കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; എയിംസിന്റെ സഹായം തേടും, പ്രതീക്ഷയോടെ ഉറ്റവര്‍

Google Oneindia Malayalam News

Recommended Video

cmsvideo
ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം:കാറപടകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയില്‍ കഴിയുകയാണ് വയലിനിസ്റ്റ് ബാലഭാസ്‌കര്‍. വെന്റിലേറ്ററില്‍ തുടരുന്ന ബാലഭാസ്‌കറിന് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. അതേ സമയം ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജ്ജുന്‍ എന്നിവരുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്.

<strong>ബാലഭാസ്‌കറിനെതിരെ മോശം പരാമര്‍ശം; കുഞ്ഞാവയെ കാണാനാവാതെ കിടക്കുന്ന ഒരച്ഛനെ കുറിച്ചാണെന്ന് ഓര്‍മ്മവേണം</strong>ബാലഭാസ്‌കറിനെതിരെ മോശം പരാമര്‍ശം; കുഞ്ഞാവയെ കാണാനാവാതെ കിടക്കുന്ന ഒരച്ഛനെ കുറിച്ചാണെന്ന് ഓര്‍മ്മവേണം

ലക്ഷ്മിക്ക് ഇന്നലെ ഒരു ശസ്ത്രക്രിയ കൂടി നടത്തിയിരുന്നു. വയറില്‍ അണുബാധയേറ്റതിനാലാണ് ലക്ഷ്മിക്ക് വീണ്ടും ശസ്ത്രക്രിയ വേണ്ടി വന്നത്. ലക്ഷ്മിക്കും ബോധം ശരിക്ക് തെളിഞ്ഞിട്ടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും പുറത്ത് വരുന്ന വിവരങ്ങള്‍. ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന എറ്റവും പുതിയ വിവരങ്ങള്‍..

<strong>നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നു; തെലുങ്കാനയില്‍ മുന്‍മന്ത്രി കോണ്‍ഗ്രസ്സില്‍</strong>നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നു; തെലുങ്കാനയില്‍ മുന്‍മന്ത്രി കോണ്‍ഗ്രസ്സില്‍

രണ്ട് ശസ്ത്രക്രിയകള്‍

രണ്ട് ശസ്ത്രക്രിയകള്‍

അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനാണ് സാരമായ പരിക്ക് പറ്റിയിരിക്കുന്നത്. ആന്തരികാവയങ്ങള്‍ക്കും കാര്യമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. എല്ലുകള്‍ക്ക് ഒടിവുണ്ട്. ഇതുവരെ ബാസഭാസ്‌കറിനെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.

മരുന്നുകളോട് ചെറിയതോതില്‍ പ്രതികരിക്കുന്നു

മരുന്നുകളോട് ചെറിയതോതില്‍ പ്രതികരിക്കുന്നു

ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോട് ചെറിയതോതില്‍ പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍ നല്‍കുന്ന വിവരം. ജീവന്‍രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെങ്കിലും ഇവയുടെ തോത് കുറച്ചുകൊണ്ട് വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നല്ല സൂചന

നല്ല സൂചന

ജീവന്‍രക്ഷാ ഉപകരണങ്ങളുടെ ഉപയോഗത്തിന്റെ തോത് കുറച്ചതിനോട് നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ഇത് നല്ല സൂചനയാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള ശ്രമം ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.

എയിംസില്‍ നിന്നും

എയിംസില്‍ നിന്നും

ബാലഭാസ്‌കറിന്റെയും ഭാര്യയുടേയും ചികിത്സയക്കായി ദില്ലി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) നിന്നും ഡോക്ടര്‍മാരെ എത്തിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ തിരുമാനിക്കേണ്ടതുണ്ട്.

ശ്വാസകാശോത്തിനും

ശ്വാസകാശോത്തിനും

ബാലഭാസ്‌കറിന്റെ കഴുത്തിനും സുഷുമ്‌നാനാഡിക്കും ശ്വാസകാശോത്തിനും തകരാറുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്‌നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കാനുള്ള ശസ്ത്രക്രിയ ഇനി നടത്തേണ്ടതുണ്ട്.

ആരോഗ്യം

ആരോഗ്യം

എന്നാല്‍ തുടര്‍ ശസ്ത്രക്രിയ ഉള്‍പ്പെടുത്താനുള്ള അവസ്ഥയില്‍ ബാലഭാസ്‌കറിന്റെ ആരോഗ്യം എത്തിയിട്ടില്ല. തലച്ചോറിന്റെ മുന്‍ഭാഗത്തെ ചതവിന് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മതിയെന്നാണ് നിഗമനം. കാലിനടക്കം ശസ്ത്രക്രിയ വേണ്ടി വരും.

ലക്ഷ്മിയെ കാണിച്ചില്ല

ലക്ഷ്മിയെ കാണിച്ചില്ല

അപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനിയുടെ മൃതദേഹം ലക്ഷ്മിയെ കാണിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ലക്ഷ്മിയേയും കുഞ്ഞിന്റെ മൃതദേഹം കാണിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

വിവരം അറിയിക്കേണ്ടതില്ല

വിവരം അറിയിക്കേണ്ടതില്ല

ചികിത്സയെ ബാധിക്കുമെന്നതിനാല്‍ ബാലഭാസ്‌കറിനേയും ലക്ഷ്മിയേയും കുഞ്ഞിന്റെ മരണവിവരം അറിയിക്കേണ്ടതില്ല എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ബന്ധുക്കള്‍ മൃതദേഹം സംസ്‌ക്കരിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച് ബോധം തെളിഞ്ഞപ്പോള്‍ ഡോക്ടര്‍മാരോട് ലക്ഷമി മകളെക്കുറിച്ച് അന്വേഷിച്ചിരുന്നു.

തീരുമാനം മാറ്റി

തീരുമാനം മാറ്റി

തേജസ്വിനിയുടെ മൃതദേഹം കഴിഞ്ഞ ദിവസം ലക്ഷ്മിയുടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചുന്നു. ഇരുവര്‍ക്കും ബോധം വന്ന ശേഷം സംസ്‌കാരം നടത്താമെന്ന തീരുമാനത്തില്‍ മകളുടെ മൃതദേഹം ആദ്യം എംബാം ചെയ്ത് സൂക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

അപകടം

അപകടം

മകളുടെ വഴിപാടിനായി തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു വാഹനം അപകടത്തില്‍ പെട്ടത്.

അപകട കാരണം

അപകട കാരണം

അപകട സമയത്ത് കാറിന്റെ മുന്‍സീറ്റില്‍ ബാലഭാസ്‌കറിന്റെ മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു മകള്‍ തേജസ്വി. കാറിന്റെ ചില്ല് പൊളിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഹൈവേ പോലീസിന്റെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പാതി വഴിയില്‍ വെച്ച് തന്നെ കുഞ്ഞ് മരിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍ ഉറക്കം തൂങ്ങിയതാണ് അപകട കാരണം എന്നാണ് കരുതുന്നത്.

English summary
violinist balabhaskar in medical observation updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X