കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലഭാസ്‌കറിന്റെ മരണത്തിൽ സ്റ്റീഫന്‍ ദേവസ്സിയെ സിബിഐ ചോദ്യം ചെയ്യുന്നു! ബന്ധുക്കളുടെ മൊഴി കുരുക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ചുരുളഴിയാതെ കിടക്കുകയാണ്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം തന്നെയാണ് ആദ്യം ആരോപണം ഉന്നയിച്ചത്.

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വന്‍ വഴിത്തിരിവ്, നടി ഭാമയും നടൻ സിദ്ധിഖും കൂറുമാറി!നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വന്‍ വഴിത്തിരിവ്, നടി ഭാമയും നടൻ സിദ്ധിഖും കൂറുമാറി!

ബാലഭാസ്‌കറുമായി ബന്ധമുളള ചിലര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെ സംശയങ്ങള്‍ വര്‍ധിച്ചു. ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്ന് കലാഭവന്‍ സോബിയും ആരോപിച്ചിരുന്നു. അതിനിടെ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സ്റ്റീഫന്‍ ദേവസ്സിയെ ചോദ്യം ചെയ്യുകയാണ്. വിശദാംശങ്ങളിങ്ങനെ..

തിരുവനന്തപുരത്ത് വെച്ച് അപകടം

തിരുവനന്തപുരത്ത് വെച്ച് അപകടം

തൃശൂരില്‍ നിന്ന് ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം കാറില്‍ മടങ്ങി വരവേയാണ് തിരുവനന്തപുരത്ത് വെച്ച് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറും മകളും അപകടത്തില്‍ മരണപ്പെട്ടു. ഭാര്യ ലക്ഷ്മിയും സുഹൃത്ത് അര്‍ജുനും രക്ഷപ്പെട്ടു. ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് ആദ്യം രംഗത്ത് വന്നത്.

സോബിയുടെ വെളിപ്പെടുത്തല്‍

സോബിയുടെ വെളിപ്പെടുത്തല്‍

ഇതോടെ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പരന്നു. അതില്‍ പ്രധാനം ബാലഭാസ്‌കറിനേയും കുടുംബത്തേയും കൊലപ്പെടുത്തിയതാണ് എന്നും താന്‍ കണ്ടതാണ് എന്നുമുളള കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ ആയിരുന്നു. അതിനിടെ ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും സംഗീതജ്ഞനും ആയ സ്റ്റീഫന്‍ ദേവസ്സിന് നേരെയും ആരോപണങ്ങള്‍ നീണ്ടു.

ബന്ധുക്കള്‍ മൊഴി നല്‍കി

ബന്ധുക്കള്‍ മൊഴി നല്‍കി

സ്വര്‍ണ്ണക്കള്ളക്കടത്തും മറ്റ് സാമ്പത്തിക ഇടപാടുകളും സംബന്ധിച്ചുളള തര്‍ക്കത്തിന്റെ പേരില്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരായ വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും അടക്കം ചേര്‍ന്ന് അപകടം സൃഷ്ടിച്ചതാണ് എന്നാണ് ആരോപിക്കപ്പെടുന്നത്. സ്റ്റീഫന്‍ ദേവസ്സിക്ക് എതിരെയും ബാലുവിന്റെ ചില ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

സിബിഐ ഓഫീസിൽ

സിബിഐ ഓഫീസിൽ

ഇത് പ്രകാരമാണ് സിബിഐ സ്റ്റീഫന്‍ ദേവസ്സിയേയും ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരത്തുളള സിബിഐ ഓഫീസിലാണ് സ്റ്റീഫനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടത്. അതേസമയം കൊവിഡ് ക്വാറന്റൈനില്‍ ആയതിനാല്‍ സ്റ്റീഫന്‍ ഹാജരാകാന്‍ സമയം നീട്ടി ചോദിച്ചിരുന്നു. അത് പ്രകാരമാണ് ഇന്ന് ഹാജരാകാന്‍ അനുവദിച്ചത്.

സാമ്പത്തിക ഇടപാടുകള്‍

സാമ്പത്തിക ഇടപാടുകള്‍

ബാലഭാസ്‌കറിന് സ്റ്റീഫന്‍ ദേവസ്സിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് നിരവധി വേദികളില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിച്ചിട്ടുളളതാണ്. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആണ് സിബിഐ സറ്റീഫന്‍ ദേവസ്സിയില്‍ നിന്ന് തേടുന്നത്. ഉച്ച മുതല്‍ സ്റ്റീഫനെ ചോദ്യം ചെയ്യുകയാണ്.

English summary
Violinist Balabhaskar Death: CBI questions stephen devassy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X