കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിച്ച് വീണ ജോർജ്, തിരിച്ചടിച്ച് വിനു വി ജോൺ! വീണ പറഞ്ഞതെല്ലാം തെറ്റ്!

Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്- എഎസഡ് റിസര്‍ച്ച് പാര്‍ട്ണര്‍ സര്‍വ്വേ പ്രവചിച്ചത് കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കും എന്നാണ്. ഏഷ്യാനെറ്റിന്റെ സര്‍വ്വേയില്‍ ഏറ്റവും ശ്രദ്ധ നേടിയത് പത്തനംതിട്ട മണ്ഡലത്തിലെ പ്രവചനം ആയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് മൂന്നാമതാകും എന്നായിരുന്നു പ്രവചനം.

ഏഷ്യാനെറ്റിന്റെ കണ്ടെത്തലിനെ നിശിതമായി വിമര്‍ശിച്ച് വീണ രംഗത്ത് വരികയും ചെയ്തു. 2016ല്‍ ഏഷ്യാനെറ്റ് നടത്തിയ പ്രവചനം തെറ്റിയെന്നും ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നും വീണ പ്രസംഗിച്ചു. വീണ ജോര്‍ജിന് മറുപടിയുമായി ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ

ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ

ഏഷ്യാനെറ്റ് ന്യൂസ്- എഎസഡ് റിസര്‍ച്ച് പാര്‍ട്ണര്‍ സര്‍വ്വേ പ്രകാരം പത്തനംതിട്ടയില്‍ 37 ശതമാനം വോട്ട് നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആന്റൊ ആന്റണിയാണ് വിജയിക്കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ 35 ശതതമാനം വോട്ട് നേടി തൊട്ട് പിന്നിലെത്തും എന്നും സര്‍വ്വേ പ്രവചിക്കുന്നു.

വീണ മൂന്നാമത്

വീണ മൂന്നാമത്

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് തളളപ്പെടും. 20 ശതമാനം വോട്ട് മാത്രമാണ് വീണയ്ക്ക് ലഭിക്കുക എന്നും ഏഷ്യാനെറ്റ് സര്‍വ്വേ പ്രതികരിച്ചു. പത്തനംതിട്ടയില്‍ നടന്ന പ്രചരണ യോഗത്തില്‍ ഏഷ്യാനെറ്റിന്റെ സര്‍വ്വെയെ വീണ ജോര്‍ജ് വെല്ലുവിളിക്കുകയുണ്ടായി.

അന്ന് തോൽക്കുമെന്ന് പ്രവചിച്ചു

അന്ന് തോൽക്കുമെന്ന് പ്രവചിച്ചു

ആറന്മുള നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ ഇറങ്ങിത്തോല്‍പ്പിക്കുമെന്ന് പറഞ്ഞ ചാനലാണ് ഏഷ്യാനെറ്റ് എന്നും പക്ഷേ അവരെ ആറന്മുളയിലെ ജനങ്ങള്‍ തോല്‍പ്പിച്ചുവെന്നും വീണ ജോര്‍ജ് പറഞ്ഞു. 7500ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് താന്‍ ജയിച്ചത്. ഏഷ്യാനെറ്റിനെ വീണ ജോര്‍ജ് വെല്ലുവിളിക്കുകയും ചെയ്തു.

വീണയുടെ വെല്ലുവിളി

വീണയുടെ വെല്ലുവിളി

ധൈര്യമുണ്ടെങ്കില്‍ ഈ സര്‍വ്വേ നിങ്ങളുടെ അഭിപ്രായമാണ് എന്ന് പറയൂ എന്നാണ് വീണ വെല്ലുവിളിച്ചത്. ആറന്മുളയിലും ചെങ്ങന്നൂരിലും എല്‍ഡിഎഫ് തോല്‍ക്കുമെന്ന് പറഞ്ഞു. 2016ല്‍ കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരില്ലെന്നും യുഡിഎഫിന് തുടര്‍ഭരണമുണ്ടാകുമെന്നും ഏഷ്യാനെറ്റ് പ്രവചിച്ചതായി വീണ ആരോപിച്ചു.

മറുപടിയുമായി വിനു

മറുപടിയുമായി വിനു

എന്നാല്‍ ജനങ്ങള്‍ നിങ്ങളെ തോല്‍പ്പിച്ചു. ഇത്തവണയും അതുണ്ടാവുമെന്നും കമ്മ്യൂണിസ്റ്റുകാരെയും പാര്‍ട്ടി പ്രവര്‍ത്തകരേയും നിങ്ങള്‍ക്ക് അറിഞ്ഞ് കൂടെന്നും വീണ ജോര്‍ജ് ഏഷ്യാനെറ്റിനോട് പറഞ്ഞു. എന്നാല്‍ 2016ലെ ഏഷ്യാനെറ്റ് സര്‍വ്വേയുമായി ബന്ധപ്പെട്ട് വീണ ജോര്‍ജ് പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ് എന്ന് സ്ഥാപിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് വിനു വി ജോണ്‍.

വീണ പറഞ്ഞത് തെറ്റ്

വീണ പറഞ്ഞത് തെറ്റ്

ഏഷ്യാനെറ്റ് അന്ന് സി വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ 81 സീറ്റ് വരെ നേടി ഇടതുപക്ഷം കേരളത്തില്‍ അധികാരത്തിലെത്തും എന്നായിരുന്നു പ്രവചിച്ചത്. ഭരണത്തുടര്‍ച്ച കേരളത്തില്‍ ഉണ്ടാവില്ലെന്നും ഭരണമാറ്റം ഉണ്ടാകുമെന്നും സര്‍വ്വേ പ്രവചിച്ചു. ഇടതുപക്ഷത്തിന് 40 ശതമാനം വോട്ടാണ് പ്രവചിക്കപ്പെട്ടത്.

ആറന്മുള പ്രവചിച്ചിട്ടില്ല

ആറന്മുള പ്രവചിച്ചിട്ടില്ല

മാത്രമല്ല 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ വീണ ജോര്‍ജ് പരാജയപ്പെടുമെന്നും ഏഷ്യാനെറ്റ് പ്രവചിച്ചിട്ടില്ല. കാരണം പത്തനംതിട്ട മണ്ഡലത്തില്‍ പ്രത്യേകിച്ച് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ നടത്തിയിട്ടില്ല എന്ന് വിനു വി ജോണ്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ചെങ്ങന്നൂരിനെ കുറിച്ച് വീണ പറഞ്ഞതും തെറ്റാണ്.

അന്ന് സർവ്വേ നടത്തിയിട്ടില്ല

അന്ന് സർവ്വേ നടത്തിയിട്ടില്ല

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം പരാജയപ്പെടും എന്ന് ഏഷ്യാനെറ്റിന്റെ ഒരു സര്‍വ്വേയും പ്രവചിച്ചിട്ടില്ല. കാരണം ആ തിരഞ്ഞെടുപ്പ് കാലത്ത് ഏഷ്യാനെറ്റ് സര്‍വ്വേ തന്നെ നടത്തിയിട്ടില്ല എന്നും വിനു വി ജോണ്‍ ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ഇന്നേ വരെ നടത്തിയ എല്ലാ സര്‍വ്വേകളും യൂട്യൂബില്‍ ലഭ്യമാണ് എന്നും വിനു വി ജോണ്‍ പറഞ്ഞു.

വൈറൽ വീഡിയോ പൊളിഞ്ഞു

വൈറൽ വീഡിയോ പൊളിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് 2016ല്‍ നടത്തിയ സര്‍വ്വേ ഫലം എന്ന പേരില്‍ ഒരു വ്യാജ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട് എന്നും വിനു വി ജോണ്‍ ചൂണ്ടിക്കാട്ടി. 2016ല്‍ ഏഷ്യാനെറ്റ് പുറത്ത് വിട്ട യഥാര്‍ത്ഥ സര്‍വ്വേയുടെ ഭാഗം ചാനല്‍ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇതോടെ വൈറലായ വീണ ജോര്‍ജിന്റെ പ്രസംഗ വീഡിയോ പൊളിഞ്ഞിരിക്കുകയാണ്.

വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ വൈറലായ വീണ ജോർജിന്റെ പ്രസംഗം

വാരണാസിയിലെ സസ്പെൻസ് അവസാനിക്കുന്നു, മോദിക്കെതിരെ മത്സരിക്കാതെ പ്രിയങ്ക ഗാന്ധി പിന്മാറിയേക്കും!വാരണാസിയിലെ സസ്പെൻസ് അവസാനിക്കുന്നു, മോദിക്കെതിരെ മത്സരിക്കാതെ പ്രിയങ്ക ഗാന്ധി പിന്മാറിയേക്കും!

 ഇതാണ് ത്രികോണ മത്സരം!! ആന്റോ ആന്റണി പിടിച്ചുനിൽക്കുമോ? വീണ ജോർജ്ജ് വീഴ്ത്തുമോ? സുരേന്ദ്രൻ കറുത്ത കുതിരയാകുമോ? ശബരിമലയും ആചാരസംരക്ഷണവും കത്തുന്ന വിഷയമാകും.. എല്ലാ കണ്ണുകളും പത്തനംതിട്ടയിലേക്ക്!! വൺഇന്ത്യ സ്പെഷൽ വിശകലനം!! ഇതാണ് ത്രികോണ മത്സരം!! ആന്റോ ആന്റണി പിടിച്ചുനിൽക്കുമോ? വീണ ജോർജ്ജ് വീഴ്ത്തുമോ? സുരേന്ദ്രൻ കറുത്ത കുതിരയാകുമോ? ശബരിമലയും ആചാരസംരക്ഷണവും കത്തുന്ന വിഷയമാകും.. എല്ലാ കണ്ണുകളും പത്തനംതിട്ടയിലേക്ക്!! വൺഇന്ത്യ സ്പെഷൽ വിശകലനം!!

English summary
Vinu V John gives reply to Veena Goerge for her allegations on Asianet News Election Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X