കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പമ്പയ്ക്ക് വേണ്ടി വിനീതും ലക്ഷ്മി ഗോപാലസ്വാമിയും നൃത്തം ചെയ്യുന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഉത്തരേന്ത്യക്കാര്‍ക്ക് എങ്ങനെയാണോ ഗംഗാ നദി, അതുപോലെ തന്നെയാണ് കേരളീയര്‍ക്ക് പമ്പാ നദിയും. എന്നാല്‍ ഗംഗയെ പോലെ തന്നെയാണ് ഇപ്പോള്‍ പമ്പയുടെ അവസ്ഥയും. ദിനംപ്രതി മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന പമ്പാ നദിയെ സംരക്ഷിക്കാന്‍ വേണ്ടി രംഗത്ത് വരികയാണ് ഒരു സംഘം. അവര്‍ക്കൊപ്പം അഭിനേതാക്കളും നര്‍ത്തകരും ആയ വിനീതും ലക്ഷ്മി ഗോപാലസ്വാമിയും ചേരുന്നു.

ഏപ്രില്‍ 2 ന് വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ദിലീപും ലക്ഷ്മിയും ചേര്‍ന്നവതരിപ്പിക്കുന്ന നൃത്ത സന്ധ്യ അരങ്ങേറും.

നൃത്ത സന്ധ്യ

നൃത്ത സന്ധ്യ

ആര്‍ട്ട് ഓഫ് ലിവിങ് അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ നേതൃത്വത്തിലുളള നാദ രംഗ് ആണ് നൃത്ത സന്ധ്യ ഒരുക്കുന്നത്.

 ജ്ഞാനപ്പാന

ജ്ഞാനപ്പാന

പൂന്താനത്തിന്റെ ജ്ഞാനപ്പാനയെ അടിസ്ഥാനമാക്കിയാണ് നൃത്ത ശില്പം ഒരുക്കുന്നത്. വിനീത് ആണ് സംവിധാനം.

ശരത്തിന്റെ സംഗീതം

ശരത്തിന്റെ സംഗീതം

പ്രശസ്ത സംഗീതജ്ഞന്‍ ശരത് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകരും പരിപാടിയുടെ ഭാഗമാകും.

മറ്റ് ചിലര്‍

മറ്റ് ചിലര്‍

നര്‍ത്തകരായ ദീപ്തി വിധുപ്രതാപ്, ഉത്തര അന്തര്‍ജനം, ബോണി എന്നിവരും ലക്ഷ്മിക്കും വിനീതിനും ഒപ്പം നൃത്തവേദി പങ്കിടും.

 സംഗീത പരിപാടി

സംഗീത പരിപാടി

വിധുപ്രതാപിന്റെ നേതൃത്വത്തില്‍ സംഗീത പരിപാടിയും ഉണ്ട്. 'ആലാപ്' ഡയറക്ടര്‍ ഡോ മണികണ്ഠനാണ് 100 പേര്‍ അണിനിരക്കുന്ന സംഗീത പരിപാടി ഒരുക്കുന്നത്.

ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ദൗത്യം

ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ദൗത്യം

ആര്‍ട്ട് ഓഫ് ലിവിംഗ് ഏറ്റെടുത്ത ഒരു വലിയ ദൗത്യമാണ് പമ്പ ശുചീകരണം. ഇത് സംബന്ധിച്ച ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാകും.

English summary
Vineeth and Lakshmi Gopalaswamy will perform dance for Pampa cleaning campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X