കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റ് അനക്‌സിന് സുരക്ഷയില്ല; ഏഴ് നില കെട്ടിടം പണിതത് കോര്‍പ്പറേഷനറിയാതെ...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് അനക്സ് നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സിഎജി റിപ്പോര്‍ട്ട്. സുരക്ഷാ വ്യവസ്ഥകള്‍ ലംഘിച്ച് കോര്‍പ്പറേഷന്റെ അനുമതി പോലും വാങ്ങാതെയാണ് അനക്‌സ് കെട്ടിടത്തിന്റെ നിര്‍മ്മാണമെന്ന് നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപക ക്രമക്കേടാണ് സെക്രട്ടറിയേറ്റ് അനക്‌സിന്റെ നിര്‍മ്മാണത്തില്‍ നടന്നിട്ടുള്ളത്.

നഗരസഭയുടെ അനുമതി പത്രം വാങ്ങാതെ കെട്ടിപ്പൊക്കിയ ഒന്‍പത് നില കെട്ടിടം യാതൊരു സുരക്ഷാ വ്യവസ്ഥകളും പാലിച്ചില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ട് മുമ്പാണ് സെക്രട്ടറിയേറ്റ് അനക്‌സിന്റെ ഉദ്ഘാടനം കഴിഞ്ഞത്. തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടന മാമാങ്കം നടത്തുന്നതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് അന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

ഫാത്തിമയും റിഫൈലയും പഠനം പാതിവഴി നിര്‍ത്തിയതെന്തിന്... പണമല്ല ലക്ഷ്യം!!!ഫാത്തിമയും റിഫൈലയും പഠനം പാതിവഴി നിര്‍ത്തിയതെന്തിന്... പണമല്ല ലക്ഷ്യം!!!

Kerala Secretariat

അഗ്നിശമന സേനയുടെ അടക്കം പല അനുമതികളുമില്ലാതെയാണ് ഉമ്മന്‍ചാണ്ടി അനക്‌സിന്റെ ഉദ്ഘാടനം നടത്താനൊരുങ്ങിയത്. ഇത് വാര്‍ത്തയായതോടെ പ്രതിഷേധമുയര്‍ന്നു. അനക്‌സ് കെട്ടിടത്തിന് തറക്കല്ലിട്ട വിഎസ് അച്യുതാനന്ദനെ ക്ഷണിക്കാതെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടത്താന്‍ ഒരുങ്ങിയത്. ഇതിനെതിരെയും പ്രതിഷേധമുയര്‍ന്നു. പിന്നീടാണ് സെക്രട്ടറിയേറ്റ് അനക്‌സിന്റെ ഉദ്ഘാടനം നടത്താനുള്ള നീക്കത്തിന് പിന്നില്‍ ഫ്ളാറ്റ് മാഫിയയെ സഹായിക്കാനുള്ള തന്ത്രമാണെന്ന് തെളിഞ്ഞത്.

മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ ഫ്ളാറ്റുകള്ക്ക് ലൈസന്‍സ് നല്‍കരുതെന്ന് ഫയര്‍ഫോഴ്‌സ് ഡിജിപിയായിരുന്ന തോമസ് ജേക്കബ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് വന്നതോടെ ഫ്ളാറ്റ് മാഫിയ രംഗത്തുവന്നു. സെക്രട്ടറിയേറ്റ് നിര്‍മ്മാണത്തിന്റെ പേരില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉള്ള നീക്കമായിരുന്നു വ്യവസ്ഥകള്‍ പാലിക്കാതെ അനക്‌സ് നിര്‍മ്മിച്ചതിന് പിന്നിലെന്ന് ആരോപണമുയര്ന്നിരുന്നു. അന്നത്തെ ആരോപണങ്ങള്‍ വ്യക്തമാക്കുന്നതാണ് സിഐജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.

English summary
secretariat annex building was built violating rules and safety factors, says CAG repport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X