കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസിന്റെ മാനക്കേട് മാറ്റാന്‍ വിന്‍സെന്റ് എംഎല്‍എ; പിണറായി സര്‍ക്കാരിനെതിരെ ആയുധമെടുക്കുന്നു

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പീഡനക്കേസില്‍ ആരോപണ വിധേയനായ വിന്‍സെന്റ് എംഎല്‍എ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഒരുങ്ങു. തന്നെ പൂട്ടിയ പിണറായി സര്‍ക്കാരിനെതിരെ ആയുധമെടുത്തു തന്നെ പ്രതിച്ഛായ തിരിച്ച് പിടിക്കുകയാണ് എംഎല്‍എ. കോവളം കൊട്ടാരം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയതില്‍ പ്രതിഷേധിച്ച്് സത്യഗ്രഹം ആരംഭിച്ചിരിക്കുകയാണ്.

24 മണിക്കൂര്‍ സത്യഗ്രഹമാണ് നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ച സത്യഗ്രഹം ശനിയാഴ്ച പത്ത് മണിക്ക് അവസാനിക്കും. കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിന്‍സെന്റ് എംഎല്‍എ ആവശ്യപ്പെട്ടു. കോവളം കൊട്ടാരം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതിനാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നാണ് വിന്‍സെന്റ് എംഎല്‍എ പറയുന്നത്.

mvincent

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും തന്നെ പങ്കെടുക്കാതിരുന്ന പരിപാടിയില്‍ തിരുവനന്തപുരം ഡിസിസി സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്. ശനിയാഴ്ച നടക്കുന്ന സത്യഗ്രഹ സമാപന ചടങ്ങില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പങ്കെടുക്കും.

അതേസമയം സത്യഗ്രഹം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. പീഡനക്കേസില്‍ നിന്ന് മുഖം മിനുക്കുന്നതിനാണ് സത്യഗ്രഹമെന്നും സിപിഎം പറയുന്നു. അയല്‍വാസിയായ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് വിന്‍സെന്റ് എംഎല്‍എ.

English summary
vincent mla strike for kovalam kottaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X