കഞ്ചിക്കോട് ട്രേഡ് യൂണിയൻ സമരത്തിൽ സംഘർഷം!! പെപ്സി കമ്പനി വാഹനം സമരക്കാർ ആക്രമിച്ചു!!
പിരിച്ചുവിട്ട തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോലിക്ക് ഹാജരാകാതിരിക്കാൻ സ്ഥിരം തൊഴിലാളികളോട് സമരക്കാർ ആവശ്യപ്പെട്ടിരുന്നു.
പാലക്കാട്: കഞ്ചിക്കോട് പെപ്സിയിലെ കരാർ തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ സമരത്തിൽ സംഘർഷം. പെപ്സി കമ്പനി മാനേജ്മെന്റ് അധികൃതർ എത്തിയ വാഹനം ആക്രമിക്കാൻ സമരക്കാർ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. രാവിലെ ഒമ്പതരയോടെ കഞ്ചിക്കോട് ആലാമരത്തിലാണ് സംഭവം.
പിരിച്ചുവിട്ട തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോലിക്ക് ഹാജരാകാതിരിക്കാൻ സ്ഥിരം തൊഴിലാളികളോട് സമരക്കാർ ആവശ്യപ്പെട്ടിരുന്നു. പെപ്സി കമ്പനിയുടെ പ്രവർത്തനത്തിന് സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവുള്ളതിനാൽ പോലീസ് സമരക്കാരെ തടയുകയായിരുന്നു. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി . ലാത്തിച്ചാർജിൽ നിരവധി സമരക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

നിലവിലെ കരാർ തൊഴിലാളികളെ പിരിച്ചുവിട്ട് പുതിയ കാരാർ തൊഴിലാളികളെ എടുക്കാനുള്ള നീക്കത്തിനെതിരെയാണ് സമരം നടക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഇവിടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
അതേസമയം പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കഞ്ചിക്കോട് മേഖലയിലെ എല്ലാ കമ്പനികളിലും തൊഴിലാളികൾ ബുധനാഴ്ച വ്യവസായ ഹർത്താൽ നടത്തും.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications