കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഞ്ചിക്കോട് ട്രേഡ് യൂണിയൻ സമരത്തിൽ സംഘർഷം!! പെപ്സി കമ്പനി വാഹനം സമരക്കാർ ആക്രമിച്ചു!!

പിരിച്ചുവിട്ട തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോലിക്ക് ഹാജരാകാതിരിക്കാൻ സ്ഥിരം തൊഴിലാളികളോട് സമരക്കാർ ആവശ്യപ്പെട്ടിരുന്നു.

  • By Gowthamy
Google Oneindia Malayalam News

പാലക്കാട്: ക‍ഞ്ചിക്കോട് പെപ്സിയിലെ കരാർ തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ സമരത്തിൽ സംഘർഷം. പെപ്സി കമ്പനി മാനേജ്മെന്റ് അധികൃതർ എത്തിയ വാഹനം ആക്രമിക്കാൻ സമരക്കാർ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. രാവിലെ ഒമ്പതരയോടെ കഞ്ചിക്കോട് ആലാമരത്തിലാണ് സംഭവം.

പിരിച്ചുവിട്ട തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോലിക്ക് ഹാജരാകാതിരിക്കാൻ സ്ഥിരം തൊഴിലാളികളോട് സമരക്കാർ ആവശ്യപ്പെട്ടിരുന്നു. പെപ്സി കമ്പനിയുടെ പ്രവർത്തനത്തിന് സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവുള്ളതിനാൽ പോലീസ് സമരക്കാരെ തടയുകയായിരുന്നു. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി . ലാത്തിച്ചാർജിൽ നിരവധി സമരക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

strike

നിലവിലെ കരാർ തൊഴിലാളികളെ പിരിച്ചുവിട്ട് പുതിയ കാരാർ തൊഴിലാളികളെ എടുക്കാനുള്ള നീക്കത്തിനെതിരെയാണ് സമരം നടക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഇവിടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.

അതേസമയം പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കഞ്ചിക്കോട് മേഖലയിലെ എല്ലാ കമ്പനികളിലും തൊഴിലാളികൾ ബുധനാഴ്ച വ്യവസായ ഹർത്താൽ നടത്തും.

English summary
violance in kanjikode pepsi strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X