വിനീത് ശ്രീനിവാസന്‍ ആഗ്രഹിക്കേണ്ടത് ഭദ്രയെ പോലുള്ള മകളെ; നേഹയെ അല്ല എന്ന് ടിപി സെന്‍കുമാര്‍

ഡല്‍ഹിയില്‍ എസ്‌ഐആര്‍ വിരുദ്ധ സമരത്തിന്റെ പ്രതീകം ആയിരുന്നു ഐസ അധ്യക്ഷ നേഹ ബോറ. വിദ്യാര്‍ഥി സമരത്തിലും രാഹുല്‍ ഗാന്ധി നയിച്ച സമരത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടത് നേഹ ആയിരുന്നു. അവരുടെ ഓരോ പ്രതികരണത്തിലും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുമുണ്ടായിരുന്നു. ദേശീയതലത്തില്‍ നിരവധി പേര്‍ നേഹയെ പുകഴ്ത്തി രംഗത്തുവന്നു.

ഈ വേളയിലാണ് കേരളത്തിലെ സെലിബ്രിറ്റികള്‍ നേഹയെയും ഡല്‍ഹി സമരത്തെയും അനുകൂലിച്ച് പ്രതികരിച്ചത്. നേഹയെ പോലെയുള്ള ഒരു മകളാണ് വേണ്ടത് എന്ന് നടന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞതും ഏറെ ചര്‍ച്ചയായി. നസ്രിയ, സ്‌നേഹ ശ്രീകുമാര്‍ ഉള്‍പ്പെടെ സമരക്കാര്‍ക്ക് പിന്തുണ നല്‍കി.

എന്നാല്‍ നേഹയെ പോലുള്ള മകളെ അല്ല വിനീത് ശ്രീനിവാസന്‍ ആഗ്രഹിക്കേണ്ടത്, പകരം ഭദ്ര കീര്‍ത്തിയെ പോലുള്ള മകളെയാണ് എന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പറയുന്നു. ചേരാനല്ലൂരില്‍ അപകടത്തില്‍ മരിച്ച അച്ഛന് നീതി തേടി സംസാരിച്ച ഭദ്രയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നു.

Vineeth Sreenivasan tp senkumar

ടിപി സെന്‍കുമാറിന്റെ കുറിപ്പ്- ''പ്രിയപ്പെട്ട വിനീത് ശ്രീനിവാസന്‍, നെഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം, വിനീതും മറ്റെല്ലാവരും ഭദ്ര കീര്‍ത്തിയെപ്പോലൊരു മകളെ വളര്‍ത്തിയെടുക്കാനായിരിക്കണം ആഗ്രഹിക്കേണ്ടത്. നാരീശക്തി അതിന്റെ ഏറ്റവും മഹത്തായ രൂപത്തില്‍! ഭദ്രാ, നിന്നെയോര്‍ത്ത് അഭിമാനം തോന്നുന്നു!

പ്രിയപ്പെട്ട പിതാവിന് നീതി ലഭിക്കുന്നതിനായി, അദ്ദേഹം ഈ ലോകത്തോട് ഏറ്റവും വേദനാജനകമായ രീതിയില്‍ വിടപറഞ്ഞ ആ ദുരിതഘട്ടത്തില്‍പ്പോലും നീ കാണിച്ച ധൈര്യവും ഉറച്ച നിലപാടും പോരാട്ടവീര്യവും ഹൃദയസ്പര്‍ശിയും ഏറെ പ്രചോദനാത്മകവുമാണ്. നിന്റെ ഈ അചഞ്ചലമായ മനക്കരുത്ത് ഇന്നത്തെ യുവതലമുറ മാതൃകയാക്കേണ്ടതാണ്.

കുടുംബത്തിന്റെ ഏക ആശ്രയവും അന്നദാതാവുമായിരുന്ന പിതാവിനെ നഷ്ടപ്പെട്ട ഭദ്രയ്ക്ക് ഇനി അദ്ദേഹത്തിന്റെ സാന്നിധ്യവും പിന്തുണയുമില്ലാതെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടേണ്ടിവരുന്നു. ഈ ധീരയായ മകളെ ചേര്‍ത്തുപിടിക്കുകയും അവള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ അവള്‍ക്കൊപ്പം നില്‍ക്കാനും അന്തസ്സോടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ അവളെ സഹായിക്കാനും നമുക്ക് കഴിയണം.

നിന്റെ ധൈര്യവും ഉറച്ച നിലപാടുകളും ആത്മവിശ്വാസവും ഇനിയും എണ്ണമറ്റ ആളുകള്‍ക്ക് പ്രചോദനമാകട്ടെ. കരുത്തോടെ മുന്നേറുക, ഭദ്രാ! നിന്റെ നീതിക്കായുള്ള പോരാട്ടത്തില്‍ സമൂഹം നിനക്കൊപ്പം നിലകൊള്ളും.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma