കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ കിടന്നിട്ടും വിൻസെന്റ് എംഎൽഎയുടെ ജനപിന്തുണ കുറഞ്ഞില്ല: കാണാനെത്തിയവരിൽ പ്രമുഖരും

ജയിലിൽ കിടന്നിട്ടും തന്റെ ജനപിന്തുണ കുറഞ്ഞില്ലെന്ന് എംഎൽഎ പറയുന്നു. 34 ദിവസത്തിനിടയ്ക്ക് ആയിരക്കണക്കിന് ആളുകളാണ് തന്നെ ജയിലില്‍ കാണാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: തനിക്കെതിരായ പീഡനക്കേസ് ഒരു ട്രാപ്പായിരുന്നുവെന്ന് വിൻസെന്റ് എംഎൽഎ. 34 ദിവസത്തെ ജയിൽ വാസത്തിനു ശേഷം വ്യാഴാഴ്ചയാണ് എംഎൽഎയ്ക്ക് ജാമ്യത്തിലിറങ്ങിയത്. കര്‍ശന ഉപാധിയോടെ ജാമ്യം അനുവദിക്കാമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നാണ് കോടതി വച്ച ഉപാധി.

<strong>സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖം: മോദിയെ വരെ പിണറായിയെക്കൊണ്ട് പറയിപ്പിച്ചു</strong>സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖം: മോദിയെ വരെ പിണറായിയെക്കൊണ്ട് പറയിപ്പിച്ചു

ജയിലിൽ കിടന്നിട്ടും തന്റെ ജനപിന്തുണ കുറഞ്ഞില്ലെന്ന് എംഎൽഎ പറയുന്നു. 34 ദിവസത്തിനിടയ്ക്ക് ആയിരക്കണക്കിന് ആളുകളാണ് തന്നെ ജയിലില്‍ കാണാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാർ മുതൽ സിനിമ താരങ്ങൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അങ്ങനെ സംസാരിച്ചിട്ടില്ല

അങ്ങനെ സംസാരിച്ചിട്ടില്ല

തനിക്കെതിരായ ബലാത്സംഗ കേസ് ഒരു ട്രാപ്പായിരുന്നുവെന്നാണ് വിൻസെൻറ് എംഎൽഎ പറയുന്നത്. ഒരു സ്ത്രീയുടെയും അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയിൽ താന്‍ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

അറസ്റ്റിൽ കലാശിച്ചത്

അറസ്റ്റിൽ കലാശിച്ചത്

കോവളം കൊട്ടാരത്തിന്റെ കൈമാറ്റ സമയത്ത് അവിടത്തെ പ്രാദേശിക എംഎൽഎ അവിടെ ഉണ്ടാകരുതെന്ന് ഇടത് നേതൃത്വത്തിന് നിന്ര‍ബന്ധമുണ്ടായിരുന്നുവെന്നും അതാണ് തന്‍റെ അറസ്റ്റിൽ കലാശിച്ചതെന്നുമാണ് വിൻസെന്റ് എംഎൽഎ പറയുന്നത്.

അറസ്റ്റിനു ശേഷം

അറസ്റ്റിനു ശേഷം

തനിക്കെതിരായ പല തെളിവുകളും ഉണ്ടാക്കിയത് അറസ്റ്റിനു ശേഷമായരുന്നുവെന്ന് അദ്ദേഹം പറയുന്നു. താൻ കൊടുത്ത പരാതിയിൽ പോലീസ് ഇതുവരെ മൊഴി എടുത്തില്ലെന്നും എംഎൽഎ.

900 കോളുകൾ

900 കോളുകൾ

പരാതിക്കാരിയായ സ്ത്രീയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് വിൻസെന്റ് എംഎൽഎ സമ്മതിക്കുന്നു. അതേസമയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ 900 കോളുകൾ തന്റെ ഫോണിൽ നിന്ന് പരാതിക്കാരിക്ക് പോയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 124 കോളുകളാണ് അവരെ വിളിച്ചതെന്നും അദ്ദേഹം.

മാധ്യമങ്ങളടക്കം വേട്ടയാടി

മാധ്യമങ്ങളടക്കം വേട്ടയാടി

മാധ്യമങ്ങളും പോലീസും തന്നെ വേട്ടയാടിയെന്ന് എംഎൽഎ പറയുന്നു. ഇന്നുവരെ പരാതിക്കാരിയായ സ്ത്രീ തന്നെ എത്ര തവണ വിളിച്ചുവെന്ന് ആരും അന്വേഷിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പരാതിക്കാരിയെ നേരത്തെ അറിയാം

പരാതിക്കാരിയെ നേരത്തെ അറിയാം

പരാതിക്കാരിയായ സ്ത്രീയെ നേരത്തെ അറിയാമെന്ന് വിൻസെന്റ് പറയുന്നു. കേസിന്റെ യഥാർഥ ചിത്രം പുറത്തു വരുമെന്നും അദ്ദേഹം പറയുന്നു. താഴ്ന്ന നിലയിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ആളാണ് താനെന്നും ആരും സ്പോണ്‍സർ ചെയ്തിട്ടല്ല രാഷ്ട്രീയത്തിലെത്തിയതെന്നും വിൻസെന്റ് എംഎൽഎ വ്യക്തമാക്കുന്നു.

രാഷ്ട്രീയക്കാർ മുതൽ സിനിമക്കാർ വരെ

രാഷ്ട്രീയക്കാർ മുതൽ സിനിമക്കാർ വരെ

34 ദിവസത്തെ ജയിൽ വാസത്തിനിടെ ആയിരക്കണക്കിന് ആളുകളാണ് തന്നെ ജയിലിൽ കാണാൻ വന്നതെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയക്കാർ, പുരോഹിതന്മാർ, സാംസ്കാരിക രംഗത്തുള്ളവർ, സിനിമക്കാർ എന്നിങ്ങനെ നിരവധി പേരാണ് വന്നതെന്ന് അദ്ദേഹം പറയുന്നു. ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ നല്ല ജനപിന്തുണ ഉണ്ടെന്നും അദ്ദേഹം.

English summary
vincent mla says about rape case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X