കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്ക്കർ; ലക്ഷ്മിയും മകളും മുൻ സീറ്റിൽ, ഡ്രൈവർ പിൻസീറ്റിൽ...

Google Oneindia Malayalam News

തിരുവനന്തപുരം: അപകട സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്ക്കറായിരുന്നെന്ന് ഡ്രൈവറുടെ മൊഴി. ലക്ഷ്മിയും മകൾ തേജസ്വിനിയും മുൻസീറ്റിലാണിരുന്നത്. പിന്നിലെ സീറ്റിൽ വിശ്രമിക്കുകയായിരുന്നു താനെന്നും താനെന്നും അർജുൻ മൊഴി നൽകി. അപകടത്തിൽ അർജുന് ഗുരുതര പരുക്കുണ്ടായിരുന്നില്ല.

<strong>അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല, വ്രതമെടുത്ത് മലചവിട്ടാനൊരുങ്ങി സൂര്യാ ദേവാർച്ചന</strong>അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല, വ്രതമെടുത്ത് മലചവിട്ടാനൊരുങ്ങി സൂര്യാ ദേവാർച്ചന

തൃശൂരില്‍ നിന്ന് കൊല്ലം വരെ താനും അതിനു ശേഷം ബാലഭാസ്കറുമാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അർജുന്റെ മൊഴി. കൊല്ലത്ത് വച്ച് താനും ബാലഭാസ്കറും കരിക്കിൻ ഷേക് കുടിച്ചു. തുടർന്ന് വണ്ടിയോടിച്ചത് ബാലഭാസ്കറാണെന്നാണ് അർജുന്റെ മൊഴി നല്‍കിയത്.

Balabhaskar

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്​ഷനു സമീപം സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ട് വയസ്സുകാരിയായ മകൾ ആശുപത്രിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാസഭാസ്ക്കർ ദിവങ്ങൾക്കകം മരണത്തിന് കീഴടങ്ങി. അപകടത്തിൽ പരിക്കേറ്റ ഭാര്യ സുഖം പ്രാപിച്ച് വരികയാണ്.

English summary
Violinist Balabhaskar driven car says driver Arjun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X