Get Updates
Get notified of breaking news, exclusive insights, and must-see stories!

സി.പി.എം മുൻകൈയ്യെടുത്ത് എവിടെയും അക്രമസംഭവങ്ങളുണ്ടാവില്ല: കോടിയേരി

തലശേരി: ജനങ്ങൾ അക്രമ രാഷ്ട്രീയം ഇഷ്ട്ടപ്പെടുന്നില്ലെന്നും നല്ല രീതിയിലുള്ള പ്രവർത്തനം നടത്തിയാൽ കേരളത്തിൽ മൂന്നാം തവണയും ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി .പി എം തലശേരി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ചരിത്രബോധവും യുക്തിയുമുള്ള സമൂഹമാക്കി മാറ്റും. ഇതിന് വേണ്ടി സി പി എം പ്രവർത്തകർ മുൻകൈയ്യെടുക്കണം. നല്ല പ്രവർത്തനം കാഴ്ചവച്ചാൽ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താൻ ഇടതുമുന്നണിക്ക് സാധിക്കും. അധികാരം വ്യക്തിപരമായ കാര്യത്തിന് ഒരിക്കലും ഉപയോഗിക്കരുത്.ദുർബ്ബല വിഭാഗത്തിൻ്റെ ഉന്നമനത്തിനാവണം ഊന്നൽ നൽകേണ്ടത്.

kodiyeri-press-meet-1608102329-1636555649.jpg -Properties Reuse Image

ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും സി.പി.എം മുൻകൈയ്യെടുത്ത് അക്രമസംഭവങ്ങൾ ഉണ്ടാക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഇടതു മുന്നണി സർക്കാരിൻ്റെ ഭരണത്തിൻ്റെ ഗുണം കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരിലുമെത്തിക്കാൻ പാർട്ടി പ്രവർത്തകർ ശ്രമിക്കണം. എങ്കിൽ മാത്രമേ ഇപ്പോഴും അകന്നു നിൽക്കുന്ന ജനവിഭാഗങ്ങളെ കൂടി പാർട്ടിയുമായി അടുപ്പിക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

സാമ്രാജത്വത്തിനും മുതലാളിത്വത്തിനും എതിരെ പോരാടുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസം. കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയുടെ പടവാളാണ്. കോൺഗ്രസുകാർ ഉഴുതുമറിച്ച മണ്ണിൽ ബി ജെ.പിക്ക് കടന്നു വരാൻ എളുപ്പമായി. കി ഫ്ബിക്കെതിരെ സി.എ.ജി. മുൻ നിർത്തിയുള്ള ആക്രമണമാണിപ്പോൾ നടക്കുന്നത്. എൽ.ഡി.എഫ് ഭരിക്കുമ്പോൾ വികസനം പാടില്ലെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. അഴിമതി രഹിത ഭരണമാണ് ഇടത് മുന്നണി കാഴ്ചവയ്ക്കുന്നത്. തങ്ങൾക്കനുകൂലമായി ചിന്തിക്കുന്നവരെ പ്രാദേശികമായി ഒപ്പം കൂട്ടാൻ കഴിയണമെന്നും

കോടിയേരി കൂട്ടിച്ചേർത്തു.

എരഞ്ഞോളി ചുങ്കത്തെ 'പുഞ്ചയിൽ നാണു നഗറി’ലാണ് ബുധനാഴ്ച്ച രാവിലെ സമ്മേളനമാരംഭിച്ചത്.

13 ലോക്കലുകളിൽനിന്നുള്ള പ്രതിനിധികളും ഏരിയാകമ്മിറ്റി അംഗങ്ങളുമടക്കം 171 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത് വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ പൊതുസമ്മേളനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യും.

എരഞ്ഞോളി ചുങ്കത്തെ 'പുഞ്ചയിൽ നാണു നഗറി’ത് നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കുടക്കളത്തെ സുധീർകുമാർ രക്തസാക്ഷി സ്‌മാരകത്തിൽനിന്ന്‌ കഴിഞ്ഞ ദിവസം വൈകിട്ട്‌ 4.30ന്‌ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കാരായി രാജൻ ജാഥാലീഡർ സി കെ രമേശനും കൊടിമരം ചോനാടത്തെ മൂർക്കോത്ത്‌ കുഞ്ഞിരാമൻ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ ഏരിയാ സെക്രട്ടറി എം സി പവിത്രൻ ലീഡർ സി പി കുഞ്ഞിരാമനും കൈമാറി.

ദീപശിഖ കുണ്ടാഞ്ചേരി കുഞ്ഞിരാമൻ സ്‌മാരകത്തിൽനിന്ന്‌ ജില്ലാ കമ്മിറ്റി അംഗം പി ശശി ലീഡർ വി സതിക്ക്‌ കൈമാറി.മൂന്ന്‌ ജാഥകളും ചോനാടത്ത്‌ സംഗമിച്ച്‌ പൊതുസമ്മേളന നഗരിയിലേക്ക്‌ നീങ്ങിയതിനു ശേഷം സ്വാഗതസംഘം ചെയർമാൻ ടി പി ശ്രീധരൻ പതാക ഉയർത്തി.

.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+