സഹിക്കാവുന്നതിലേറെ സഹിച്ചു, അദ്ദേഹവും മനുഷ്യനല്ലേ..?; വേട്ടയാടലുകളെ കുറിച്ച് വിനോദിനി
ബിനീഷിനും ബിനോയിയ്ക്കും എതിരായ കേസൊന്നും എനിക്കറിയില്ല. അതിലൊക്കെ കോടിയേരി വിഷമിച്ചിരുന്നു

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്‍ ജീവിച്ചിരുന്ന കാലത്ത് കുടുംബം നേരിട്ടത് സമാനതകളില്ലാത്ത വേട്ടയാടലാണ് എന്ന് അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനോദിനി ബാലൃഷ്ണന്‍. വിഷമങ്ങളൊന്നും കോടിയേരി ബാലകൃഷ്ണന്‍ പുറത്ത് കാണിച്ചിരുന്നില്ല എന്നും വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു.
രോഗം അറിഞ്ഞപ്പോള്‍ തൊട്ട് താന്‍ അദ്ദേഹത്തിന്റെ കൂടെ തന്നെയുണ്ടായിരുന്നു എന്നും വിനോദിനി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. രോഗവിവരം അറിഞ്ഞപ്പോള്‍ അസാമാന്യ ധൈര്യമാണ് കോടിയേരി ബാലകൃഷ്ണന്‍ കാണിച്ചത് എന്നും ഭേദമായി തിരിച്ചുവരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു എന്നും വിനോദിനി പറഞ്ഞു. വ്യാജ ആരോപണങ്ങളില്‍ സഹിക്കാവുന്നതിലും അദ്ദേഹവും കുടുംബവും അനുഭവിച്ചു എന്നും വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു.

വിനോദിനി ബാലകൃഷ്ണന്റെ വാക്കുകള്‍
ഞാന്‍ രാഷ്ട്രീയത്തില്‍ വരുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അത് പാര്‍ട്ടിക്കാര്യം. എന്റെ മനസില്‍ അങ്ങനെ ഒരു ചിന്ത പോലുമില്ല. വിവാദങ്ങള്‍ ഉണ്ടായ സമയത്ത് അദ്ദേഹം ഒന്നും പുറത്ത് കാണിച്ചില്ല. എന്തായാലും ഒരു മനുഷ്യനല്ലേ. എത്രമാത്രം വിഷമിച്ചിട്ടുണ്ടാകും എന്ന് ആലോചിക്കുന്നവര്‍ക്ക് അറിയില്ലേ. അസുഖം ഒരു വശത്ത്. ഒരു അച്ഛനാണ് അതാണ് ആലോചിക്കേണ്ടത്. അത്തരം പ്രശ്‌നങ്ങള്‍ വന്നാലും അതൊന്നും പ്രശ്‌നമല്ല എന്ന് പറഞ്ഞാലും മനുഷ്യനല്ലേ. മനസില്‍ വിഷമം ഉണ്ടാകില്ലേ

ഒരുപാട് ഞങ്ങള്‍ സഹിച്ചു
ഒരുപാട് ഞങ്ങള്‍ സഹിച്ചു. ഇനി ഞങ്ങള്‍ക്കൊന്നും തോന്നില്ല. ഒരു മനുഷ്യ ജീവിതത്തില്‍ സഹിക്കാന്‍ പറ്റുന്നതിന്റെ എത്രയോ ഇരട്ടി സഹിച്ചു. വേട്ടയാടലൊക്കെ ഏത് കാലത്ത് തുടങ്ങിയതാണ്. ഇപ്പോള്‍ തികച്ചും ശൂന്യമായി ഇരിക്കുകയാണ് ഞാന്‍. കുറ്റാരോപിതന്‍ എന്നൊന്നുമല്ല ബിനീഷിനെ ഇപ്പോഴും പറയുക മയക്കുമരുന്ന് കേസിലെ പ്രതി എന്നാണ്. ഒരിക്കലും ആ കുട്ടിയെ അവര്‍ അങ്ങനെ ആക്കിയിട്ടില്ല.

അമ്മയേയും മക്കളേയും കൊണ്ടാണ് കോടിയേരി വിഷമിച്ചത്
മറ്റൊരു പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് അവര്‍ എന്തും ചെയ്യും. അവര്‍ എഴുതി കൊടുത്തിട്ടേ ഇല്ല. പ്രതി ചേര്‍ത്തിട്ടില്ല. ബിനോയിയുടെ കേസ് എന്നൊക്കെ പറയുന്നു. എനിക്ക് ഒന്നും അറിയില്ല. കുട്ടികളുമായിട്ടൊക്കെ പൊളിറ്റിക്‌സ് പറയും. പക്ഷെ പറയാന്‍ പറ്റുന്നത് മാത്രമെ പറയൂ. അമ്മയേയും മക്കളേയും കൊണ്ടാണ് കോടിയേരി വിഷമിച്ചത് എന്നാണ് എപ്പോഴും പറയുക.

അദ്ദേഹം അങ്ങനെ ചിന്തിക്കില്ല
അദ്ദേഹത്തിന്റെ മനസില്‍ ഒരു നിമിഷം പോലും അങ്ങനെ ഒരു ചിന്ത വന്നിട്ടുണ്ടാകില്ല. മറ്റുള്ളവര്‍ പറയുന്നതല്ലേ. അവരുടെ മക്കളല്ലേ. എന്താണ് നമ്മളെ കൊണ്ട് ബുദ്ധിമുട്ടിയത്. എന്തൊക്കെ കേട്ടു. ഇനി ഒന്നും ഇല്ല. കുടുംബം അദ്ദേഹത്തിന് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു.












Click it and Unblock the Notifications