അച്ഛൻ വ്യാഴാഴ്ച ആശുപത്രി വിടുമെന്ന് വിനീത് ശ്രീനിവാസൻ; അലോപ്പതിയെ പരിഹസിച്ചതിന് ഓർമ്മപ്പെടുത്തലും...
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനീത് ശ്രീനിവാസൻ അച്ഛന്റെ ആരോഗ്യ നിലയെക്കുറിച്ച് വിശദീകരിച്ചത്.
Recommended Video

കോഴിക്കോട്: ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് മകൻ വിനീത് ശ്രീനിവാസൻ. മലയാളത്തിന്റെ പ്രിയതാരം ആശുപത്രിയിലാണെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിനീത് ശ്രീനിവാസൻ സംഭവത്തിൽ വിശദീകരണം നൽകിയത്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനീത് ശ്രീനിവാസൻ അച്ഛന്റെ ആരോഗ്യ നിലയെക്കുറിച്ച് വിശദീകരിച്ചത്. ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ മാറ്റത്തെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ കൊണ്ടുവന്നതെന്നും, ബുധനാഴ്ച ഒരു ദിവസം അദ്ദേഹം ആശുപത്രിയിൽ കഴിയുമെന്നും വിനിതീ ശ്രീനിവാസൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ആശുപത്രിയിൽ...
''ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണം അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടർന്ന്, നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു.
എല്ലാവർക്കും നന്ദി..''- വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.

കമന്റുകൾ...
ശ്രീനിവാസന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ അദ്ദേഹം എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നായിരുന്നു മിക്കവരും കമന്റ് ചെയ്തിരുന്നത്. എന്നാൽ അതിനിടെ ശ്രീനിവാസൻ മുൻപ് പറഞ്ഞ ചില പ്രസ്താവനകളെക്കുറിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടു.

അലോപ്പതി...
ആധുനിക വൈദ്യശാസ്ത്രത്തെ നിരന്തരം പരിഹസിച്ചിരുന്ന ശ്രീനിവാസൻ ഒടുവിൽ അഭയം തേടിയത് അദ്ദേഹം പരിഹസിച്ചിരുന്ന ചികിത്സാ രീതിയെ ആണെന്നായിരുന്നു ചിലരുടെ അഭിപ്രായം. അറുപിന്തിരിപ്പാനായ കലാകാരൻ വേഗം സുഖംപ്രാപിക്കട്ടെയെന്നും ചിലർ കമന്റ് ചെയ്തു.

കേട്ടപാതി കേൾക്കാത്ത പാതി
''ഇതു പോലെ അടിസ്ഥാന രഹിതമായ പല പ്രസ്താവനകളും അദ്ദേഹത്തിന്റെ വായിൽ നിന്നുതിർന്നു വീണതും, കേട്ടപാതി കേൾക്കാത്ത പാതി എടുത്തു കൊണ്ടിരിക്കുന്ന കീമോ പാതി വഴിയിൽ ഉപേക്ഷിച്ചവരും ഉണ്ട് വിനീത്.... അച്ഛന് ഇനിയെങ്കിലും പറഞ്ഞത് മാറ്റിപ്പറയാനുള്ള തിരിച്ചറിവുണ്ടാകട്ടെ....''- ഇതായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

ആശുപത്രിയിൽ...
മലയാള സിനിമാരംഗത്തെ അതുല്യപ്രതിഭയായ ശ്രീനിവാസനെ ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പക്ഷാഘാതമെന്ന്
രാത്രിയിലുണ്ടായ പക്ഷാഘാതത്തെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ കൊണ്ടുവന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളിലുണ്ടായിരുന്നത്. ആശുപത്രി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചതായും ചില വാർത്തകളിലുണ്ടായിരുന്നു.

ഐസിയുവിൽ...
ചൊവ്വാഴ്ച രാത്രി ആശുപത്രിയിലെത്തിച്ച ശ്രീനിവാസൻ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളതെന്നും, ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും, നില തൃപ്തികരമാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ആശുപത്രി അധികൃതരെ ഉദ്ധരിച്ചാണ് പ്രമുഖ മാധ്യമങ്ങളടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ആശയക്കുഴപ്പം...
അതിനിടെ, ശ്രീനിവാസന് ഹൃദയാഘാതമാണെന്ന വാർത്തകളും പുറത്തുവന്നു. ഇതോടെ സോഷ്യൽ മീഡിയയിലടക്കം ശ്രീനിവാസന്റെ ശരിക്കും അസുഖമെന്താണെന്ന് സംബന്ധിച്ച് ചർച്ചകളുമുണ്ടായി.

മലയാള സിനിമയിൽ...
അഭിനയത്തിൽ മാത്രമല്ല, തിരക്കഥാ രചനയിലും സംവിധാനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ശ്രീനിവാസൻ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിലിടം നേടിയ അതുല്യനടൻ ഹാസ്യവേഷങ്ങളിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

തിരക്കഥയും....
അഭിനയത്തിന് പുറമേ, തിരക്കഥ രചനയിലും, സംവിധാനത്തിലും തിളങ്ങിയ വ്യക്തിയാണ് ശ്രീനിവാസൻ. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കിയതും അദ്ദേഹമായിരുന്നു. ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമകളും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു.

സിനിമയിലേക്ക്...
ശ്രീനിവാസന്റെ പാത പിന്തുടർന്നാണ് അദ്ദേഹത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമാരംഗത്തേക്കെത്തിയത്. ഗായകനായെത്തിയ വിനീത് ശ്രീനിവാസൻ പിന്നീട് അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും കഴിവ് തെളിയിച്ചു.
-
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
കേന്ദ്രമന്ത്രിയാണ് എന്ന് പറഞ്ഞിട്ടും തന്നെ പരിശോധിച്ചു; നാലിടത്ത് ആധാര്‍ ചോദിച്ചു എന്ന് സുരേഷ് ഗോപി -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക്












Click it and Unblock the Notifications