തിരുനെല്‍വേലി ബസ്സപകടം: ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങും മുമ്പേ ആന്‍സിയും വിനോദും യാത്രയായി
തിരുവനന്തപുരം: ആന്‍സിയുടേയും വിനോദിേെന്റയും കല്യാണം കഴിഞ്ഞ് അഞ്ച് ദിവസമേ ആയിട്ടുള്ളൂ. അതിനിടയില്‍ അവരുടെ ജീവിതത്തിലേക്ക് വിധി വില്ലനായി എത്തിയത് ബസ്സപകടത്തിന്റെ രൂപത്തില്‍.
തിരുനെല്‍വേലിയില്‍ നടന്ന ബസ്സപകടത്തില്‍ മരിച്ച വലിയതുറ സ്വദേശികളായ ആന്‍സിയുടേയും വിനോദിന്റേയും വിവാഹം ഇക്കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു.

വിവാഹശേഷം വേളാങ്കണ്ണിയിലേക്കുള്ള യാത്രയായിരുന്നു ഇവരെ മരണത്തിലേക്ക് തള്ളിയിട്ടത്. വേളാങ്കണ്ണിയിലേക്ക് ട്രെയിനില്‍ പോയ ഇവര്‍ തിരികെ തിരുവനന്തപുരത്തേക്ക് ബസില്‍ വരുകയായിരുന്നു. അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളില്‍ അവസാനമാണ് ഇവരെ തിരിച്ചറിഞ്ഞത്.

അപകടസ്ഥലത്ത് വച്ചുതന്നെ ഇരുവരും മരിച്ചിരുന്നു. തിരിച്ചറിയാന്‍ പറ്റാത്തവിധം ഇവരുടെ മൃതദേഹങ്ങള്‍ വികൃതമായിരുന്നു. അന്‍സിയുടെ വിവാഹമോതിരം കണ്ട് സഹോദരനാണ് അന്‍സിയെ ആദ്യം തിരിച്ചറിഞ്ഞത്. എന്നാല്‍ വിനോദിനെ കണ്ടെത്താന്‍ പിന്നെയും വൈകി. വിനോദിന്റെ കൈയ്യിലെ മോതിരത്തില്‍ ഉണ്ടായിരുന്ന ആന്‍സിയുടെ പേരാണ് വിനോദിനെ തിരിച്ചറിയാന്‍ സഹായിച്ചത്.












Click it and Unblock the Notifications