കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിന്‍സെന്റിനെ കുറിച്ച് അന്വേഷിച്ചാല്‍ കോണ്‍ഗ്രസ്സിലെ വമ്പന്‍മാര്‍ കുടുങ്ങും... വെളിപ്പെടുത്തൽ

വിൻസെന്റിന്‌ എതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചാൽ മുൻകാല പ്രാബല്യത്തോടെ അന്വേഷണം നടത്തണം എന്ന് വിൻസെന്റ് ആവശ്യപ്പെടും.അപ്പോൾ കുടുങ്ങുന്നത് ആരൊക്കെയാകും ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം:ബലാത്സംഗ കേസില്‍ അറസ്റ്റിലായ എം വിന്‍സെന്റ് എംഎല്‍എയെ ഇപ്പോഴും കോണ്‍ഗ്രസ് സംരക്ഷിക്കുകയാണ്. ഔദ്യോഗിക പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും പിന്തുണയ്ക്ക് ഒരു കുറവും ഇല്ല. സിപിഎം ഗൂഢാലോചനയാണ് എല്ലാത്തിനും പിറകില്‍ എന്നാണ് ആക്ഷേപം.

എന്നാല്‍ കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത് ഒരു മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക തന്നെയാണ്. ഷാഹിദ കമാല്‍- ഷാഹിദ കമാല്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേക്കേറിയിട്ട് അധികകാലം ആയിട്ടില്ല.

കെപിസിസി എന്നാല്‍ കേരള പ്രദേശ് കള്‍ച്ചര്‍ലെസ്സ് കമ്മിറ്റി എന്നാക്കണം എന്ന് പറഞ്ഞാണ് ഷാഹിദ കമാല്‍ തുടങ്ങുന്നത്. വിന്‍സെന്റിനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണവും ഷാഹിദ പറയുന്നുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷമായ വിമര്‍ശനം.

കള്‍ച്ചര്‍ലെസ് കമ്മിറ്റി

കള്‍ച്ചര്‍ലെസ് കമ്മിറ്റി

കെ.പി.സി.സി----എന്നാൽ കേരളാ പ്രദേശ് കൽച്ചർലെസ്സ് കമ്മിറ്റി എന്നാക്കണം എന്നാണ് തന്‍റെ ആവശ്യം എന്ന് പറഞ്ഞുകൊണ്ടാണ് ഷാഹദി കമാല്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. മുന്‍ കോണ്‍ഗ്രസ്സ് നേതാവാണ് ഷാഹിദ കമാല്‍.

അമ്മയുടെ പേരും അച്ഛനും

അമ്മയുടെ പേരും അച്ഛനും

ഇരയോടൊപ്പം നിൽക്കാത്ത അമ്മയുടെ പേര് മാറ്റി അച്ഛനാക്കണം എന്നല്ലേ കെപിസിസി യുടെ ആവശ്യം എന്ന് ഷാഹിദ കമാല്‍ ഓര്‍മപ്പെടുത്തുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷും ഗണേഷ് കുമാറും ഇന്നസെന്‍റും എടുത്ത നിലപാടുകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അന്ന് കോണ്‍ഗ്രസ് ഇത്തരം പ്രയോഗങ്ങള്‍ നടത്തിയിരുന്നത്.

സ്ത്രീ എന്ന് ഉറക്കത്തില്‍ കേട്ടാല്‍ പോലും

സ്ത്രീ എന്ന് ഉറക്കത്തില്‍ കേട്ടാല്‍ പോലും

കേന്ദ്രത്തിലും കേരളത്തിലും ഭരണം നഷ്ടപെട്ട ശേഷം ഉറക്കത്തിൽ പോലും സ്ത്രീ എന്ന് കേട്ടാൽ ഞെട്ടി ഉണരുകയും, കിടക്ക പായയിൽ നിന്ന് തന്നെ ഇരക്കു വേണ്ടി പ്രകടനം തുടങ്ങുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ ഏതു മാളത്തിലാണ് ഇപ്പോൾ ഉള്ളത് എന്ന് ഷാഹിദ കമാല്‍ ചോദിക്കുന്നു.

അങ്ങനെയേ പറയൂ

അങ്ങനെയേ പറയൂ

ആരോപണ വിധേയരായ എല്ലാ പുരുഷന്മാരും ഞങ്ങൾ നിരപരാധികൾ ആണെന്നാണ് പറഞ്ഞിട്ടുള്ളത്.കോടതി ശിക്ഷിക്കുന്നത് വരെ അവർ ആരായാലും നിരപരാധികൾ ആണെന്നുള്ള അഭിപ്രായമാണ് എനിക്കും.എന്നാൽ ഈ വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ആണ് എനിക്ക് മനസിലാകാത്തതും, ഉൾക്കൊള്ളാനാകാത്തതും.

കോണ്‍ഗ്രസ്സുകാര്‍ അല്ലെങ്കില്‍

കോണ്‍ഗ്രസ്സുകാര്‍ അല്ലെങ്കില്‍

കോൺഗ്രെസ്സുകാർ ഒഴിച്ച് ആര് ആരോപണന വിധേയനായാലും ഊരി പിടിച്ച വാളുമായി വേട്ടക്കാരനെ വേട്ടയാടാൻ നെട്ടോട്ടമാടുന്ന കോൺഗ്രസ് നേതൃത്വം അന്നൊന്നും കാണിക്കാത്ത ക്ഷമയും അച്ചടക്കവും സ്വന്തക്കാരുടെ കാര്യത്തിൽ മാത്രം കാണിക്കുന്നതിന്റെ പിന്നിലെ അജണ്ട നാം പരിശോധിക്കേണ്ടതാണ്.
മുൻ എംഎല്‍എ എടി ജോർജിന്റെ കാര്യം ഒരു ഉദാഹരണം മാത്രമാണെന്നും ഷാഹിദ പറയുന്നു.

അന്വേഷിക്കില്ലല്ലോ

അന്വേഷിക്കില്ലല്ലോ

ശ്രീ എം വിൻസെന്റ് എംഎല്‍എയ്‌ക്ക് എതിരെയുള്ള ആരോപണം പാർട്ടി അന്വേഷിക്കില്ല എന്ന് കെപിസിസി അധ്യക്ഷൻ ശ്രീ എംഎം ഹസ്സൻ തറപ്പിച്ചു പറഞ്ഞു കഴിഞ്ഞു.എങ്ങനെ അന്വേഷിക്കും? -ഇതാണ് ഷാഹദി കമാലിന്‍റെ ചോദ്യം.

കെപിസിസി ഭാരവാഹി

കെപിസിസി ഭാരവാഹി

വിൻസെന്റ്, എംഎല്‍എ മാത്രമല്ല, കെപിസിസി ഭാരവാഹി കൂടിയാണ്. വിൻസെന്റിന്‌ എതിരെ അന്വേഷണം പാർട്ടി പ്രഖ്യാപിച്ചാൽ മുൻകാല പ്രാബല്യത്തോടെ അന്വേഷണം നടത്തണം എന്ന് വിൻസെന്റ് ആവശ്യപ്പെടും.
അപ്പോൾ കുടുങ്ങുന്നത് ആരൊക്കെയാകും - ഷാഹിദ ചോദിക്കുന്നു.

വന്പന്‍മാര്‍ കുടുങ്ങും... അരമന രഹസ്യങ്ങള്‍

വന്പന്‍മാര്‍ കുടുങ്ങും... അരമന രഹസ്യങ്ങള്‍

അന്നത്തെ അരമന രഹസ്യങ്ങൾ ഒക്കെ അങ്ങാടി പാട്ടാകും.പല വമ്പൻ മാരുടെയും പേരുകൾ പുറത്തു വരും.ഏതു വമ്പനായാലും അകത്തു കിടക്കും എന്ന് പറയുക മാത്രമല്ല കാട്ടി കൊടുക്കുകയും ചെയ്ത ശ്രീ. പിണറായിയെ നന്നായി അറിയാവുന്ന കെപിസിസി യും കോൺഗ്രസ്സും സ്വന്തം തല കൊണ്ടുവച്ചു കൊടുക്കും എന്ന് തോന്നുന്നുണ്ടോ ?

പച്ചക്കൊടി കാണിക്കാതെ എന്ത് ചെയ്യാന്‍

പച്ചക്കൊടി കാണിക്കാതെ എന്ത് ചെയ്യാന്‍

അപ്പോൾ പിന്നെ വിൻസെന്റിന്‌ പച്ചക്കൊടി പിടിച്ചു കൊടുക്കാതെ പിന്നെ എന്ത് ചെയ്യും.കോൺഗ്രസിന്റെ ഒരു ഗതികേടേ!!!!!!ഇത്രയും പറഞ്ഞുകൊണ്ടാണ് ഷാഹദി കമാല്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്

ഷാഹിദ കമാലിന്‍റെ പോസ്റ്റ്

ജൂലായ് 21 ന്ആണ് ഷാഹദി കമാല്‍ ഈ കുറിപ്പ് ഫേസ്ബുക്കില്‍ ഇട്ടത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
M Vincent MLA Rape Case: Shahida Kamal's reaction on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X