കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലഭാസ്‌‌കറിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് സിബിഐ; രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം; പ്രശസ്‌ത വയലിനിസ്റ്റ്‌ ആയിരുന്ന ബാലബാസ്‌കര്‍ കൊല്ലപ്പെട്ട വാഹനാപകടത്തിന്‌ പിന്നില്‍ അസ്വഭാവികതയില്ലെന്ന്‌ സിബിഐ കണ്ടെത്തല്‍. വണ്ടിയോടിച്ചിരുന്ന അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ്‌ കേസ്‌. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ്‌ അപകടത്തിന്‌ കാരണമെണെന്ന്‌ സിബിഐ സംഘം കണ്ടെത്തിയത. സാക്ഷിയായി രംഗത്ത്‌ വന്ന സോബിനെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്‌ കൃത്രിമ തെളിവ്‌ ഹാജരാക്കിയതിനുമാണ്‌ കേസ്‌.

സിബിഐ 132 സാക്ഷി മൊഴികളും 100 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. 2018 സെപ്‌തംബര്‍ 25നാണ്‌ അപകടം നടന്നത്‌. അപകടത്തില്‍ ബാലബാസ്‌കറും മകളും മരിച്ചിരുന്നു. ഭാര്യ ലക്ഷ്‌മിക്ക്‌ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും പിന്നീട്‌ രക്ഷിക്കാനായി.ഡ്രൈവര്‍ ആയിരുന്ന അര്‍ജുന്‌ സാരമായി പരിക്കേറ്റിരുന്നില്ല. തിരുവനന്തപുരം സിജെഎം കോടതിയിലാണ്‌ കുറ്റപത്രം നല്‍കിയത്‌. സിബിഐ ഡിവൈഎസ്‌പി അനന്തകൃഷ്‌ണനാണ്‌ കുറ്റപത്രം നല്‍കിയത്‌. കള്ളക്കടത്ത്‌ സംഘം ബാലഭാസ്‌കറിനെ അപകടപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

violinst

സിബിഐ കണ്ടെത്തലിന്‌ സംതൃപ്‌തിയില്ലെന്ന്‌ ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി വ്യക്തമാക്കി.കൊലക്കുറ്റം ഗൂഢാലോചന കുറ്റഴും ചുമത്തേണ്ട കേസാണിത്‌. അതിനാല്‍ പുനരന്വേഷണത്തിന്‌ വേണ്ടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്ത്‌ വലിയ വിവാദമായ അപകടമരണമായിരുന്നു വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റേത്‌, ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്നും സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടവര്‍ക്ക്‌ കൊലപാതകത്തില്‍ പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ്‌ സംസ്ഥാന പൊലീസ്‌ അന്വേഷിച്ച്‌ സ്വഭാവിക അപകടമരണമാണെന്ന്‌ വിധിയെഴുതിയ കേസ്‌ സിബിഐക്ക്‌ വിടുന്നത്‌. സിബിഐയും അപകടമരണമാണെന്ന്‌ കണ്ടെത്തിയതോടെ ഉന്നയിക്കപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ലെന്ന്‌ തെളിയുകയാണ്‌.

Recommended Video

cmsvideo
സ്റ്റീഫന്‍ ദേവസ്സി കുടുങ്ങുമോ? ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ദുരൂഹത | Oneindia Malayalam

English summary
violinist balabhaskar accident death; cbi conclude no conspiracy in accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X