കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകൾ മരിച്ചതറിയാതെ ബാലഭാസ്കർ വെന്റിലേറ്ററിൽ തുടരുന്നു; ഭാര്യ ലക്ഷ്മിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി

Google Oneindia Malayalam News

തിരുവനന്തപുരം: വാഹനാപകടത്തിൽ പരുക്കേറ്റ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ നില ഗുരുതരമായി തുടരുന്നു. ബാലഭാസ്കറിന്റെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്നലെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

ബാലഭാസ്കർ വെന്റിലേറ്ററിൽ തുടരുകയാണ്. 48 മണിക്കൂറിനുള്ളിൽ ബോധം തെളിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. ഭാര്യ ലക്ഷ്മിക്കും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിച്ചു. ഇരുവരും വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

നട്ടെല്ലിന്

നട്ടെല്ലിന്

ബാലഭാസ്കറിന്റെ നട്ടെല്ലിനാണ് ഗുരുതരമായി പരുക്കേറ്റത്. എല്ലുകൾക്കും തകരാറുകൾ സംഭവിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ബാലഭാസ്കറിന്റെ രക്തസമ്മർദ്ദവും താഴ്ന്നുപോയിരുന്നു.

പോസ്റ്റ്മോർട്ടം

പോസ്റ്റ്മോർട്ടം

അപകടത്തിൽ മരിച്ച രണ്ടുവയസുകാരി തേജസ്വിയുടെ പോസ്റ്റ്മോർട്ടം ബുധനാഴ്ച നടക്കും. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തേജസ്വിക്ക് ആശുപത്രിയിൽ എത്തും മുൻപ് തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഡ്രൈവറും

ഡ്രൈവറും

ഡ്രൈവർ അർജുന്റെയും നില ഗുരുതരമായി തുടരുകയാണ്. അർജുന്റെ രണ്ട് കാലുകളും ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. എല്ലുകൾക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്.

അപകടം

അപകടം

ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടൊണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ അപകടത്തിൽപെട്ടത്. മരത്തിൽ ഇടിച്ചായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് അറിയിച്ചു

തൃശൂരിൽ നിന്നും

തൃശൂരിൽ നിന്നും

തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്നു ബാലഭാസ്കറും കുടുംബവും. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ഇവരുടെ വാഹനം അപകടത്തിൽ പെട്ടത്.

മകൾ മരിച്ച‌തറിയാതെ

മകൾ മരിച്ച‌തറിയാതെ

രണ്ട് വയസുകാരി തേജസ്വി മരിച്ച വിവരം ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും ഇതുവരെ അറിഞ്ഞിട്ടില്ല. ഇരുവരെയും മകളുടെ വിയോഗം എങ്ങനെ അറിയിക്കുമെന്ന വിങ്ങലിലാണ് ഇവരുടെ ബന്ധുക്കൾ.

അച്ഛന്റെ മടിയിൽ

അച്ഛന്റെ മടിയിൽ

അപകട സമയത്ത് കാറിന്റെ മുൻസീറ്റിൽ ബാലഭാസ്കറിന്റെ മടിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു തേജസ്വി. കാറിന്റെ ചില്ല് പൊളിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ തന്നെ ഹൈവേ പോലീസിന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു.

Recommended Video

cmsvideo
തേജസ്വിനി ബാല 16 വര്‍ഷം കാത്തിരുന്ന സൗഭാഗ്യം | Oneindia Malayalam
കാത്തിരിപ്പ്

കാത്തിരിപ്പ്

16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലക്ഷ്മിക്കും ബാലഭാസ്കറിനും കിട്ടിയ സൗഭാഗ്യമാണ് തേജസ്വി. മകളുടെ പേരിലുള്ല വഴിപാടുകൾ നടത്തി വരുമ്പോഴായിരുന്നു ബാലഭാസ്കറും കുടുംബവും അപകടത്തിൽപെടുന്നത്.

രണ്ട് വയസ്സുകാരി തേജസ്വിനിയുടെ മരണം ഒഴിവാക്കാവുന്നതായിരുന്നു! മുരളി തുമ്മാരുകുടി എഴുതുന്നുരണ്ട് വയസ്സുകാരി തേജസ്വിനിയുടെ മരണം ഒഴിവാക്കാവുന്നതായിരുന്നു! മുരളി തുമ്മാരുകുടി എഴുതുന്നു

പത്ത് വർ‌ഷം ഒളിച്ചുവെച്ച പ്രണയം വെളിപ്പെടുത്തി സൈനാ നെഹ്വാൾ; ഡിസംബറിൽ വിവാഹം... പത്ത് വർ‌ഷം ഒളിച്ചുവെച്ച പ്രണയം വെളിപ്പെടുത്തി സൈനാ നെഹ്വാൾ; ഡിസംബറിൽ വിവാഹം...

English summary
violinst balabhaskar and wife lakshmi in critical condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X