കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യമന്ത്രി കെകെ ശൈലജ വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്ര സഹമന്ത്രി വി മുരളധീരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമന്ത്രി വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളധീരന്‍. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ പരമാവധി വേഗത്തിൽ വീട്ടിലേക്ക് പറഞ്ഞയക്കണം എന്ന കേന്ദ്ര ഉത്തരവ് ഒന്ന് കാണിക്കാമോയെന്ന് അദ്ദേഹം ചോദിച്ചു. രോഗലക്ഷണത്തിന് പത്താം ദിവസം മറ്റ് കുഴപ്പങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം. അപ്പോഴും ഐസൊലേഷൻ നിർബന്ധമാണെന്നും വി മുരളീധരന്‍ പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഭരണം ഇടതിനോ വലതിനോ; നിര്‍ണ്ണായകമാവുക ആ 10 ലക്ഷം വോട്ടുകള്‍, ഏറെയും സ്വന്തമാക്കിയെന്ന് യു ഡി എഫ്ഭരണം ഇടതിനോ വലതിനോ; നിര്‍ണ്ണായകമാവുക ആ 10 ലക്ഷം വോട്ടുകള്‍, ഏറെയും സ്വന്തമാക്കിയെന്ന് യു ഡി എഫ്

കേരളത്തിന്റെ ആരോഗ്യമന്ത്രി വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ പരമാവധി വേഗത്തിൽ വീട്ടിലേക്ക് പറഞ്ഞയക്കണം എന്ന കേന്ദ്ര ഉത്തരവ് ഒന്ന് കാണിക്കാമോ ? ഇതോടൊപ്പം ചേർത്തിട്ടുള്ളത് ഐസിഎംആർ നിർദേശങ്ങളാണ്. രോഗലക്ഷണത്തിന് പത്താം ദിവസം മറ്റ് കുഴപ്പങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം. അപ്പോഴും ഐസൊലേഷൻ നിർബന്ധം.

v-muraleedharan

പത്തുദിവസമായോ മുഖ്യമന്ത്രിക്ക് രോഗലക്ഷണം ഉണ്ടായിട്ട് ?
അങ്ങനെയെങ്കിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് തെറ്റിയിട്ടുണ്ടോ ?
മാത്രവുമല്ല, ഇപ്പോഴും പോസിറ്റീവായ മുഖ്യമന്ത്രിയുടെ ഭാര്യ എങ്ങനെയാണ് പിപിഇ കിറ്റ് പോലും ഇടാതെ കാറിൽ കയറിപ്പോകുന്നത് ?
കോവിഡ് പോസിറ്റീവായ മകളുടെ പ്രൈമറി കോൺടാക്റ്റ് ആയിരിക്കെയല്ലേ പരിവാര സമേതം വോട്ടു ചെയ്യാൻ വന്നത് ? പബ്ലിസിറ്റിക്കു വേണ്ടി എന്ത് അശാസ്ത്രീയതയും പറയാൻ മടിയില്ലാത്തയാളാണ് കെ.കെ ശൈലജ എന്ന് അറിയാം.

അപകടത്തിൽപ്പെട്ടവർക്ക് ആശ്വാസമായി കെ എസ്ആ ർടി സി, 28 വർഷം മുൻപുള്ള കേസുകൾക്ക് വരെ നഷ്ടപരിഹാരം നൽകിഅപകടത്തിൽപ്പെട്ടവർക്ക് ആശ്വാസമായി കെ എസ്ആ ർടി സി, 28 വർഷം മുൻപുള്ള കേസുകൾക്ക് വരെ നഷ്ടപരിഹാരം നൽകി

കഴിഞ്ഞ വർഷം പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന ഐസിഎംആര്‍ മാർഗനിർദേശം പാലിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ ട്രെയിസ്,ക്വാറന്‍റീന്‍, ടെസ്റ്റ്, ട്രീറ്റ് എന്നതാണ് കേരളത്തിന്റെ നയമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മഹാമാരിയിൽ ട്രേസ് അഥവാ സമ്പർക്ക പട്ടിക തയാറാക്കൽ സാധ്യമല്ലെന്ന് പറഞ്ഞതിനെ പുച്ഛിച്ച് തള്ളി.

അതിൻ്റെ ദുരന്തം കേരളം ഏറ്റുവാങ്ങി. കോവിഡ് രോഗികളെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ല എന്നിരിക്കെ കോവിഡ് പോസിറ്റീവായവർക്ക് വേണ്ടി പ്രത്യേക വിമാന സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമാണ് കേരളത്തിലുള്ളത്. ഇനിയെങ്കിലും ന്യായീകരണം അവസാനിപ്പിച്ച് പറ്റിയ തെറ്റ് കേരളത്തോട് ഏറ്റുപറയാനുള്ള പക്വത ഇരുവരും കാട്ടണം.

ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു; മാളുകള്‍ അടയ്ക്കും, വിവാഹങ്ങള്‍ക്ക് നിയന്ത്രിത അനുമതിദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു; മാളുകള്‍ അടയ്ക്കും, വിവാഹങ്ങള്‍ക്ക് നിയന്ത്രിത അനുമതി

Recommended Video

cmsvideo
മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു | Oneindia Malayalam

English summary
Violation of covid protocol: V Muraleedharan criticizes KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X