തിലകനെ കാത്തിരുന്നത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ല. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന സമയമായതിനാല്‍ സറ്റേജ് അഭിനയത്തിന്റെ ആയാസം താങ്ങാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന് അദ്ദേഹത്തോടു പറഞ്ഞിരുന്നുവെന്നും വിനയന്‍ പറയുന്നു.

ധനസഹായം ഏര്‍പ്പെടുത്തിയത്

ധനസഹായം ഏര്‍പ്പെടുത്തിയത്

തമിഴ് സിനിമയിലെ കീഴ് വഴക്കം കണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനസഹായം വിതരണം ചെയ്യുന്ന തരത്തിലുള്ള പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചത്. മാക്ടയുടെ യോഗത്തില്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പലരും എതിര്‍ത്തിരുന്നു. സംവിധായകന്‍ ഹരിഹരനും താനും കൂടിയാണ് പിന്നീട് മാക്ട ഫെഡറേഷന് രൂപം നല്‍കിയത്. 2007 ലാണ് രജിസ്‌ട്രേഷന്‍ ലഭിച്ചത്.

തുളസീദാസും ദിലീപും തമ്മിലുള്ള പ്രശ്‌നം

തുളസീദാസും ദിലീപും തമ്മിലുള്ള പ്രശ്‌നം

സംവിധായകന്‍ തുളസീദാസും ദിലീപും തമ്മിലുള്ള പ്രശ്‌നമായിരുന്നു മാക്ടയ്ക്ക് മുന്നിലെത്തിയ ആദ്യ പ്രശ്‌നം. വിഷയത്തില്‍ ഇരുവരുമായി സംസാരിച്ച് കാര്യങ്ങള്‍ പരിഹരിക്കാനായിരുന്നു സംഘടന തീരുമാനിച്ചത്. എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റു പല കാര്യങ്ങളുമായിരുന്നു.

പലരും രാജി വെച്ചു

പലരും രാജി വെച്ചു

മാക്ടയില്‍ നിന്ന് പലരും രാജി വെക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിനയന്റെ ഏകാധിപത്യത്തിനെതിരെയുള്ള പ്രതിഷേധമെന്ന തരത്തിലാണ് കാര്യങ്ങള്‍ പ്രചരിച്ചിരുന്നത്. പിന്നീടാണ് ദിലീപിന്റെ സമ്മര്‍ദ്ദ പ്രകാരമാണ് പലരും രാജി വെച്ച് പോയതെന്ന് അറിഞ്ഞതെന്നും വിനയന്‍ പറഞ്ഞു.

വിനയന്‍ ചിത്രങ്ങളില്‍ നിന്നും വിലക്ക്

വിനയന്‍ ചിത്രങ്ങളില്‍ നിന്നും വിലക്ക്

മാക്ടയുടെ പിളര്‍പ്പിന് ശേഷമാണ് ഫെഫ്ക രൂപീകരിച്ചത്. പുതിയ സംഘടന വന്നതോടെ താരങ്ങളെ വിനയന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. അമ്മയില്‍ നിന്ന് വിലക്ക് ഭീഷണി ഇല്ലായിരുന്നുവെങ്കിലും തിലകനെ ആ സമയത്ത് ആരും അഭിനയിക്കാന്‍ വിളിച്ചിരുന്നില്ല. അങ്ങനെയാണ് യക്ഷിയും ഞാനും എന്ന സിനിമയില്‍ അദ്ദേഹത്തെ അഭിനയിപ്പിച്ചതെന്നും സംവിധായകന്‍ വ്യക്തമാക്കി.

ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നിന്നും ഒഴിവാക്കി

ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നിന്നും ഒഴിവാക്കി

ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ മോഹന്‍ലാലിന്റെയും ദിലീപിന്റെയും അച്ഛനായി അഭിനയിക്കേണ്ടിയിരുന്നത് തിലകനായിരുന്നു. 25 ദിവസത്തെ ഡേറ്റ് തിലകനില്‍ നിന്നും വാങ്ങിയിരുന്നു. എന്നാല്‍ തന്റെ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതോടെ അദ്േഹം ആ സിനിമയില്‍ നിന്നും പുറത്താവുകയായിരുന്നുവെന്ന് വിനയന്‍.

സോഹന്‍ റോയി ചിത്രത്തില്‍ നിന്നും ഒഴിവാക്കി

സോഹന്‍ റോയി ചിത്രത്തില്‍ നിന്നും ഒഴിവാക്കി

സോഹന്‍ റോയി ചിത്രമായ ഡാം 999 ലും തിലകന് വേഷം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ആ സിനിമയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.

തിലകന്‍ അഭിനയിച്ചാല്‍ ടെക്‌നീഷ്യന്‍മാര്‍ സഹകരിക്കില്ല

തിലകന്‍ അഭിനയിച്ചാല്‍ ടെക്‌നീഷ്യന്‍മാര്‍ സഹകരിക്കില്ല

ചിത്രത്തില്‍ തിലകന്‍ അഭിനയിക്കുകയാണെങ്കില്‍ ടെക്‌നീഷ്യന്‍മാരെല്ലാം പണി നിര്‍ത്തി പോവുമായിരുന്നുവെന്നാണ് സോഹന്‍ റോയ് പറഞ്ഞത്. ഹോലിവുഡ് ചിത്രത്തിന് വേണ്ടി ഇംഗ്ലീഷ് ഡയലോഗ് വരെ തിലകന്‍ കാണാതെ പഠിക്കുന്നതിനിടയിലാണ് ഈ സംഭവം നടന്നത്.

സീരിയലിലേക്ക് പ്രവേശിക്കുന്നു

സീരിയലിലേക്ക് പ്രവേശിക്കുന്നു

പിന്നീടൊരിക്കല്‍ താന്‍ സീരിയലില്‍ അഭിനയിക്കാന്‍ പോവുകയാമെന്ന് തിലകന്‍ തന്നെ അറിയിച്ചിരുന്നുവെന്ന് വിനയന്‍ പറഞ്ഞു. നിര്‍മ്മാതാവ് അഡ്വാന്‍സുമായി നിന്റെ വീട്ടിലേക്ക് വരുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിര്‍മ്മാതാവ് അറിയിച്ചത്

നിര്‍മ്മാതാവ് അറിയിച്ചത്

തിലകന്‍ അറിയിച്ചത് പ്രകാരം വീട്ടിലെത്തിയ നിര്‍മ്മാതാവ് കൈകൂപ്പിക്കൊണ്ട് ഇതു നടക്കില്ലെന്നാണ് അറിയിച്ചതെന്നും വിനയന്‍ പറയുന്നു. തന്നോട് ക്ഷമിക്കണമെന്നും നിര്‍മ്മാതാവ് അറിയിച്ചിരുന്നു.

തിലകന്റെ പ്രതികരണം

തിലകന്റെ പ്രതികരണം

പൊതുവേ ഇത്തരം സാഹചര്യത്തില്‍ പൊട്ടിത്തെറിക്കാനുള്ള തിലകന്‍ വളരെ സംയമനത്തോടെയാണ് പ്രതികരിച്ചതെന്ന് വിനയന്‍ ഓര്‍ക്കുന്നു. സിംഹത്തെപ്പോലെ പ്രതികരിക്കുന്ന തിലകന്റെ കണ്ണുകള്‍ അന്നാദ്യമായി നിറഞ്ഞു കണ്ടുവെന്നും വിനയന്‍ പറയുന്നു.

 ഡ്രാക്കുളയുടെ പിന്നിലും ദിലീപ് പ്രവര്‍ത്തിച്ചു

ഡ്രാക്കുളയുടെ പിന്നിലും ദിലീപ് പ്രവര്‍ത്തിച്ചു

50 ദിവസത്തോളെ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രമായ ഡ്രാക്കുളയ്ക്ക് സാറ്റലൈറ്റ് അവകാശം കിട്ടാതിരിക്കാനും ദിലീപ് ശ്രമിച്ചുവെന്ന് വിനയന്‍ പറയുന്നു.

English summary
Vinayan's allegation against Dileep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X