കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംസ്‌കാരശൂന്യരെ സിപിഎം ചര്‍ച്ചയ്ക്ക് പറഞ്ഞുവിടരുത്'; വിപിപി മുസ്തഫക്കെതിരെ വിനു, കൂടെ ക്ഷമാപണവും

Google Oneindia Malayalam News

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം പ്രതിനിധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍. ചര്‍ച്ചയ്ക്കിടയില്‍ സിപിഎം പ്രതിനിധി മോശം പരാമര്‍ശം നടത്തിയതില്‍ പ്രേക്ഷകരോട് ക്ഷമാപണം നടത്തുന്നുവെന്നും വിനു വി ജോണ്‍ വ്യക്തമാക്കി. പ്രവാസിയും ലീഗ് സൈബര്‍ പോരാളിയുമായ യാസര്‍ എടപ്പാളിനെ മന്ത്രി കെടി ജലീല്‍ ഇടപെട്ട് നാടുകടത്താന്‍ ശ്രമിക്കുന്നുവെന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചക്കിടയിലെ പദ പ്രയോഗത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിനു വി ജോണിന്‍റെ പ്രതികരണം.

സിപിഎം പ്രതിനിധി

സിപിഎം പ്രതിനിധി

വിഷയത്തില്‍ ബുധനാഴ്ച നടന്ന ന്യൂസ്അവര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കുന്നു എന്ന വ്യാജേന സിപിഎം പ്രതിനിധി മോശം പദപ്രയോഗം നടത്തിയതെന്നും, രണ്ടാമത്തെ പദം വായിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഇടപെടുകയും പ്രക്ഷകരോട് മാപ്പ് പറയുകയും ചെയ്തിരുന്നുവെന്നും ചര്‍ച്ചാ അവതാരകനും ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്ററുമായി വിനു വി ജോണ്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസില്‍

ഏഷ്യാനെറ്റ് ന്യൂസില്‍

ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംഭവിക്കാന‍് പാടില്ലാത്തത് സംഭവിച്ചു. അത് പ്രേക്ഷകരോട് അപ്പോള്‍ തന്നെ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം ഒരുപാട് ആളുകള്‍ വിളിച്ചും, നേരിട്ട് ഓഫിസിലെത്തിയും ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കുന്നു എന്ന വ്യാജേന ഉപയോഗിച്ച അശ്ലീല പദങ്ങളെ കുറിച്ച് പരാതി പറഞ്ഞു. മക്കളോടും മാതാപിതാക്കളുമോടൊപ്പും അത് കാണേണ്ടി വന്നതിലെ അമ്പരപ്പായിരുന്നു അവര്‍ പങ്കുവെച്ചതെന്നും വിനു വിജോണ്‍ പറയുന്നു.

വിപിപി മുസ്തഫ

വിപിപി മുസ്തഫ

വിപിപി മുസ്തഫയായിരുന്നു ചര്‍ച്ചയില്‍ സിപിഎം പ്രതിനിധിയായി പങ്കെടുത്തത്. ബുധനാഴ്ച നടന്ന വിഷയത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയുടെ ആമുഖത്തില്‍ ചാനലിന്‍റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഒരിക്കലും ഒരു വാര്‍ത്താ മാധ്യമത്തിലും ഒരു സ്ഥാപനത്തിലും ഉണ്ടായിക്കൂടാത്തതാണ് അത്. പക്ഷെ ഞങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തായിരുന്നു അതെന്നും വിനു വി ജോണ്‍ പറയുന്നു.

ഊഹിക്കാനാകില്ലല്ലോ

ഊഹിക്കാനാകില്ലല്ലോ

'ഒരു രാഷ്ട്രീയപാര്‍ട്ടി അവരുടെ ഭാഗം പറയാന്‍ പാര്‍ട്ടി സെന്ററില്‍ നിന്ന് നിയോഗിക്കുന്ന ഒരാള്‍ , ഇങ്ങനെ അവിവേകത്തോടെ സംസ്‌കാരശൂന്യമായി ഇടപെടുമെന്നോ പെരുമാറുമെന്നോ നമുക്ക് ഊഹിക്കാനാകില്ലല്ലോ, അങ്ങനെ ചര്‍ച്ചയില്‍ വന്ന ഒരാള്‍ അശ്ലീലപദം ഉപയോഗിച്ചു. രണ്ടാമത്തെ പദം വായിക്കാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ ഞാന്‍ ഇടപെട്ടു'-വിനു വി ജോണ്‍ പറഞ്ഞു.

ആളുകളെ ബാധിച്ചു

ആളുകളെ ബാധിച്ചു

സിപിഎം പ്രതിനിധി രണ്ടാമത്തെ പദം വായിക്കാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ ഇടപെട്ടു, ആവര്‍ത്തിക്കരുതെന്ന് പറഞ്ഞു. പിന്നീട് പലതവണ അതേകുറിച്ച് ആ ചര്‍ച്ചയില്‍ സൂചിപ്പിച്ചു. ഏറ്റവും ഒടുവില്‍ പ്രേക്ഷകരോട് മാപ്പ് പറയുകയും ചെയ്തു. ഇത് ആളുകളെ ബാധിച്ചു. അത്യന്തം ദുഖകരമായ കാര്യമാണ് ഇതെന്നും ഏഷ്യാനെറ്റ് ന്യൂസ് അവതാരകള്‍ വിശദീകരിക്കുന്നു.

രാഷ്ട്രീയ നേതാക്കള്‍

രാഷ്ട്രീയ നേതാക്കള്‍

ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതുപോലുള്ള ഒരു പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ ദയവ് ചെയ്ത് സിപിഎം പോലുള്ള ഉന്നത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം ചര്‍ച്ചകളിലേക്ക് പറഞ്ഞുവിടരുതെന്നും വിനു വി ജോണ്‍ പറഞ്ഞു.

മുസ്ലിം ലീഗ്

മുസ്ലിം ലീഗ്

അതേസമയം, ചര്‍ച്ചയില്‍ പങ്കെടുത്ത വിപി മുസ്തഫ ഏഷ്യാനെറ്റ് ന്യൂസിനും വിപിപി മുസ്തഫയ്ക്കും മറുപടിയുമായി രംഗത്ത് വന്നു. മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരായ ഇഡി ഇടപെടലുകള്‍ മറച്ചു വെക്കാന്‍ വേണ്ടിയാണ് മന്ത്രി കെടി ജലീലിനെതിരായി തികച്ചും അടിസ്ഥാന രഹിതമായ ചര്‍ച്ചയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നടത്തിയതെന്നും വിപിപി മുസ്തഫ ആരോപിക്കുന്നു.

കെടി ജലീല്‍

കെടി ജലീല്‍

അങ്ങനെ ഒരു വിഷയം ചര്‍ച്ചയ്ക്ക് എടുക്കുന്നതിന്‍റെ, ഏഷ്യാനെറ്റിനെ അതിന് പ്രേരിപ്പിച്ചതിന്‍റെ രാഷ്ട്രീയം വിശദീകരിക്കാനാണ് ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ ശ്രമിച്ചത്. മാന്യനായ ഒരു പ്രവാസിയെ കെടി ജലീല്‍ അന്യായമായി ദ്രോഹിക്കുന്നുവെന്ന് സ്ഥാപിക്കാന്‍ അവതാരകനും മറ്റ് പ്രതിനിധികളും ശ്രമിച്ചപ്പോള്‍ അയാള്‍ അത്ര ഒരു മാന്യനല്ലെന്നും ഒരു പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പോലും പറ്റിയ ആളല്ലെന്നും വിശദീകരിക്കേണ്ടത് സിപിഎമ്മിനെ പ്രതിനിധികരിക്കുന്ന ആളെന്ന നിലയില്‍ എന്‍റെ ചുമതലയായിരുന്നെന്നും മുസ്തഫ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

എത്രമാത്രം

എത്രമാത്രം


അയാള്‍ എത്രമാത്രം സ്ത്രീവിരുദ്ധനാണ്, സാമൂഹ്യവിരുദ്ധനാണ് എന്നത് സ്ഥാപിച്ചിട്ടല്ലാതെ ഈ ചര്‍ച്ച തുടരാനാകുമോ? യാസിര്‍ എടപ്പാളിന്റെ ശരിയായ മുഖം പ്രേക്ഷകര്‍ക്ക് മനസിലാകാന്‍ അയാളുടെ പോസ്റ്റുകളില്‍ ഒരെണ്ണം, അതും പൂര്‍ണമായല്ല ആദ്യത്തെ മൂന്നോ നാലോ വരികളെ ഞാന്‍ വായിച്ചിട്ടുള്ളവെന്നും അദ്ദേഹം പറയുന്നു.

അവകാശപ്പെടുന്നത്

അവകാശപ്പെടുന്നത്

ഏഷ്യാനെറ്റും വിനു വി ജോണും അവകാശപ്പെടുന്നത് അവര്‍ നിക്ഷ്പക്ഷ മാധ്യമമാണെന്നാണ്. പക്ഷെ അങ്ങനെ ഒരു ചര്‍ച്ചയാണോ നടത്തിയത്. അശ്ലീലം, ആഭാസം എന്നിങ്ങനെ പോളിഷ് ചെയ്ത വാക്കുകള്‍ ഉപയോഗിച്ച് യാസിര്‍ എടപ്പാളിന്‍റെ വാക്കുകള്‍ അവതരിപ്പിക്കാന്‍ കഴിയില്ലായിരുന്നു. യാസിര്‍ എടപ്പാള്‍ പറഞ്ഞതിന്‍റെ തീവ്രത ബോധ്യപ്പെടുത്താനാണ് അത് വായിച്ചതെന്നും മുസ്തഫ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

നടനെ ഞാൻ ആക്ഷേപിച്ചിട്ടില്ല, പക്ഷെ ഒരു നടി മമ്മൂക്കയുടെ പേര് പറഞ്ഞു എന്നതായിരുന്നു പ്രശ്നം: പാര്‍വതിനടനെ ഞാൻ ആക്ഷേപിച്ചിട്ടില്ല, പക്ഷെ ഒരു നടി മമ്മൂക്കയുടെ പേര് പറഞ്ഞു എന്നതായിരുന്നു പ്രശ്നം: പാര്‍വതി

English summary
Vinu V John apologizes to the audience for what the CPM representative said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X