'മോള് നെഞ്ചില്‍ കിടന്ന് തലകുത്തി മറിയുവാഡാ..'; തേജസ്വിയുടെ വിയോഗത്തില്‍ കണ്ണുനീരണയിക്കുന്ന കുറിപ്പ്
Recommended Video

തിരുവനന്തപുരം: പ്രശസ്ത വയലനിനിസ്റ്റും സംഗീത സംവിധായകനുമായി ബലാഭാസ്‌കറും കുടംബവും സഞ്ചരിച്ചുരന്ന കാര്‍ അപകടത്തില്‍പ്പെട്ട വാര്‍ത്ത കേട്ടാണ് കേരളം ഇന്നലെ ഉണര്‍ന്നത്. അപകടത്തില്‍ ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും പരിക്കുകളോടെ രക്ഷപ്പെട്ടെങ്കില്‍ രണ്ടുവയസ്സുകാരിയായ മകള്‍ തേജസ്വി ബാല മരണപ്പെട്ടിരുന്നു.
ഡ്രൈവര്‍ അര്‍ജ്ജുനനേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞെട്ടലോടെയാണ് ബാലഭാസ്‌കറിന്റെ അപകട വാര്‍ത്ത സുഹൃത്തുക്കള്‍ കേട്ടത്. പലരും തങ്ങളുടെ ദുഃഖവും പ്രാര്‍ഥനകളും ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്ഠ സഹോദരന്‍
കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്‍. കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള്‍ യുവജനോത്സവവേദികളില്‍ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു !റേഡിയോയില്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചവരില്‍ ഒരാള്‍.

കണ്മണി പോയതറിയാതെ
ആ സ്‌നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു ,18 വര്‍ഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയില്‍ സര്‍ജറി മുറിയില്‍ ഉള്ളത്. വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകള്‍ ഞാനും കേട്ടു.

ചേച്ചി അപകട നിലതരണംചെയ്തു
ചേച്ചി അപകട നിലതരണംചെയ്തു. ബാലുച്ചേട്ടന്‍ സ്പൈനല്‍ കോഡ്‌ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്. ബിപി ഒരുപാട് താഴെയും, എല്ലുകള്‍ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ. സര്ജറിക്ക് കയറ്റിയിട്ടുണ്ട്. മലയാളക്കരയുടെ മുഴുവന്‍ പ്രാര്‍ത്ഥനകളുണ്ട്.

എത്രയും വേഗം സുഖം പ്രാപിക്കട്ടെ
ബാലുച്ചേട്ടന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രളയ സമയത്തു ചേട്ടന്‍ വിളിച്ചിരുന്നു. ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട് .ഞാനും കൂടാം എന്റെ വയലിനുമായി .ക്യാമ്പുകളില്‍ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു.

മോളെന്തെയ്യുന്നു
ഫോണ്‍ വയ്ക്കുമ്പോള്‍ മോളെന്തെയ്യുന്നു ചേട്ടാന്ന് ചോദിച്ചതോര്‍ക്കുന്നു. നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി. മനസ്സിലെ നോവായി കുഞ്ഞാവ പോയി. ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ആകെ സങ്കടം ,ആധി. എത്രയും വേഗം ഭേദമാകട്ടെ.
ഫെയ്സ്ബുക്ക് പോസ്റ്റ്
ഫിറോസിന്‍റെ കുറിപ്പ്

സ്റ്റീഫന്‍ ദേവസി, മാലാ പാര്‍വതി
സ്റ്റീഫന്‍ ദേവസി, മാലാ പാര്‍വതി തുടങ്ങി ബാലഭാസ്‌കറിന്റെ പലസുഹൃത്തുക്കളും ബാലഭാസ്‌കറിനോടുള്ള സ്‌നേഹവും പ്രാര്‍ത്ഥനയും തങ്ങളുടെ ദുഃഖവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു
സ്റ്റീഫന്‍ ദേവസി
ദെെവം രക്ഷിക്കട്ടേ..
ലാല്‍ ജോസ്
പൊന്നുമോള്‍ക്ക് ആദരാഞ്ജലികള്‍
മാലാ പാര്‍വതി
ബാലുവിനും ലക്ഷ്മിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു
സുജാതാ മോഹന്‍, ശ്വേതാ മോഹന്‍
എത്രയം വേഗം സുഖം പ്രാപിക്കട്ടെ

അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി
വാഹനാപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഭാര്യ ലക്ഷ്മിയുടെ ആന്തരികാവയവങ്ങള്‍ക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്. ബാലഭാസ്‌കറിനേയും ലക്ഷ്മിയേയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം പള്ളിപ്പുറത്ത്
ഉച്ചയോടെ ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ടോടെയാണ് അവസാനിച്ചത്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ആദ്യം ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഇവരെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി

അപകട കാരണം
വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍ ഉറക്കം തൂങ്ങിയതാണ് അപകട കാരണം എന്നാണ് കരുതുന്നത്. അര്‍ജുന്റെ രണ്ട് കാലുകളും അപകടത്തില്‍ ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയിലാണ്. മാത്രമല്ല അര്‍ജുന്റെ ആന്തരികാവയവങ്ങള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. മൂവരുടേയും ആരോഗ്യനിലയെ കുറിച്ച് ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

വഴിപാടും പ്രാര്‍ത്ഥനകളും
വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ പേരില്‍ വഴിപാടും പ്രാര്‍ത്ഥനകളും നടത്തുന്നതിന് വേണ്ടിയാണ് ബാലഭാസ്‌കറും ഭാര്യയും തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പോയത്. തിരികെ വരുന്ന വഴിയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications